ബെംഗളൂരുവിൽ 15 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവം; പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യം വിളമ്പിയ പബ് ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തു

ബെംഗളൂരു: 15 വയസ്സുള്ള വിദ്യാർത്ഥി ജീവനൊടുക്കിയ ചെയ്ത സംഭവത്തിൽ പബ്ബിനെതിരെ നടപടിയുമായി പോലീസ്. പ്രായപൂർത്തിയാകാത്തയാൾക്ക് മദ്യം വിളമ്പിയ പബ് ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്തു.

സ്കൂളിലെ സെൻഡ് ഓഫ് പരിപാടികൾക്കു ശേഷം കൂട്ടുകാരുമായി പബ്ബിൽ പോയി മദ്യപിച്ച വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാർ പിടികൂടുമോ എന്ന ഭയത്താലാണ് കുട്ടി ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ബെംഗളൂരുവിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ പതിനഞ്ചുകാരൻ കൂട്ടുകാരുമൊത്ത് സ്കൂളിലെ വിടവാങ്ങൽ ചടങ്ങിന് ശേഷം രാജരാജേശ്വരിനഗറിലെ ലെഗസി ബ്രൂയിംഗ് കമ്പനി എന്ന പബ്ബിൽ പോയി. അവിടെ വെച്ച് മദ്യവും സിഗരറ്റും ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി.

പബ്ബിൽ നിന്ന് കൂട്ടുകാർക്കൊപ്പം വീട്ടിലെത്തിയെങ്കിലും കുട്ടി അപ്പാർട്ട്മെന്റിൽ പ്രവേശിക്കാതെ കുറച്ചുനേരം പുറത്ത് കറങ്ങി നടന്നു. പിന്നീട് കെട്ടിടത്തിനു മുകളിൽ കയറി താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ വീട്ടുകാരെ വിവരമറിയിച്ചു. വീട്ടുകാർ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

കുട്ടിയുടെ വീട്ടുകാർക്ക് അവൻ പബ്ബിൽ പോയതിനെക്കുറിച്ചോ മരണകാരണത്തെക്കുറിച്ചോ ആദ്യം യാതൊരു വിവരവും ഉണ്ടായിരുന്നില്ല. കൂട്ടുകാരുമായി സംസാരിച്ചപ്പോഴാണ് പബ്ബിൽ പോയി മദ്യപിച്ചതായി അറിയുന്നത്. “കുട്ടി എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർക്ക് ആദ്യം അറിയില്ലായിരുന്നു.

എന്നാൽ കൂട്ടുകാരുമായി സംസാരിച്ചപ്പോഴാണ് അവർ പബ്ബിൽ പോയി മദ്യവും സിഗരറ്റും ഉപയോഗിച്ചതായി കണ്ടെത്തിയത്,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയതിനും സിഗരറ്റ് നൽകിയതിനും ബാലനീതി നിയമപ്രകാരവും കർണാടക എക്സൈസ് നിയമപ്രകാരവുമാണ് പബ് ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ജീവനക്കാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും മാതാപിതാക്കൾ ബെംഗളൂരുവിലേക്ക് മടങ്ങിയെത്തിയ ശേഷം അന്വേഷണം നടത്തുമെന്നും ബെംഗളൂരു പോലീസ് അറിയിച്ചു. കുട്ടിയുടെ പിതാവ് മലയാളിയാണ്. അതിനാൽ മൃതദേഹം സംസ്കരിക്കാനായി കുടുംബം കേരളത്തിലേക്ക് പോയിരുന്നു. “മാതാപിതാക്കൾ നാട്ടിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഞങ്ങൾ കേസ് അന്വേഷിക്കും,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ഏഴാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി ഭയത്താൽ ചാടിയതാണോ അതോ അപകടത്തിൽപ്പെട്ടതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ച രാത്രി 9.40ഓടെയാണ് സംഭവം നടന്നതെന്ന് കുട്ടിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പബ്ബിൽ നിന്ന് മദ്യപിച്ചെത്തിയ കുട്ടി വീട്ടിലെത്തിയപ്പോൾ ഭയന്നിരുന്നോ അതോ അപകടത്തിൽപ്പെട്ടതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts