കോതമംഗലം: ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന ആരോപണത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി കോതമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണൻ, മുൻ സെക്രട്ടറി ടി എസ്. സുനീഷ്, ഇടുക്കി കുമളി സ്വദേശി സനൽ എന്നിവരാണ് പ്രതികൾ. കോതമംഗലം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ചേലാട് സ്വദേശി ജോർജ് മാത്യു എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പരാതിക്കാരന്‍റെ മകനെതിരെ ബെംഗളൂരുവില്‍ രജിസ്റ്റർ ചെയ്ത പോലീസ് കേസുകൾ ഒതുക്കിത്തീർക്കാമെന്ന് പറഞ്ഞ് പ്രതികൾ പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് എഫ്ഐആർ. 2025…
Read MoreMonth: February 2026
നഗരത്തിൽ ഈ പദ്ധതി യാഥാർത്ഥ്യമാകുന്നു; 10 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഇനി യാത്ര 25 മിനിട്ടു വരെ ലാഭിക്കാം
ബെംഗളൂരു: നീണ്ട 10 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിൽ ഒന്നായ ഹെബ്ബാൾ ഫ്ലൈഓവറിലെ തിരക്ക് കുറക്കാനായി ലക്ഷ്യമിട്ടുള്ള പുതിയ ഡൗൺറാംപാണ് നിർമ്മിക്കുന്നത്. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നഗരത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ പ്രധാന കടമ്പയാണ് ഹെബ്ബാൾ ജംഗ്ഷൻ. ഇവിടുത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഡൗൺറാംപ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വൈകിയത് 10 വർഷത്തോളമാണ് വിവിധ തരത്തിലുള്ള ഭരണപരമായ അനുമതികൾ, രൂപരേഖയിലെ പ്രശ്നങ്ങൾ, സാങ്കേതിക തടസ്സങ്ങൾ എന്നിവയെല്ലാം പദ്ധതി നടപ്പാക്കുന്നതിൽ വിലങ്ങു തടിയായി. പദ്ധതി വീണ്ടും പുനരാരംഭിച്ചതിന് ശേഷം, കഴിഞ്ഞ…
Read Moreബെംഗളൂരു യാത്ര ഇനി ‘സ്പീഡിലാകും’; ഒരു മണിക്കൂർ യാത്രയുമായി പുതിയ ട്രെയിൻ!
ബെംഗളൂരു: രാജ്യത്ത് പുതുതായി വരാന്‍ പോകുന്നത് ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ്. പ്രധാന നഗരങ്ങളിലേക്ക് സുഗമമായ യാത്ര ഒരുക്കാന്‍ ഇവയ്ക്ക് സാധിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. 1 മണിക്കൂറിനുള്ളില്‍ ചെന്നൈയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന രീതിയിലാണ് അതിവേഗ റെയില്‍ ആസൂത്രണം ചെയ്യുന്നു. വാരണാസിയില്‍ നിന്ന് സിലിഗുരിയില്‍ എത്തിച്ചേരാന്‍ 2 മണിക്കൂറും 55 മിനിറ്റും മാത്രമേ വേണ്ടിവരികയുള്ളൂ. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിവയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍.…
Read Moreരാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ട; യൂഡിഎഫ്
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോണ്‍ഗ്രസ് നിലപാട്. ഇതേത്തുടര്‍ന്ന് അയോഗ്യനാക്കുന്ന നടപടിയെ എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. റോജി എം ജോണ്‍, യു എ ലത്തീഫ് എന്നിവരാണ് എത്തിക്‌സ് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങള്‍. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചതോടെയാണ് അയോഗ്യനായത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ട് ഒരാളെ അയോഗ്യനാക്കുന്നത് ശരിയല്ല. മുകേഷ് അടക്കം പല എംഎല്‍എമാരും പല…
Read Moreമാനദണ്ഡങ്ങൾ പാലിച്ചില്ല; ബെംഗളൂരുവിൽ 8 പി.ജി.കൾ അടച്ചുപൂട്ടി, 500 ലധികം പി.ജി.കൾക്ക് നോട്ടീസ് നൽകി; നിരീക്ഷണം കടുപ്പിച്ച് ജിബിഎ
ബെംഗളൂരു: തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ വിവിധ കാരണങ്ങളാൽ നഗരത്തിൽ താമസിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പേയിംഗ് ഗസ്റ്റ് (പിജി) ഹോസ്റ്റലുകളുടെ എണ്ണവും വളരെയധികം വർദ്ധിച്ചു. എന്നാൽ പല പിജികളും അടിസ്ഥാന നിയമങ്ങൾ ലംഘിച്ചാണ് പ്രവർത്തിക്കുന്നത് എന്നത് ആശങ്കാജനകമാണ്. ഈ സാഹചര്യത്തിൽ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥർ സുരക്ഷിതമല്ലാത്ത പിജികൾക്കെതിരെ കർശന നടപടി സ്വീകരിച്ചു വരികയാണ്. 8 പിജികൾ ഇതിനകം പൂട്ടി! ജനുവരി മാസത്തിൽ ശാന്തിനഗർ, സി.വി. രാമൻനഗർ, ഗാന്ധിനഗർ, ശിവാജിനഗർ, ചാമരാജ്പേട്ട്, ചിക്കപേട്ട് നിയമസഭാ മണ്ഡലങ്ങളിൽ പരിശോധന നടത്തിയ…
Read Moreഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി
ഉത്തർപ്രദേശിലെ ഗൊരഘ്പൂരിൽ 13 വയസ്സുകാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുൾപ്പെടെയുള്ളവർ കൂട്ടബലാത്സംഗത്തിനിരയാക്കി അന്യായമായി തടവിൽ പാർപ്പിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺസുഹൃത്ത് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ പാർപ്പിച്ചാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. ജനുവരി അഞ്ചിന് പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ഏകദേശം പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം നൗസാദയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്ന് അവശ നിലയിൽ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. പൊലീസ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആറുമാസമായി പെൺകുട്ടി സോഷ്യൽ മീഡിയ…
Read More500 കോടി; ബജറ്റ് കരുത്തില്‍ കുതിക്കാന്‍ ബെംഗളുരു സബേര്‍ബന്‍ റെയില്‍
ബെംഗളൂരു: സബേര്‍ബന്‍ റെയില്‍ പദ്ധതിക്ക് 500 കോടിരൂപ ഉള്‍പ്പെടെ സംസ്ഥാനത്തെ റെയില്‍വേ വികസന പദ്ധതികള്‍ക്ക് കേന്ദ്ര ബജറ്റില്‍ അനുവദിച്ചത് 7748 കോടിരൂപ. 148 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന സബേര്‍ബന്‍ പാതയ്ക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വിഹിതമാണ് ഇത്തവണ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം 350 കോടി രൂപയാണ് അനുവദിച്ചത്. പാത ഇരട്ടിപ്പിക്കല്‍, സ്റ്റേഷനുകളുടെ വികസനം, പുതിയ പാതകളുടെ സര്‍വേ എന്നിവയ്ക്ക് കൂടുതല്‍ തുക അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയില്‍വേ അഡീഷനല്‍ ജനറല്‍ മാനേജര്‍ പി.ആനന്ദ് പറഞ്ഞു. 61 സ്റ്റേഷനുകളുടെ നവീകരണം അവസാനഘട്ടത്തിലാണ്. ട്രെയിനുകളുടെ കൂട്ടിയിടി…
Read Moreമുഖം കാട്ടിയാൽ മതി, കണ്ണനെ കാണാം: ഗുരുവായൂര്‍ ദര്‍ശനം ‘ഫെയ്‌സ് ആപ് ഉടന്‍ പ്രാബല്യത്തിൽ വിശദാംശങ്ങൾ
കൊച്ചി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുഗമ ദര്‍ശനത്തിന് ‘ഫെയ്‌സ് ആപ് ‘ എന്ന ഡിജിറ്റല്‍ സംവിധാനം വൈകാതെ നടപ്പാവും. മണിക്കൂറുകള്‍ വരിനില്‍ക്കേണ്ടി വരുന്ന ഇപ്പോഴത്തെ സ്ഥിതിക്ക് പാടെ മാറ്റം വരുന്ന സം വിധാനമാണിത്. ഇതിനായി വിവിധ ഏജന്‍സികള്‍ ഗുരുവായൂര്‍ ദേവസ്വത്തെ സമീപിച്ചു തുടങ്ങി. തിങ്കളാഴ്ച തന്നെ നാലു കമ്പനികളാണ് ബന്ധപ്പെട്ടത്. ഈ സംവിധാനം ദേവസ്വം ഭരണസമിതിക്കു മുന്‍പില്‍ അവതരിപ്പിച്ചുകാണിക്കുന്നതിന് ഏജന്‍ സികളെ ഉടനെ വിളിക്കുന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ അറിയിച്ചു. ഫേസ് ആപ് എന്നാൽ ക്ഷേത്രനടയില്‍ വിവിധയിടങ്ങളില്‍ ഫെയ്‌സ് ആപ് കൗണ്ടറുകള്‍. അവിടെ സ്‌കാനറില്‍ മുഖം…
Read Moreസമയക്രമവും ടിക്കറ്റ് നിരക്കും ഉടന്‍; സ്ലീപ്പര്‍ വന്ദേഭാരത് ഈസ്റ്ററിന് വരുമോ എത്തും ?
ബെംഗളൂരു: ഈസ്റ്റര്‍, വിഷു യാത്രയ്ക്ക് മുന്നോടിയായി ബെം ഗളൂരു-തിരുവനന്തപുരം റൂട്ടില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എത്തുമെന്ന പ്രതീക്ഷയില്‍ യാത്രക്കാര്‍. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രെയിനിന്റെ റൂട്ടും സമയവും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 16 കോച്ചുകള്‍ അടങ്ങുന്ന റേക്ക് ലഭിച്ചാല്‍ പരീക്ഷണ ഓട്ടം ഉള്‍പ്പെടെ നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയും. ട്രെയിനിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബയ്യപ്പനഹള്ളി എസ്എംവി ടി ടെര്‍മിനലില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുകയെന്ന് ഉറപ്പായിട്ടുണ്ട്. 842 കിലോമീറ്റര്‍ 12 മണിക്കൂര്‍ കൊണ്ട് ഓടിയെത്തുമെന്നാണ് കരുതുന്നത്. 16 കോച്ചുകളിലായി ഒരു വശത്തേക്ക്…
Read Moreസര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന് പ്ലാസ്റ്റിക് കുപ്പി പുറത്ത്
ബെംഗളുരു സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിച്ചു. പകരം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന് വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. കര്‍ണാടക മില്‍ക് ഫെഡറേഷന്റെ നന്ദിനി ഉല്‍പന്നങ്ങള്‍ മാത്രമേ സര്‍ക്കാര്‍ ഓഫിസുകളിലെ ഔദ്യോഗിക പരിപാ ടികളില്‍ ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്. എല്ലാ അഡിഷനല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും നിയമസഭാ-കൗണ്‍സില്‍ സെക്രട്ടറിമാര്‍ക്കും സര്‍വകലാശാലകള്‍ക്കും വകുപ്പുമേധാവികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഓഫിസുകളില്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷമൊരുക്കാനും പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി.
Read More