സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട് : കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മുന്നൂർ സ്വദേശി മുഹമ്മദ് ഇർഫാനെ മാവൂർ പൊലീസാണ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ കാർ ഉപേക്ഷിച്ച് ഇർഫാൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. കൂളിമാട് മുന്നൂരിൽ ഫെബ്രുവരി ഒന്നിന് രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. അയൽവാസിയായ തൻസിഫുമായി ഇർഫാന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ ഇർഫാൻ തൻസിഫിൻ്റെ വീട്ടിലെത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും തർക്കത്തിലേർപ്പെടുകയും തൻസിഫിനെ ഇർഫാൻ മർദിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ തൻസിഫിനെ ഇർഫാൻ തന്നെയാണ്…

Read More

അഴിമതിയുടെ ദേവന്‍മാർ എന്ന് അപകീര്‍ത്തി പോസ്റ്റ്; ബിജെപി എക്സ് പേജിന് എതിരെ കേസ്

ബെംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനും മറ്റു മന്ത്രിമാര്‍ക്കുമെതിരെ അപകീര്‍ത്തി പോസ്റ്റിട്ടതിന് ബിജെപിയുടെ എക്സ് പേജിനെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ സംസ്ഥാനത്തെ കൊള്ളയടിക്കുന്നുവെന്നും അഴിമതിയുടെ ദേവന്‍മാരായിരുന്നു എന്നുമായിരുന്നു പരാമര്‍ശം. കെപിസിസിയെ പ്രതിനിധീകരിച്ച് ഏതാനും അഭിഭാഷകരാണ് സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കിയത്. നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പോസ്റ്റിട്ടത്. ജനങ്ങള്‍ക്കിടയില്‍ ബിജെപി ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഭരണഘടനാ പദവിയിലിരിക്കുന്ന വരെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നും പരാതിയില്‍ ആരോപിച്ചു

Read More

മനസ്സില്ല! കുഞ്ഞികൃഷ്ണന്‍റെ വെല്ലുവിളിക്ക് മറുപടിയുമായി എം.വി. ഗോവിന്ദൻ

തന്‍റെ പുസ്തകം ഇറങ്ങുന്നതിന് മുന്പ് രക്തസാക്ഷി ഫണ്ടിന്‍റെ കണക്ക് അവതരിപ്പിക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ച വി.കുഞ്ഞികൃഷ്നോട് മനസില്ലെന്ന മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.എ​ൽ​ഡി​എ​ഫ് വ​ട​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യോ‌​ട​നു​ബ​ന്ധി​ച്ച് പ​ഴ​യ​ങ്ങാ​ടി എ​രി​പു​ര​ത്ത് ന​ട​ത്തി​യ വാർത്താസ​മ്മേ​ള​ന​ത്തി​ൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കുഞ്ഞികൃഷ്ണൻ പറയുന്നതു പോലെ പ്രവർത്തിക്കാനുള്ളതല്ല പാർട്ടി. വി​മ​ത​നും കു​ലം​കു​ത്തി​യു​മാ​യ കു​ഞ്ഞി​കൃ​ഷ്ണ​ൻ പാ​ർ​ട്ടി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ട​ഞ്ഞ അ​ധ്യാ​യ​മാണ്. ര​ക്ത​സാ​ക്ഷി ഫ​ണ്ട് അ​പ​ഹ​രി​ച്ചു​വെ​ന്ന​ത് ആ​രോ​പ​ണം മാ​ത്ര​മാ​ണ്. വ്യ​ക്ത​വും സു​താ​ര്യ​വു​മാ​യ ക​ണ​ക്കു​ക​ൾ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കുക തന്നെ ചെയ്യും. പുസ്തകത്തിൽ താനുൾപ്പടെയുള്ള നേതാക്കൾക്കെതിരെ…

Read More

ഇന്ത്യ അമേരിക്ക വ്യാപാര കരാർ; അമേരിക്കക്ക് ഇന്ത്യ പൂർണമായും വിധേയരായി: എം വി ഗോവിന്ദൻ

ഇന്ത്യ അമേരിക്ക വ്യാപാര കരാറിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമേരിക്കക്ക് ഇന്ത്യ പൂർണമായും വിധേയരായി. കരാറിന്റെ വ്യവസ്ഥകളിൽ സമഗ്രമായ ചർച്ച വേണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. നിയമസഭയിലെ പ്രതിഷേധം, കേന്ദ്രത്തിനെതിരായ വിമർശനത്തിൽ നിന്ന് മാറി നിൽക്കാനാണ് കേരളത്തിലെ പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര ബജറ്റിനെ പറ്റി പറയേണ്ടി വരുമോ എന്ന പേടിയാണ് പ്രതിഷേധത്തിന് കാരണം.

Read More

നഗരത്തിലെ ഈ അപ്പാർട്മെന്റിന് സമീപം പുള്ളിപ്പുലി; സിസിടിവി വീഡിയോ വൈറലാകുന്നു.

ബെംഗളൂരു: ജെ പി നഗറിൽ അഞ്ജനപുരയ്ക്ക് സമീപം  ഏഴാം ബ്ലോക്കിൽ അപ്പാർട്മെന്റിന് സമീപം ഒരു പുള്ളിപ്പുലിയെ കണ്ടത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കി. അഞ്ജനപുര ഏഴാം ബ്ലോക്ക് റോഡിൽ പുള്ളിപ്പുലി ചുറ്റിത്തിരിയുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ പുലർച്ചെ രണ്ട് മണിയോടെ ഒരു വീട്ടിലെ സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നാട്ടുകാർക്കിടയിൽ ആശങ്ക ഉടലെടുത്തു. തുരഹള്ളി വനമേഖലയ്ക്കടുത്താണ് അഞ്ജനപുര സ്ഥിതി ചെയ്യുന്നതിനാൽ, കാട്ടിൽ നിന്ന് തന്നെ പുള്ളിപ്പുലി അകത്തുകടന്നിരിക്കാമെന്ന് സംശയിക്കുന്നു.

Read More

സ്കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി കേഡറ്റ്സും

v shivankutty

പുതിയ റോഡ് സംസ്കാരം പകര്‍ന്ന് നല്‍കാൻ സ്കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി കേഡറ്റ്സും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സിനും എന്‍സിസിക്കും പിന്നാലെയാണ് റോഡ് സേഫ്റ്റി കേഡറ്റും വരുന്നത്. പദ്ധതിക്ക് അന്തിമ രൂപം നല്‍കാന്‍ ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗം ചേരും. ഗതാഗതമന്ത്രിയും ഗതാഗത കമീഷണര്‍ അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുക്കും. സുരക്ഷാ ബോധമുള്ള യുവ തലമുറയെ വാര്‍ത്തെടുക്കല്‍ ലക്ഷ്യമിട്ടാണ് റോഡ് സേഫ്റ്റി കേഡറ്റ്സിന് രൂപം നൽകുക. എസ് പിസി മാതൃകയില്‍ യൂണിഫോം സേനയായിരിക്കും റോഡ് സേഫ്റ്റി കേഡറ്റ്സ്. വിദ്യാഭ്യാസ, ഗതാഗത വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.…

Read More

മദ്യപാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഭയന്ന് പത്താം ക്ലാസ് വിദ്യാർത്ഥി ചാടി മരിച്ചു

ബെംഗളൂരു : പത്താം ക്ലാസ് വിദ്യാർത്ഥി താൻ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ കോമൺ പാസേജിന്റെ ഏഴാം നിലയിൽ നിന്ന് ചാടി മരിച്ചു. ആർ ആർ നഗറിലെ ഒരു പബ്ബിൽ വെച്ച് അയാൾ മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച നിലയിൽ വീട്ടിൽ കയറാൻ ഭയപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. ആർ ആർ നഗർ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.15 വയസ്സുള്ള ആൺകുട്ടി ഒരു സ്വകാര്യ സ്കൂളിലാണ് പഠിച്ചിരുന്നത്. ജനുവരി 31 ന്, സ്കൂളിലെ വിടവാങ്ങൽ പരിപാടിക്ക് ശേഷം, അവനും സുഹൃത്തുക്കളും ആർ ആർ നഗറിലെ ഒരു പബ്ബിൽ പോയി. അവിടെ…

Read More

അനിശ്ചിതത്വത്തിനൊടുവില്‍ നിര്‍മാണത്തില്‍ പുരോഗതി; ജൂണില്‍ തുറന്നേക്കും ഈജിപുര മേല്‍പാലം

ബെംഗളുരു: നിര്‍മാണം തുടങ്ങി ഒരു പതിറ്റാണ്ടോടടുക്കുന്ന ഈജിപുര മേല്‍പാലത്തിനുള്ള തടസ്സം മാറിയതു പ്രതീക്ഷയേകുന്നു. അനിശ്ചിതത്വത്തിനൊടുവില്‍ മേല്‍പാലം നിര്‍മിക്കാന്‍ സെന്റ് ജോണ്‍സ് നാഷനല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസ് ആശുപ്രതി സ്ഥലം വിട്ടു നല്‍കുമെന്നറിയിച്ചതോടെ ജൂണില്‍ തുറക്കാന്‍ ലക്ഷ്യമിട്ടാണു നിര്‍മാണം പുരോഗമിക്കുന്നത്. കേന്ദ്രീയ സദന്‍ മുതല്‍ ഈജിപുര ശ്രീനിവാഗിലു ജംക്ഷന്‍ വരെ നിര്‍മിക്കുന്ന 2.38 കി ലോമീറ്റര്‍ മേല്‍പാലമാണ് 9 വര്‍ ഷമായിട്ടും പൂര്‍ത്തിയാകാത്തത്. മേല്‍പാലം യാഥാര്‍ഥ്യമാകുന്നതോടെ കോറമംഗല 100 ഫീറ്റ് റോഡില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ജംക്ഷന്‍ ഭാഗത്തു നിന്നു സിഗ്‌നലില്ലാതെ ഈജിപുര…

Read More

ഇന്ന് ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ രാവിലെ 11 മുതൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു, കെപിടിസിഎൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഫെബ്രുവരി 4 ബുധനാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഹെബ്ബാൾ ഡിവിഷനിലെ 66/11 കെവിഎ എൽആർ ബന്ദേ സബ്‌സ്റ്റേഷൻ പരിധിയിൽ പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. വൈദ്യുതി തടസ്സപ്പെടുന്ന സ്ഥലങ്ങൾ കവലബിരസാന്ദ്ര, എൽ.ആർ.യിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോം പ്രസ്താവനയിൽ പറഞ്ഞു. ബന്ദേ മെയിൻ റോഡ്, ഗാന്ധിനഗർ, ചിന്നണ്ണ ലേഔട്ട്, അംബേദ്കർ ലേഔട്ട്, അൻവർ ലേഔട്ട്, കാവേരി നഗർ, അംബേദ്കർ മെഡിക്കൽ കോളേജ്, സുൽത്താൻ പാല്യ, രങ്കാനഗർ, കനകനഗർ, കെഎച്ച്ബി മെയിൻ…

Read More

കർണാടക പോലീസിന് വലിയ തലവേദനയായി കേരള മല്ലു കവർച്ച സംഘം

ബെംഗളൂരു : കുപ്രസിദ്ധരായ കേരള മല്ലു സംഘം കർണാടക – കേരള അതിർത്തിയിൽ പ്രവർത്തനം ശക്തമാക്കിയതായി പരാതി. സ്വർണ്ണ ബിസിനസുകാരെ ലക്ഷ്യമിട്ട് ഗുണ്ടൽപേട്ട് വഴി കേരളത്തിലേക്ക് പോകുന്ന സ്വർണ്ണ ബിസിനസുകാരെയാണ് ഈ സംഘം കൊള്ളയടിക്കുന്നത് . കഴിഞ്ഞ രണ്ട് മാസത്തിനിടെ ഊട്ടിയിൽ നിന്ന് കാൽ കിലോ സ്വർണം മോഷ്ടിച്ച ശേഷം കാണാതായ മൂന്ന് പ്രതികളെയാണ് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തതു. കേസിലെ മുഖ്യപ്രതിക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. സംഭവം അവസാനിക്കുന്നതിന് മുമ്പ് മറ്റൊരു സ്വർണ്ണ ബിസിനസുകാരന്റെ കവർച്ച കേസ് പുറത്തുവന്നു. കേരളത്തിലെ സ്വർണ്ണ ബിസിനസുകളായ ജംസിദിൽ…

Read More