ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

ബെംഗളൂരു: മലയാളി യുവതിയെ ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിനിയായ കാർത്തികയുടെ മരണത്തിലാണ് കുടുംബം ​ദുരൂഹത ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപതിനാണ് കാർത്തികയെ ബെംഗളൂരുവിലെ ഫ്ലാറ്റിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാർത്തികയുടെ ഭർത്താവ് നിഖിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിക്കുന്നത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. ഭർത്താവ് നിഖിലിനും നാല് വയസ്സുള്ള മകൾക്കും ഒപ്പമായിരുന്നു ബെം​ഗളുരുവിൽ കാർത്തികയുടെ താമസം. സംഭവദിവസം അമ്മ…

Read More

കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്

ബെംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ്. മലയാളിയായ എന്‍ എ ഹാരിസിന്റെ വീട്ടിലാണ് റെയ്ഡ്. ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. സിആര്‍പിഎഫിന്റെ അകമ്പടിയോടെയാണ് ആറ് മണിയോടെ ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. ആറ് വര്‍ഷം മുമ്പ് നടന്ന നാലര കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. മക്കളായ മൊഹമ്മദ് ഹാരിസ് നാലപ്പാട്, ഒമര്‍ ഫാറൂഖ് നാലപ്പാട് എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

Read More

ചൂടിൽ വെന്തുരുകുന്ന കർണാടകയ്ക്ക് ആശ്വാസവാർത്ത; സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴയ്ക്ക് സാധ്യത

ബെംഗളൂരു: കഠിനമായ ഉഷ്ണതരംഗത്തിൽ വലയുന്ന കർണാടകയിൽ അടുത്ത ഒരാഴ്ചത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കർണാടകയിലെ ചില ഭാഗങ്ങളിൽ ഇതിനകം മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. താപനിലയിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനം കാരണം അകാല മഴയ്ക്കുള്ള സാധ്യത വർദ്ധിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിദഗ്ധൻ സി.എസ്. പാട്ടീൽ അറിയിച്ചു. പൊള്ളുന്ന ചൂടിൽ നിന്ന് താൽക്കാലിക ആശ്വാസം തേടുന്ന ജനങ്ങൾക്ക് ഈ പ്രവചനം വലിയ പ്രതീക്ഷയാണ് നൽകുന്നത്. സംസ്ഥാനത്തെ കല്യാണ കർണാടക മേഖലയിൽ ഉൾപ്പെടെ ഭൂരിഭാഗം ജില്ലകളിലും താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടിരിക്കുകയാണ്. നഗരപ്രദേശങ്ങളെ…

Read More

സൂക്ഷിച്ചോളൂ ന​ഗരത്തിൽ ജലക്ഷാമം രൂക്ഷം; കാവേരി ജലവിതരണത്തില്‍ നിയന്ത്രണം; ജലം പാഴാക്കിയാല്‍ പിഴ വരും

ബെംഗളുരു: അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നതോടെ നഗരത്തില്‍ പലയിടങ്ങളിലും കാവേരി ജലവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബെംഗളുരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി). പമ്പിങ് സമയം ഉള്‍പ്പെടെ വെട്ടിക്കുറച്ചതോടെ പാര്‍പ്പിട മേഖലകളില്‍ ജലക്ഷാമം രൂക്ഷമായി. കുഴല്‍ക്കിണറുകളും വറ്റിയതോടെ ഭൂരിഭാഗം അപ്പാര്‍ട്‌മെന്റുകളും ടാങ്കര്‍ ജലത്തെയാണ് ആശ്രയിക്കുന്നത്. ജലക്ഷാമം രൂക്ഷമായ ഇടങ്ങളില്‍ ബിഡബ്ല്യുഎസ്എസ്ബി ദിവസം 2 നേരം ടാങ്കറില്‍ സൗജന്യ ജലവിതര ണം നടത്തുന്നുണ്ട്. ജലദുരുപയോഗം നടത്തുന്നതു തടയാന്‍ പിഴ ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്. മുന്‍ വര്‍ഷങ്ങളില്‍ ദുരുപയോഗത്തിന് 5,000 രൂപ വരെ പിഴ ഈടാക്കിയിരുന്നു. ജലമെത്തിക്കുന്ന സ്വകാര്യ ടാങ്കറുകള്‍ക്കു റജിസ്‌ട്രേഷന്‍…

Read More

മദ്യത്തിന് ഇനി വീര്യം അനുസരിച്ച് നികുതി; കർണാടകയിൽ മദ്യവില വർദ്ധിച്ചേക്കും

ബെംഗളൂരു: മദ്യത്തിന്റെ വിപണി വിലയ്ക്ക് പകരം അതിലടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ അളവ് (വീര്യം) അടിസ്ഥാനമാക്കി നികുതി ചുമത്തുന്ന പുതിയ രീതി നടപ്പിലാക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച കരട് വിജ്ഞാപനം സർക്കാർ പുറത്തിറക്കി. ഈ പരിഷ്കാരം നടപ്പിലായാൽ ഇന്ത്യയിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് സമാനമായി ‘ആൽക്കഹോൾ-ഇൻ-ബെവറേജ്’ (AIB) നികുതി സമ്പ്രദായം സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക മാറും. നിലവിൽ എം.ആർ.പി അടിസ്ഥാനമാക്കിയുള്ള നികുതി സ്ലാബ് രീതിയാണ് സംസ്ഥാനത്തുള്ളത്. പുതിയ ആൽക്കഹോൾ-ബൈ-വോളിയം (ABV) രീതി വരുന്നതോടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ (IML) വിലയിൽ 10 മുതൽ…

Read More

ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ബസ് അപകടത്തിൽ പെട്ടു

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ട്രാവല്‍സ് ബസ് കാറിനു പിന്നിലിടിച്ചു 3 പേര്‍ക്കു പരുക്കേറ്റു. കാറില്‍ സഞ്ചരിച്ച ദൊരൈസ്വാമി, ബസിലെ 2 യാത്രക്കാര്‍ എന്നിവരെ മണ്ഡ്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ മണ്ഡ്യ ബുദ്ദസൂരില്‍ ഇന്നലെ പുലര്‍ച്ചെ 4.30നായിരുന്നു അപകടം. കാറിലിടിച്ച ബസ് സമീപത്തെ ഇരുമ്പ് ബാരിക്കേഡുകള്‍ തകര്‍ത്താണു നിന്നത്. മണ്ഡ്യ റൂറല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം കോഴിക്കോട് നിന്നു ബെംഗളൂവിലേക്കു വന്ന സ്വകാര്യ ബസ് എക്‌സ്പ്രസ് വേയിലെ ചന്നപട്ടണയില്‍ നിയന്ത്രണംവിട്ടു മീഡിയനിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ 4…

Read More

മാലിന്യത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബയോഗ്യാസ് സംരംഭത്തിന് ബെംഗളൂരുവിൽ തുടക്കം കുറിക്കാൻ ബിഡബ്ല്യുഎസ്എസ്ബി

ബെംഗളൂരു: മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ (എസ്ടിപി) ബാക്കിയാകുന്ന ചെളി മാലിന്യം (സ്റ്ററി) ഉപയോഗിച്ചു ബയോഗ്യാസ് ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുമായി ബെംഗളൂരു ജല അതോറിറ്റി. 86 കോടി രൂപയുടെ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണു നടപ്പിലാക്കുക. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 120 കോടി രൂപ ഇതില്‍ നിന്നു ബിഡബ്ല്യുഎസ്എസ്ബിക്ക് ലഭി ക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. മലിനജലം സംസ്‌കരിച്ചു വില്‍ പന നടത്തുന്നതിനു പുറമേ അടിഞ്ഞുകൂടുന്ന ചെളി മാലിന്യം കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വളമാക്കിയും വിതരണം ചെയ്യുന്നുണ്ട്. പ്രതിമാസം ചുരുങ്ങിയത് 4,000 മെട്രിക് ടണ്‍ സ്റ്ററിയാണ് പ്ലാന്റുകളില്‍ അടിഞ്ഞുകൂടുന്ന ത്. കോറമംഗല-ചല്ലഘട്ട, ബെലന്തൂര്‍…

Read More

ബെംഗളുരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ്; വിശദാംശങ്ങളും

ബെംഗളുരു: വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ് സര്‍വീസ് ആരംഭിക്കാന്‍ കര്‍ണാടക ആര്‍ടിസി നടപടി തുടങ്ങി. മൈസൂരു, ബത്തേരി വഴിയായിരിക്കും സര്‍വീസ്. നിലവില്‍ വിമാനത്താവളത്തില്‍ നിന്നു മൈസൂരു, മടിക്കേരി, കുന്ദാപുര, ദാവനഗരെ എന്നിവിടങ്ങളിലേക്കാണു കര്‍ണാടക ഫ്‌ലൈ ബസ് സര്‍വീസ് നടത്തുന്നത്. മൈസുരുവിലേക്കു പ്രതിദിനം 9, മറ്റിടങ്ങളിലേക്കു 2 സര്‍വീസുകള്‍ വീതമാണു നടത്തുന്നത്. വോള്‍വോയുടെ എസി സീറ്റര്‍ ബസുകളാണ് ഉപയോഗിക്കുന്നത്. കെംപെഗൗഡ വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു സമീപകാലത്തു സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിച്ചിരുന്നു.    

Read More

സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു

ബെംഗളൂരു: കർണാടകയിൽ വേനൽ കടുക്കുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില റെക്കോർഡ് വേഗത്തിൽ ഉയർന്നതോടെ ജനജീവിതം ദുസ്സഹമായി. വടക്കൻ കർണാടകയിലെ ബീദറിൽ കനത്ത ചൂടിനെത്തുടർന്ന് ഒരാൾ മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയും കമലാനഗറിലെ സലൂൺ ജീവനക്കാരനുമായ മുഹമ്മദ് സമീർ (20) ആണ് ദേശീയ പാതയിൽ സൂര്യാതപമേറ്റു കുഴഞ്ഞുവീണു മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബീദറിൽ 41.6 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ചയോടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയിരുന്നു. കലബുറഗിയിലാണ് ഏറ്റവും ഉയർന്ന…

Read More

പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ

ബെംഗളൂരു: പോലീസ് സ്റ്റേഷനുകളിൽ പരാതിയുമായെത്തുന്ന സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും അവർക്ക് അർഹമായ പരിഗണന നൽകണമെന്നും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ഡോ. നാഗലക്ഷ്മി ചൗധരി നിർദ്ദേശിച്ചു. മണ്ട്യയിൽ നടന്ന ‘മഹിളാ ജനസുൻവായ്’ (വനിതാ അദാലത്ത്) പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകൾക്ക് പരാതികൾ എളുപ്പത്തിൽ സമർപ്പിക്കാനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘അക്ക പടേ’ (Akka Pade) വാഹനങ്ങൾ സജ്ജമാക്കണം. സ്കൂളുകൾ, കോളേജുകൾ, പാർക്കുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണം.…

Read More