ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായി

ഉത്തർപ്രദേശിലെ ​ഗൊരഘ്പൂരിൽ 13 വയസ്സുകാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുൾപ്പെടെയുള്ളവർ കൂട്ടബലാത്സംഗത്തിനിരയാക്കി അന്യായമായി തടവിൽ പാർപ്പിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺസുഹൃത്ത് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ പാർപ്പിച്ചാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

ജനുവരി അഞ്ചിന് പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ഏകദേശം പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം നൗസാദയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്ന് അവശ നിലയിൽ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

പൊലീസ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആറുമാസമായി പെൺകുട്ടി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 15-കാരനുമായി അടുപ്പത്തിലായിരുന്നു. ജനുവരി ഒന്നിന് ഇയാൾ പെൺകുട്ടിയെ ​ഗൊരഘ്പൂരിൽലെ ഭൂമി പാലസ് ഹോട്ടലിലേക്ക് കൊണ്ടുപോയി മൂന്ന് ദിവസം തുടർച്ചയായി പീഡിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
[masterslider id="10"]

Related posts