തൃശൂർ : പീച്ചി മയിലാട്ടുംപാറയിൽ ആടുകളെ തീറ്റാൻ പോയ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. തോട്ടുങ്കര പുത്തൻപുരയിൽ ഷാജിയുടെയും സാലിയുടെയും മകൻ ഷിജോ (36) ആണ് മരിച്ചത്. അവിവാഹിതനാണ്. പീച്ചി വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനാണ്. ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആടുകളെ മേയ്ക്കാനായി മയിലാട്ടുംപാറ കാട്ടിലെ ആനക്കുഴി മേഖലയിലേക്ക് പോയതാണ്. സന്ധ്യ കഴിഞ്ഞിട്ടും കാണാതായതോടെ നാട്ടുകാർ അന്വേഷിച്ച് കാടിനുള്ളിലേക്ക് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read MoreMonth: February 2026
കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ടോൾ പ്ലാസയ്ക്ക് സമീപം മദ്യപിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു; ദൃശ്യങ്ങൾ വൈറലാകുന്നു
ബെംഗളൂരു : കേരളത്തിൽ നിന്ന് വിനോദയാത്രയ്ക്ക് എത്തിയ ഒരു കൂട്ടം വിദ്യാർത്ഥികൾ ഹെജമാഡി ടോൾ ഗേറ്റിന് സമീപം അതിക്രമം നടത്തി. രണ്ട് ബസുകളിലായി എത്തിയ വിദ്യാർത്ഥികൾ ടോൾ ഗേറ്റിന് സമീപം ബസ് നിർത്തി മദ്യപിച്ചു, റോഡിന്റെ മധ്യത്തിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു. ഇവരുടെ അക്രമത്തിന്റെയും അതിക്രമത്തിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും പൊതുസമൂഹത്തിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ഉഡുപ്പിയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥികൾ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുക മാത്രമല്ല, പ്രാദേശിക ക്രമസമാധാനവും തകർക്കുന്നുണ്ടെന്ന് ആശങ്കയുണ്ട്.
Read Moreസപ്ലൈകോയിൽ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു
തിരുവനന്തപുരം: സപ്ലൈകോയില്‍ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. ശബരി വെളിച്ചെണ്ണ സബ്‌സിഡിയോടെ ലിറ്ററിന് 289 രൂപയ്ക്കും സബ്‌സിഡി ഇല്ലാതെ 309 രൂപയ്ക്കും വാങ്ങാം. നേരത്തെ 329 രൂപയായിരുന്നു വില. സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വില പരിഷ്‌കരിച്ചുകൊണ്ട് പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുപ്പിച്ചിരുന്നു. ഈ ഉത്തരവിലാണ് വെളിച്ചെണ്ണയുടെ വിലയും കുറച്ചത്. പൊതുവിതരണ വിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്‌സിഡി നിരക്കുകളില്‍ മാറ്റം വരുത്തിയത്.
Read Moreബെംഗളൂരുവിൽ 15 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവം; പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യം വിളമ്പിയ പബ് ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തു
ബെംഗളൂരു: 15 വയസ്സുള്ള വിദ്യാർത്ഥി ജീവനൊടുക്കിയ ചെയ്ത സംഭവത്തിൽ പബ്ബിനെതിരെ നടപടിയുമായി പോലീസ്. പ്രായപൂർത്തിയാകാത്തയാൾക്ക് മദ്യം വിളമ്പിയ പബ് ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്തു. സ്കൂളിലെ സെൻഡ് ഓഫ് പരിപാടികൾക്കു ശേഷം കൂട്ടുകാരുമായി പബ്ബിൽ പോയി മദ്യപിച്ച വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാർ പിടികൂടുമോ എന്ന ഭയത്താലാണ് കുട്ടി ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബെംഗളൂരുവിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ പതിനഞ്ചുകാരൻ കൂട്ടുകാരുമൊത്ത് സ്കൂളിലെ വിടവാങ്ങൽ ചടങ്ങിന് ശേഷം രാജരാജേശ്വരിനഗറിലെ ലെഗസി ബ്രൂയിംഗ് കമ്പനി എന്ന പബ്ബിൽ പോയി. അവിടെ വെച്ച്…
Read Moreഎസ്ഐആര്‍; സുപ്രീംകോടതിയില്‍ അഭിഭാഷകക്കുപ്പായം അണിഞ്ഞ് മമത
ന്യൂഡല്‍ഹി: ബംഗാളിലെ എസ്ഐആര്‍ നടപടികളെ ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ അഭിഭാഷകക്കുപ്പായം അണിഞ്ഞ് സുപ്രീംകോടതിയില്‍ നേരിട്ടെത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് മമത തന്റെ വാദങ്ങള്‍ ഉന്നയിച്ചത്. തനിക്ക് വാദിക്കാന്‍ 5 മിനിറ്റ് സമയം വേണമെന്ന് മമത ആവശ്യപ്പെട്ടു. മമതയുടെ ആവശ്യം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചു. ബെഞ്ചിന് മുന്നില്‍ 15 മിനിറ്റ് സംസാരിക്കാന്‍ അനുവദിക്കുകയുംചെയ്തു.
Read Moreഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എം എ ഷഹനാസിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് രാഹുലിന്റെ അഭിഭാഷകൻ ശേഖർ ജി തമ്പി. എം എ ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി. ആരോപണം അടിസ്ഥാന രഹിതം. ഇന്ന് വക്കീൽ നോട്ടീസ് അയക്കും. മാനനഷ്ടത്തിന് കോടതി മുഖേന നിയമനടപടികൾ ഉണ്ടാകുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. കർഷക സമരത്തിന്റെ ഭാഗമായി ക്ഷണിച്ചെന്നത് വസ്തുതാ വിരുദ്ധം. സാരി ഉടുത്തതുമായി ബന്ധപ്പെട്ട് പറഞ്ഞതും അടിസ്ഥാനരഹിതം. ഷഹനാസിനെതിരെ കേസെടുക്കണം. ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്നും രാഹുൽ പരാതിയിൽ ആവശ്യപ്പെട്ടു.
Read Moreരാഹുല്‍ വെറും കോഴിയല്ല..കുരുപ്പ് പിടിച്ച കോഴിയാണ്; കുറിപ്പുമായി ജസ്ല മാടശേരി
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയ ചാറ്റ് പുറത്ത് വിട്ട് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി. രാഹുല്‍ വെറും കോഴിയല്ല. കുരുപ്പ് പിടിച്ച കോഴിയാണെന്നും മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നുവെന്നും. വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോ അവന്റെ ഒരു പീഡന ന്യായീകരണ ഇന്റര്‍വ്യൂ എന്ന് പറഞ്ഞാണ് ജസ്ല മാടശേരി രാഹുല്‍ ഫെയ്‌സ്ബുക്കില്‍ അയച്ച മെസേജ് അടക്കം പങ്കുവച്ച് കുറിപ്പിട്ടിരിക്കുന്നത്. നേരത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് സഹയാത്രിക എം എ ഷഹനാസ് രംഗത്ത് എത്തിയിരുന്നു.
Read Moreകുറഞ്ഞ പിന്നാലെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്
സ്വർണ്ണത്തിന് വീണ്ടും വില കുതിച്ചു. പവന് 4840 രൂപ കൂടി, ഒരു പവന്റെ വില 1,17,720 രൂപയായി. അഞ്ചു ദിവസത്തിനിടെ പവന് 20,000 രൂപയിലധികം കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവിലയിൽ ഇന്ന് വർധനവ് ഉണ്ടായത്. കഴിഞ്ഞമാസം 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. ഇന്നലെ രാവിലെ പവന് 1040 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ 1600 രൂപ വര്‍ധിച്ച് തിരിച്ചുകയറിയിരുന്നു. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം ഇറക്കുമതി തീരുവ വര്‍ധന സംബന്ധിച്ച ആശങ്കകള്‍ ഒഴിഞ്ഞതിന്റെ കൂടി…
Read Moreസ്വർണ്ണത്തിന് വീണ്ടും വില കുതിച്ചു. പവന് 4840 രൂപ കൂടി, ഒരു പവന്റെ വില 1,17,720 രൂപയായി. അഞ്ചു ദിവസത്തിനിടെ പവന് 20,000 രൂപയിലധികം കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവിലയിൽ ഇന്ന് വർധനവ് ഉണ്ടായത്. കഴിഞ്ഞമാസം 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. ഇന്നലെ രാവിലെ പവന് 1040 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ 1600 രൂപ വര്‍ധിച്ച് തിരിച്ചുകയറിയിരുന്നു. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം ഇറക്കുമതി തീരുവ വര്‍ധന സംബന്ധിച്ച ആശങ്കകള്‍ ഒഴിഞ്ഞതിന്റെ കൂടി…
Read Moreസഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
കോഴിക്കോട് : കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മുന്നൂർ സ്വദേശി മുഹമ്മദ് ഇർഫാനെ മാവൂർ പൊലീസാണ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ കാർ ഉപേക്ഷിച്ച് ഇർഫാൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. കൂളിമാട് മുന്നൂരിൽ ഫെബ്രുവരി ഒന്നിന് രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. അയൽവാസിയായ തൻസിഫുമായി ഇർഫാന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ ഇർഫാൻ തൻസിഫിൻ്റെ വീട്ടിലെത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും തർക്കത്തിലേർപ്പെടുകയും തൻസിഫിനെ ഇർഫാൻ മർദിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ തൻസിഫിനെ ഇർഫാൻ തന്നെയാണ്…
Read More