ബെംഗളൂരുവിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പെരിങ്ങത്തൂർ പുല്ലൂക്കര ചാത്തു വൈദ്യർ നിലയം വീട്ടിൽ കെ.എം. സുഹാസന്റെ മകൻ സ്വരൂപ് (27) ആണ് മരിച്ചത്.

കഴിഞ്ഞ രണ്ട് വർഷത്തോളമായി ബംഗളൂരു കോറമങ്ങലയിൽ ഒരു പലചരക്ക് കടയിൽ ജോലി ചെയ്തു വരികയായിരുന്നു സ്വരൂപ്. സംഭവ ദിവസം രാവിലെ കട തുറന്ന ശേഷം അദ്ദേഹം താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു.എന്നാൽ, ഏറെ നേരം കഴിഞ്ഞും തിരികെ എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. സെന്റ് ജോൺസ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി നാട്ടിലേക്ക് കൊണ്ടുപോകും.

സീമയാണ് മാതാവ്. സോഹിൻ സഹോദരനാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts