മുളച്ചുപൊങ്ങി അനധികൃത തട്ടിക്കൂട്ട് സ്പാ–മസാജ് കേന്ദ്രങ്ങൾ; നഗ്നവിഡിയോ പകർത്തി പ്രചരിപ്പിക്കുന്നു

കൊച്ചി: കൊച്ചിയിൽ അനധികൃത സ്പാ–മസാജ്–വെൽനെസ് കേന്ദ്രങ്ങൾ പെരുകിയതോടെ ഇതിന്റെ മറവിൽ ഹണിട്രാപ്പും ബ്ലാക് മെയിലിങ്ങും ലഹരി ഇടപാടുകളും വർധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.

തട്ടിക്കൂട്ട് സ്പാകളുടെ മറവിൽ അനാശാസ്യ പ്രവര്‍ത്തനങ്ങളും ലഹരി ഇടപാടുകളും കുറെക്കാലമായി നടക്കുന്നുണ്ടെങ്കിലും ഹണിട്രാപ്–ബ്ലാക്മെയിലിങ്ങിലേക്ക് കൂടി ഇത് വഴിമാറിയിരിക്കുന്നു എന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്.

കഴിഞ്ഞ ദിവസം സ്പായിലെത്തിയ കൂത്താട്ടുകുളം സ്വദേശിയായ 59കാരനെ ഭീഷണിപ്പെടുത്തി തട്ടിയത് 5.5 ലക്ഷം രൂപ. നാലു പേർ അറസ്റ്റിലായി. സമാന വിധത്തിൽ കഴിഞ്ഞ മാസം സഹപ്രവർത്തകനായ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് 4 ലക്ഷം രൂപ തട്ടാൻ കൂട്ടു നിന്ന സംഭവത്തിൽ പ്രതിയായത് ഗ്രേഡ് എസ്ഐ.

  ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്

ഇത്തരത്തിൽ അനധികൃത സ്പാ–വെൽനെസ് കേന്ദ്രങ്ങളുണ്ടാക്കുന്ന ‘ചീത്തപ്പേര്’ നന്നായി നടത്തുന്ന തങ്ങളുടെ സ്ഥാപനങ്ങളേയും ബാധിക്കുന്നു എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് കൊച്ചി തൈക്കുടം ഭാഗത്ത് പ്രവർത്തിക്കുന്ന ആയുർവേദിക് സ്പാ–മസാജിങ് സെന്ററിൽ 59കാരനെത്തിയത്. ഇവിടെ വച്ച് ഇയാളും കേസിലെ പ്രതികളിലൊരാളുമായുള്ള നഗ്നവീഡിയോകള്‍ ഫോണിൽ പകർത്തുകയായിരുന്നു എന്ന് മരട് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു.

തുടർന്ന് ഇത് ഇയാളുെട ഭാര്യക്കും മകൾക്കും അയച്ചു നൽകും എന്നു ഭീഷണിപ്പെടുത്തി ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള സമയങ്ങളിലായി 5.5 ലക്ഷം രൂപ തട്ടിയെടുത്തു. ഇക്കഴിഞ്ഞ ജനുവരി 29ന് ഇയാൾ മരട് പൊലീസിനു പരാതി നൽകി. തുടർന്ന് സുചിത്ര, അഭിഷേക്, ബൈജു, റീന എന്നിവർ അറസ്റ്റിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നോവായി ശ്രീനന്ദ; ട്രെക്കിങ്ങിനിടെ കാണാതായ പത്താം ക്ലാസ് കാരിയായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!
[masterslider id="10"]

Related posts

Click Here to Follow Us