ട്രെയിൻ ടിക്കറ്റ് പോയോ ? ഭയപ്പെടണ്ട! നിങ്ങൾ അറിഞ്ഞിരിക്കേണ്ട റെയിൽവേ നിയമങ്ങൾ ഇതാ

 ഇന്ത്യൻ റെയിൽവേയെ രാജ്യത്തിന്റെ ജീവനാഡി എന്നാണ് വിളിക്കുന്നത്. ദിവസേന കോടിക്കണക്കിന് ആളുകൾ ട്രെയിനുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും പലപ്പോഴും തിരക്ക് മൂലമോ അശ്രദ്ധ മൂലമോ കൃത്യമായ ടിക്കറ്റില്ലാതെ യാത്ര ചെയ്യേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ടി.ടി.ഇ  പരിശോധനയ്ക്ക് എത്തുമ്പോൾ ഭൂരിഭാഗം യാത്രക്കാരും ഭയപ്പെടാറാണ് പതിവ്.

എന്നാൽ റെയിൽവേ നിയമപ്രകാരം ഒരു യാത്രക്കാരന് മാന്യമായ പരിഗണന ലഭിക്കാൻ അവകാശമുണ്ട്. ടിക്കറ്റില്ലാത്ത സാഹചര്യത്തിൽ ഒരു റെയിൽവേ ഉദ്യോഗസ്ഥന് യാത്രക്കാരോട് മോശമായി പെരുമാറാനോ അനാവശ്യമായി ഭീഷണിപ്പെടുത്താനോ അനുവാദമില്ല. കൃത്യമായ പിഴയും യാത്ര ചെയ്യേണ്ട ദൂരത്തേക്കുള്ള ചാർജും ഈടാക്കി യാത്രക്കാരന് നിയമപരമായ രസീത് നൽകി യാത്ര തുടരാൻ അനുവദിക്കുകയാണ് ഉദ്യോഗസ്ഥൻ ചെയ്യേണ്ടത്.

ടിക്കറ്റ് ഇല്ലാത്ത സാഹചര്യത്തിൽ ടി.ടി.ഇയോട് മാന്യമായി സംസാരിക്കുകയും നിലവിലെ സാഹചര്യം വിശദീകരിക്കുകയും ചെയ്യുന്നത് കാര്യങ്ങൾ എളുപ്പമാക്കാൻ സഹായിക്കും.

ഉദ്യോഗസ്ഥ നിയമങ്ങൾ

റെയിൽവേ നിയമങ്ങൾ പ്രകാരം ടിക്കറ്റ് പരിശോധനയ്ക്ക് എത്തുന്ന ടി.ടി.ഇ ഓരോ യാത്രക്കാരനോടും മാന്യമായും സമാധാനപരമായും പെരുമാറാൻ ബാധ്യസ്ഥനാണ്. യാത്രക്കാരൻ ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്യുന്നതെങ്കിൽ പോലും അയാളെ ശകാരിക്കാനോ പരസ്യമായി അപമാനിക്കാനോ നിയമം അനുവദിക്കുന്നില്ല. നിയമപരമായ പിഴ ഈടാക്കി യാത്രക്കാരന് വാലിഡ് ആയ ടിക്കറ്റ് നൽകുകയാണ് ഉദ്യോഗസ്ഥന്റെ പ്രാഥമിക ചുമതല.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

യാത്രക്കാരിൽ നിന്നും പണം സ്വീകരിക്കുമ്പോൾ നിർബന്ധമായും അതിന്റെ ഔദ്യോഗിക രസീത് നൽകിയിരിക്കണം. രസീത് നൽകാൻ വിസമ്മതിക്കുകയോ അല്ലെങ്കിൽ നിശ്ചയിച്ച പിഴയേക്കാൾ കൂടുതൽ തുക ആവശ്യപ്പെടുകയോ ചെയ്യുന്നത് കുറ്റകരമാണ്. പ്രത്യേകിച്ച് സ്ത്രീകൾ, മുതിർന്ന പൗരന്മാർ, രോഗികൾ എന്നിവരോട് കൂടുതൽ സഹിഷ്ണുതയോടെയും കരുണയോടെയും ഇടപെടണമെന്നാണ് റെയിൽവേയുടെ പ്രത്യേക നിർദ്ദേശം. യാത്രക്കാരെ ഭയപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണ്.

വെയിറ്റിംഗ് ലിസ്റ്റ്

വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ അല്ലെങ്കിൽ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ ടിക്കറ്റ് കൺഫേം ആയിട്ടില്ല എങ്കിൽ ആ കോച്ചുകളിൽ യാത്ര ചെയ്യാൻ നിങ്ങൾക്ക് അവകാശമുണ്ടാവില്ല. ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാരെ ജനറൽ കോച്ചുകളിലേക്ക് മാറ്റാൻ ടി.ടി.ഇക്ക് അധികാരമുണ്ട്.

  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്

എന്നാൽ അവിടെയും മാന്യമായ രീതിയിൽ മാത്രമേ ഉദ്യോഗസ്ഥർ പെരുമാറാവൂ. പലപ്പോഴും ടിക്കറ്റ് കൺഫേം ആകാത്തവർ സ്ലീപ്പർ കോച്ചുകളിൽ കയറുന്നത് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്ക് പിഴ ഈടാക്കാനോ അല്ലെങ്കിൽ അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ നിർദ്ദേശിക്കാനോ സാധിക്കും. നിയമപരമായ പിഴ അടച്ചാൽ റെയിൽവേയുടെ മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ യാത്രക്കാരന് തടസ്സമുണ്ടാകില്ല.

പരാതി പരിഹാരം

യാത്രക്കിടയിൽ ടി.ടി.ഇയിൽ നിന്നോ മറ്റ് റെയിൽവേ ജീവനക്കാരിൽ നിന്നോ മോശം അനുഭവങ്ങൾ ഉണ്ടായാൽ അത് റിപ്പോർട്ട് ചെയ്യാൻ കൃത്യമായ സംവിധാനങ്ങൾ റെയിൽവേ ഒരുക്കിയിട്ടുണ്ട്. അന്യായമായ പിഴ ഈടാക്കുകയോ അസഭ്യം പറയുകയോ ചെയ്താൽ യാത്രക്കാർക്ക് ഉടൻ തന്നെ 139 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പരാതിപ്പെടാം. കൂടാതെ ‘റെയിൽ മദദ്’ (Rail Madad) എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും തത്സമയം പരാതികൾ സമർപ്പിക്കാൻ സാധിക്കും.

പരാതി നൽകുമ്പോൾ ഉദ്യോഗസ്ഥന്റെ പേരും ബാഡ്ജ് നമ്പറും ശ്രദ്ധിക്കുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും. റെയിൽവേ സ്റ്റേഷനുകളിലെ പരാതി പുസ്തകങ്ങളിൽ എഴുതിയും പരാതികൾ നൽകാവുന്നതാണ്. കൈക്കൂലി വാങ്ങുന്നതും യാത്രക്കാരെ മാനസികമായി പീഡിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ റെയിൽവേ വിജിലൻസ് വിഭാഗത്തിനും പരാതി നൽകാൻ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts