ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ നിയമ വിദഗ്ധരുടെയും പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും നിർദേശങ്ങൾ വിശ്വാസത്തിലെടുത്ത ശേഷം മാത്രമേ സംസ്ഥാന സർക്കാർ അടുത്ത തീരുമാനമെടുക്കൂ എന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. വെള്ളിയാഴ്ച വിധാൻ സൗധയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നം രമ്യമായി പരിഹരിക്കാൻ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ ആഗസ്റ്റ് 13-ന് ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദ് പിൻവലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അപ്പീൽ തള്ളി; തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിടാൻ ഉത്തരവ് കാവേരി ജല നിയന്ത്രണ സമിതിയുടെ (CWRC) ഉത്തരവ് പ്രകാരം തമിഴ്‌നാട്ടിലേക്ക്…
Read MoreYear: 2026
നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
ബെംഗളൂരു: ആദായനികുതി റിട്ടേൺ (ഐ.ടി.ആർ) സമർപ്പിക്കാനുള്ള സമയപരിധി അടുത്തിരിക്കെ, നികുതിദായകരെ ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് വഴി പുതിയ സൈബർ തട്ടിപ്പ് സജീവമാകുന്നു. ആദായനികുതി വകുപ്പിന്റേതെന്ന വ്യാജേന സന്ദേശങ്ങളും വ്യാജ പി.ഡി.എഫ് അല്ലെങ്കിൽ എക്സിക്യൂട്ടബിൾ ഫയലുകളും അയച്ചാണ് തട്ടിപ്പുകാർ ഉപയോക്താക്കളുടെ ബാങ്കിങ് വിവരങ്ങളും ഒ.ടി.പി.കളും ചോർത്തുന്നത്. ആദായനികുതി നിയമത്തിലെ സെക്ഷൻ 271(1)(c) പ്രകാരം അക്കൗണ്ടിൽ പൊരുത്തക്കേട് കണ്ടെത്തിയെന്നും 72 മണിക്കൂറിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി ‘ITD.zip’ എന്ന പേരിലുള്ള ഫയലുകളാണ് സന്ദേശങ്ങൾക്കൊപ്പം അയക്കുന്നത്. ഈ ഫയലുകളിലോ ലിങ്കുകളിലോ ക്ലിക്ക് ചെയ്യുന്നതോടെ ആൻഡ്രോയിഡ് ഫോണുകളിൽ ഹാനികരമായ…
Read Moreതട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
ബെംഗളൂരു: സംശയാസ്പദമായ ഫോൺ കോളുകൾ, സന്ദേശങ്ങൾ, വ്യാജ ലിങ്കുകൾ എന്നിവ തിരിച്ചറിഞ്ഞ് സൈബർ തട്ടിപ്പുകളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാൻ ‘കവച്’ (Kavach) എന്ന പുതിയ ആപ്പുമായി ബെംഗളൂരു അധിഷ്ഠിത സ്റ്റാർട്ടപ്പായ ‘ഡിജികവച് ടെക്നോളജീസ്’. കർണാടക സി.ഐ.ഡി സ്പെഷ്യൽ യൂണിറ്റ്സ്, ഇക്കണോമിക് ഒഫൻസസ് ആൻഡ് സൈബർ കമാൻഡ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രണബ് മൊഹന്തി ഐ.പി.എസ് ആപ്പ് പുറത്തിറക്കി. സൈബർ ബോധവൽക്കരണം, ഇൻഷുറൻസ് സംരക്ഷണം, തട്ടിപ്പുകൾ തടയൽ, പരാതികൾ ഫയൽ ചെയ്യുന്നതിനുള്ള സഹായം, ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനുള്ള പിന്തുണ എന്നിങ്ങനെ അഞ്ച് പ്രധാന സവിശേഷതകളാണ്…
Read Moreബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
ബെംഗളൂരു: മധ്യപൂർവേഷ്യൻ യുദ്ധത്തെത്തുടർന്ന് ഡീസൽ വില വർധിച്ച പശ്ചാത്തലത്തിൽ കർണാടകത്തിൽ ബസ് ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാൻ സാധ്യത. ഡീസൽ ലിറ്ററിന് എട്ട് രൂപയോളം വർധിച്ചതോടെ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി തുടങ്ങി സംസ്ഥാനത്തെ നാല് ഗതാഗത കോർപ്പറേഷനുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യം മറികടക്കാൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ അനുമതി നൽകണമെന്ന് കോർപ്പറേഷൻ അധികൃതർ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടു. ഡീസൽ വിലവർധനവ് മൂലം പ്രതിമാസം 40 കോടി രൂപയുടെ അധിക ബാധ്യതയാണ് കോർപ്പറേഷനുകൾക്ക് ഉണ്ടാകുന്നത്. ഈ സ്ഥിതി തുടർന്നാൽ പ്രതിവർഷം 480 കോടി രൂപയുടെ…
Read Moreവാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ കേന്ദ്രസർക്കാർ ഗണ്യമായ കുറവ് വരുത്തി. പുതിയ നിരക്കുകൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറച്ചത്. വിലക്കുറവ് നിലവിൽ വന്നതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 2,728 രൂപയായും കൊൽക്കത്തയിൽ 2,872.50 രൂപയായും കുറഞ്ഞു. ഈ വിലക്കുറവ് ബിസിനസ്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകൾക്ക് മാത്രമാണ് ബാധകമാകുന്നത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല. അതിനാൽ ഗാർഹിക ഉപഭോക്താക്കൾ…
Read Moreകൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
കാലിഫോർണിയ: ഹോളിവുഡ് ഹൊറർ സിനിമകളിലെ രാക്ഷസന്മാരെ ഓർമ്മിപ്പിക്കുന്ന വിചിത്ര രൂപത്തിലുള്ള ഒരു പുതിയ റോബോട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൈയിൽ മരം മുറിക്കുന്ന യന്ത്രവുമായി നിൽക്കുന്ന, നാല് കാലുകളും കൊമ്പുകളുമുള്ള ഈ വിചിത്ര റോബോട്ട് ഒറ്റനോട്ടത്തിൽ ഭയം സൃഷ്ടിക്കുമെങ്കിലും, മനുഷ്യജീവൻ രക്ഷിക്കുക എന്ന വലിയ ലക്ഷ്യവുമായാണ് ഇത് എത്തിയിരിക്കുന്നത്. കാലിഫോർണിയൻ സ്റ്റാർട്ടപ്പ് കമ്പനിയായ ‘സാറ്റിറസ്’ വികസിപ്പിച്ച ഈ റോബോട്ടിന്റെ പ്രോട്ടോടൈപ്പിന് ‘ത്രീഹാൾവ്സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. സെന്റോർ മാതൃകയിൽ അത്യാധുനിക ഡിസൈൻ ഗ്രീക്ക് പുരാണങ്ങളിലെ മനുഷ്യന്റെയും കുതിരയുടെയും ശരീരങ്ങൾ ചേർന്ന ‘സെന്റോർ’ എന്ന ജീവിയുടെ മാതൃകയിലാണ്…
Read Moreഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
ബെംഗളൂരു: യുണൈറ്റഡ് കിംഗ്ഡവും (യു.കെ) ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (സി.ഇ.ടി.എ) പ്രകാരം ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കിയുള്ള സ്കോട്ടിഷ് സാൽമൺ മീനിന്റെ ആദ്യ ശേഖരം വെള്ളിയാഴ്ച ബെംഗളൂരുവിലെത്തി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സാഷിമി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്’ ആണ് സ്കോട്ട്ലൻഡിലെ ‘ബക്കാഫ്രോസ്റ്റ്’ ഉൽപ്പാദിപ്പിച്ച ഈ പുതിയ മത്സ്യം ഇറക്കുമതി ചെയ്തത്. കരാർ പ്രാബല്യത്തിൽ വന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ആദ്യ കൺസൈൻമെന്റ് ബെംഗളൂരുവിൽ എത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിന്റെ വിജയമാണെന്ന് ബെംഗളൂരുവിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷൻ ഡെപ്യൂട്ടി…
Read Moreനോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
ബെംഗളൂരു : റോഡുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ബംഗളൂരുവിൽ ആരംഭിച്ച പ്രത്യേക ദൗത്യം താത്കാലികമായി നിർത്തിവച്ചു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ സുരക്ഷിതമായ പാർക്കിങ് സ്ഥലങ്ങളില്ലാത്തതാണ് സിവിക് അധികൃതരെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. പൊതുസ്ഥലങ്ങൾ കയ്യടക്കുന്നത് തടയാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ലക്ഷ്യമിട്ട് ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയും (ജി.ബി.എ) നഗരത്തിലെ അഞ്ച് കോർപ്പറേഷനുകളും ചേർന്നാണ് ജൂലൈ 7 മുതൽ ഈ സംയുക്ത പരിശോധന ആരംഭിച്ചത്. മാസങ്ങളായി തെരുവുകളിലും കാൽനടപ്പാതകളിലും കിടക്കുന്ന ഇരുചക്രവാഹനങ്ങളും കാറുകളും കണ്ടെത്തി നോട്ടീസ് നൽകിയ ശേഷം ക്രെയിൻ ഉപയോഗിച്ച്…
Read Moreകേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
ബെംഗളൂരു: സർക്കാറിന്റെ സൗജന്യ അന്നഭാഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ദരിദ്ര വിഭാഗങ്ങൾക്ക് വിതരണം ചെയ്യേണ്ട അരി അനധികൃതമായി കടത്തുകയായിരുന്ന ലോറി പൊലീസും ഭക്ഷ്യ-പൊതുവിതരണ ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചെടുത്തു. കുംത നട മസ്കിരിയിലെ ശ്രീ ഗണേഷ് റൈസ് ഇൻഡസ്ട്രീസ് ഉടമ നാഗരാജ് നായികാണ് അരി കടത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ലോറി ഉടമ ഗിരീഷ് നായകിന്റെ നിർദ്ദേശപ്രകാരം ഡ്രൈവർ കെ. നരസിംഹ, കാസർകോട്ടെ ഷാജി ട്രേഡിംഗ് കമ്പനിയിലേക്ക് അരി കടത്താനാണ് ശ്രമിച്ചത്. ബ്രഹ്മാവർ ഫുഡ് ഇൻസ്പെക്ടർ വസന്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സബ് ഇൻസ്പെക്ടർ…
Read Moreസ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും എതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി പ്രാദേശിക റെസ്റ്റോറന്റുകൾ. ഓഗസ്റ്റ് 15 മുതൽ ഇരു പ്ലാറ്റ്‌ഫോമുകളെയും പൂർണ്ണമായി ബഹിഷ്‌കരിക്കാൻ ബെംഗളൂരു റെസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചു. ഉയർന്ന കമ്മീഷൻ നിരക്കുകൾ, ഹോട്ടലുകളുടെ അനുമതിയില്ലാതെ നൽകുന്ന ഡിസ്‌കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയില്ലായ്മ എന്നിവയിൽ പ്രതിഷേധിച്ചാണ് ഈ കടുത്ത നടപടി. വരുമാനം കാർന്നുതിന്നുന്നെന്ന് ആരോപണം വാടക, ജീവനക്കാരുടെ ശമ്പളം, അസംസ്‌കൃത വസ്തുക്കളുടെ ചെലവ് തുടങ്ങിയ ഭാരിച്ച സാമ്പത്തിക ബാധ്യതകൾ പൂർണ്ണമായും തങ്ങളാണ് വഹിക്കുന്നതെന്നും, എന്നാൽ ഇത്തരം ഓൺലൈൻ…
Read More