നഗരത്തിലെ റോഡിൽ യുവതിക്ക് വേണ്ടി വഴക്കിട്ട് സുഹൃത്തുക്കൾ: ഒരാളുടെ നില ഗുരുതരം

ബെംഗളൂരു: യുവതിയെ ചൊല്ലി മൂന്ന് സുഹൃത്തുക്കൾ വഴക്കുണ്ടാക്കുകയും ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബെംഗളൂരു കന്റോൺമെന്റിന് സമീപം തിമ്മയ്യ സർക്കിളിൽ രാത്രി വൈകിയാണ് സംഭവം ഉണ്ടായത്.

മദ്യലഹരിയിലായിരുന്ന ഗഫാറും ഹുസൈനും ഒരു യുവതിയുടെ പേരിൽ വഴക്കിട്ടു. ഹുസൈനും മറ്റൊരാളും ചേർന്ന് ബിയർ കുപ്പിയും കല്ലും ഉപയോഗിച്ച് ഗഫാറിന്റെ തലയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗാഫർ റോഡിl കുഴഞ്ഞുവീഴുകയായിരുന്നു. ഹൈഗ്രൗണ്ട്സ് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ബൗറിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗഫാറിന്റെ നില ഗുരുതരമാണ്. ഹുസൈനെയും ആക്രമണം നടത്തിയ മറ്റൊരു യുവാവിനെയും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി

ഒരു യുവതിയെ ചൊല്ലി യുവാക്കൾ വഴക്കിടുകയും വഴക്ക് ആക്രമണത്തിൽ അവസാനിക്കുകയും ചെയ്ത സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ ബെംഗളൂരുവിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കെങ്കേരി മേഖലയിലെ കോണസാന്ദ്ര തടാകത്തിന് സമീപമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തള്ളിയത്. മുഹമ്മദ് താഹിർ (19) ആണ് കൊല്ലപ്പെട്ടത്. ജൂലൈ 10ന് രാത്രി 11 മണിയോടെ ചന്ദ്രലേഔട്ടിലെ വീട്ടിൽ നിന്ന് ഇറങ്ങിയ താഹിറിനെ പിറ്റേന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts