ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനിലേക്കുള്ള രണ്ടാമത്തെ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ കൊത്തനൂർ ഡിപ്പോയിൽ എത്തിയതായി വൃത്തങ്ങൾ അറിയിച്ചു. നഗരം ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎൽ തിങ്കളാഴ്ച രാത്രി വൈകിയാണ് കോച്ചുകൾ അയച്ചത്. ലോഡിംഗ്/അൺലോഡിംഗ് ബേയിൽ കോച്ചുകൾ ഇപ്പോൾ ഇറക്കിക്കൊണ്ടിരിക്കുകയാണ്, തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ഇൻസ്പെക്ഷൻ ബേ ലൈനിലേക്ക് (ഐബിഎൽ) മാറ്റും. ആറ് കോച്ചുകളുള്ള ട്രെയിൻ സെറ്റ് പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി മൂന്ന് കോച്ചുകൾ കൂടി അയയ്ക്കുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. 2025 ഡിസംബർ 11-ന്, ബിഇഎംഎൽ ( BEML )…
Read MoreMonth: February 2026
മുളച്ചുപൊങ്ങി അനധികൃത തട്ടിക്കൂട്ട് സ്പാ–മസാജ് കേന്ദ്രങ്ങൾ; നഗ്നവിഡിയോ പകർത്തി പ്രചരിപ്പിക്കുന്നു
കൊച്ചി: കൊച്ചിയിൽ അനധികൃത സ്പാ–മസാജ്–വെൽനെസ് കേന്ദ്രങ്ങൾ പെരുകിയതോടെ ഇതിന്റെ മറവിൽ ഹണിട്രാപ്പും ബ്ലാക് മെയിലിങ്ങും ലഹരി ഇടപാടുകളും വർധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. തട്ടിക്കൂട്ട് സ്പാകളുടെ മറവിൽ അനാശാസ്യ പ്രവര്‍ത്തനങ്ങളും ലഹരി ഇടപാടുകളും കുറെക്കാലമായി നടക്കുന്നുണ്ടെങ്കിലും ഹണിട്രാപ്–ബ്ലാക്മെയിലിങ്ങിലേക്ക് കൂടി ഇത് വഴിമാറിയിരിക്കുന്നു എന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്. കഴിഞ്ഞ ദിവസം സ്പായിലെത്തിയ കൂത്താട്ടുകുളം സ്വദേശിയായ 59കാരനെ ഭീഷണിപ്പെടുത്തി തട്ടിയത് 5.5 ലക്ഷം രൂപ. നാലു പേർ അറസ്റ്റിലായി. സമാന വിധത്തിൽ കഴിഞ്ഞ മാസം സഹപ്രവർത്തകനായ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് 4 ലക്ഷം രൂപ തട്ടാൻ കൂട്ടു നിന്ന…
Read Moreവി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം നാളെ
കണ്ണൂർ: സിപിഐഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം നാളെ പുറത്തിറങ്ങും. പയ്യന്നൂർ ടൗണിൽ വെച്ച് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്യുക. പുസ്തകം ഇറങ്ങുന്നതിനു മുൻപ് താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് കണക്കുകൾ സഹിതം സിപിഐഎം മറുപടി പറയണം എന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെടുന്നു.
Read Moreകിലോയ്ക്ക് 250 രൂപ; ഒരിടവേളയ്ക്ക് ശേഷം വെളുത്തുള്ളി വില കുതിച്ചുയരുന്നു
ബെംഗളുരു: ഒരിടവേളയ്ക്ക് ശേഷം വെളുത്തുള്ളി വില വീണ്ടും കുതിച്ചുയരുന്നു. ചില്ലറ വിപണിയില്‍ വില ഈ ആഴ്ച കിലോയ്ക്ക് 300 യിലെത്തിയേക്കും. നിലവില്‍ 220-250 രൂപവരെ യാണ് വില. ചിക്കബെല്ലാപുര യിലെ മൊത്തവ്യാപാര മാര്‍ക്കറ്റില്‍ മികച്ചയിനം വെളുത്തുള്ളിയുടെ വില കിലോയ്ക്ക് 200 രൂപ കടന്നിരുന്നു. പുണെ, നാസിക്ക് എന്നിവിടങ്ങളില്‍ ഉല്‍പാദനം ഇടിഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. പകരം ഹാവേരിയില്‍ നി ന്നുള്ള വെളുത്തുള്ളിയാണ നിലവില്‍ യശ്വന്തപുരയിലെ എംപിഎംസി യാര്‍ഡില്‍ എത്തുന്നത്.
Read Moreബിഡബ്ല്യുഎസ്എസ്ബിയുടെ തുറന്നുകിടന്ന ഭൂഗര്‍ഭ ടാങ്കില്‍ വീണ് 14 വയസ്സുകാരൻ മരിച്ചു; മൃതദേഹം കണ്ടെത്തിയത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്
ബെംഗളുരു: കാണാതായ പതിനാലുകാരന്‍ ഭൂഗര്‍ഭ ടാങ്കില്‍ മരിച്ച നിലയില്‍ ബെംഗളുരു 3 ദിവസം മുന്‍പ് കാണാതായ കൗമാരക്കാരനെ ബെംഗളൂരു ജല അതോറിറ്റിയുടെ ഭൂഗര്‍ഭ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കനകപുര റോഡ് താത്താഗുനി സ്വദേശി പ്രീതം (14) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ ജനകപുര റോഡിലെ ഭൂഗര്‍ഭ ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്തു. പ്രീതം അബദ്ധത്തില്‍ ടാങ്കില്‍ വീണ താണെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ കാണാതായത്. അതേസമയം, മകനെ കാണാതായതായി പൊലീസില്‍…
Read Moreഅംബേദ്കര്‍ക്കെതിരെ പ്രചാരണം; യുവാവ് അറസ്റ്റില്‍
ബെംഗളുരു ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍. അംബേദ്കര്‍ക്കെതിരെ പ്രചാരണം നടത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ആന്ധ്രഹള്ളി സ്വദേശി ആനന്ദ് (41) ആണ് പിടിയിലായത്. ഗുലാമര അപ്പ എന്ന ഫെയ്‌സ്ബുക് പേജ് വഴിയാണ് മോശം പരാമര്‍ശം പ്രചരിപ്പിച്ചത്. സാമൂഹികക്ഷേമ മന്ത്രി എച്ച്. സി.മഹാദേവപ്പയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്
Read Moreവിദ്വേഷ പ്രസംഗം തടയാനുള്ള ബില്‍ സാധുത പരിശോധിക്കാന്‍ പഠനം വേണമെന്ന് ഗവര്‍ണര്‍; രാഷ്ട്രപതിക്ക് അയച്ചു
ബെംഗളൂരു: വിദ്വേഷ പ്രസംഗം തടയാനുള്ള കര്‍ണാടക ഹെയ്റ്റ് സ്പീച്ച് ആന്‍ഡ് ഹെയ്റ്റ് കം സ് (പ്രിവന്‍ഷന്‍) ബില്‍, ഭരണ ഘടനാപരമായ പ്രശ്‌നങ്ങള്‍ ചുണ്ടിക്കാട്ടി ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. ബില്ലിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നു ഗവര്‍ണറുടെ ഓഫിസ് സര്‍ക്കാരിനെ അറിയിച്ചു. വിദ്വേഷ പ്രസംഗം സമൂഹത്തിന് ഉപദ്രവമുണ്ടാക്കുന്നുവെന്ന് അംഗീകരിച്ച ഗവര്‍ണര്‍, മൗലികാവകാശങ്ങള്‍ തടയുന്നതിനെതിരെ മുന്നറിയിപ്പും നല്‍കി. ബില്‍ പ്രകാരമുള്ള ശിക്ഷയിലും ഗവര്‍ണര്‍ ആശങ്ക പ്രകടിപ്പിച്ചു. വിദ്വേഷ പ്രസംഗം നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും ഏഴ് വര്‍ഷം വരെ തടവും 50,000 രൂപ…
Read Moreഅപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍നിന്ന് വീണ് യുവാവ് മരിച്ചു
ബെംഗളുരു: ഭാരതി നഗറില്‍ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ഇര്‍ഫാന്‍ (26) ആണ് മരിച്ചത്. ബന്ധുവീട്ടിലെത്തിയതായിരുന്നു ഇര്‍ഫാന്‍. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ സമീപത്തെ ആശുപ്രതിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കുടുംബം ദുരൂഹത ആരോപിച്ചു. ബാല്‍ക്കണിയില്‍ നിന്ന് ആരെങ്കിലും തള്ളിയതാണെന്ന് സംശ യിക്കുന്നതായി ഇവര്‍ പറഞ്ഞു. പൊലീസ് കേസെടുത്തു.
Read Moreട്രെയിൻ ടിക്കറ്റ് പോയോ ? ഭയപ്പെടണ്ട! നിങ്ങൾ അറിഞ്ഞിരിക്കേണ്ട റെയിൽവേ നിയമങ്ങൾ ഇതാ
ഇന്ത്യൻ റെയിൽവേയെ രാജ്യത്തിന്റെ ജീവനാഡി എന്നാണ് വിളിക്കുന്നത്. ദിവസേന കോടിക്കണക്കിന് ആളുകൾ ട്രെയിനുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും പലപ്പോഴും തിരക്ക് മൂലമോ അശ്രദ്ധ മൂലമോ കൃത്യമായ ടിക്കറ്റില്ലാതെ യാത്ര ചെയ്യേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ടി.ടി.ഇ പരിശോധനയ്ക്ക് എത്തുമ്പോൾ ഭൂരിഭാഗം യാത്രക്കാരും ഭയപ്പെടാറാണ് പതിവ്. എന്നാൽ റെയിൽവേ നിയമപ്രകാരം ഒരു യാത്രക്കാരന് മാന്യമായ പരിഗണന ലഭിക്കാൻ അവകാശമുണ്ട്. ടിക്കറ്റില്ലാത്ത സാഹചര്യത്തിൽ ഒരു റെയിൽവേ ഉദ്യോഗസ്ഥന് യാത്രക്കാരോട് മോശമായി പെരുമാറാനോ അനാവശ്യമായി ഭീഷണിപ്പെടുത്താനോ അനുവാദമില്ല. കൃത്യമായ പിഴയും യാത്ര ചെയ്യേണ്ട ദൂരത്തേക്കുള്ള ചാർജും ഈടാക്കി യാത്രക്കാരന് നിയമപരമായ രസീത്…
Read Moreഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി
ഉത്തർപ്രദേശിലെ ഗൊരഘ്പൂരിൽ 13 വയസ്സുകാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുൾപ്പെടെയുള്ളവർ കൂട്ടബലാത്സംഗത്തിനിരയാക്കി അന്യായമായി തടവിൽ പാർപ്പിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺസുഹൃത്ത് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ പാർപ്പിച്ചാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. ജനുവരി അഞ്ചിന് പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ഏകദേശം പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം നൗസാദയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്ന് അവശ നിലയിൽ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. പൊലീസ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആറുമാസമായി പെൺകുട്ടി സോഷ്യൽ മീഡിയ…
Read More