വിദ്വേഷ പ്രസംഗം തടയാനുള്ള ബില്‍ സാധുത പരിശോധിക്കാന്‍ പഠനം വേണമെന്ന് ഗവര്‍ണര്‍; രാഷ്ട്രപതിക്ക് അയച്ചു

ബെംഗളൂരു: വിദ്വേഷ പ്രസംഗം തടയാനുള്ള കര്‍ണാടക ഹെയ്റ്റ് സ്പീച്ച് ആന്‍ഡ് ഹെയ്റ്റ് കം
സ് (പ്രിവന്‍ഷന്‍) ബില്‍, ഭരണ ഘടനാപരമായ പ്രശ്‌നങ്ങള്‍ ചുണ്ടിക്കാട്ടി ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു.

ബില്ലിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നു ഗവര്‍ണറുടെ ഓഫിസ് സര്‍ക്കാരിനെ അറിയിച്ചു.

വിദ്വേഷ പ്രസംഗം സമൂഹത്തിന് ഉപദ്രവമുണ്ടാക്കുന്നുവെന്ന് അംഗീകരിച്ച ഗവര്‍ണര്‍, മൗലികാവകാശങ്ങള്‍ തടയുന്നതിനെതിരെ മുന്നറിയിപ്പും നല്‍കി. ബില്‍ പ്രകാരമുള്ള ശിക്ഷയിലും ഗവര്‍ണര്‍ ആശങ്ക പ്രകടിപ്പിച്ചു.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

വിദ്വേഷ പ്രസംഗം നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും ഏഴ് വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കാവുന്ന ബില്ലാണിത്. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് 2-10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ബില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

കഴിഞ്ഞ ശീതകാല സമ്മേളന ത്തില്‍ പാസാക്കിയ ബില്ലിനെതിരെ ഗവര്‍ണറുടെ ഓഫിസിനു നാല്‍പതോളം നിവേദനങ്ങള്‍ ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
[masterslider id="10"]

Related posts