വിവാഹത്തിന് സമ്മതിച്ചില്ല; വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നു 

ബെംഗളൂരു: കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു.

റായ്ച്ചൂർ ജില്ലയില്‍ സിന്ധനൂർ ടൗണ്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

എം.എസ്‌.സിക്ക് പഠിക്കുന്ന ലിംഗസ ഗുരുവിലെ ഷിഫയാണ് (24) കൊല്ലപ്പെട്ടത്.

അക്രമി സിന്ധനൂർ ടൗണില്‍ ടൈല്‍സ് കടയിലെ തൊഴിലാളിയായ മുബിൻ (32) കൃത്യത്തിന് ശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

യുവതി വിവാഹത്തിന് സമ്മതിക്കാത്തതാണ് ക്രൂരതക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.

ലിംഗസഗുരുവില്‍ നിന്ന് ഷിഫ ദിവസേന സിന്ധനൂരുവിലേക്ക് യാത്ര ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

ആറ് വർഷമായി ഇവർ തമ്മില്‍ പരിചയമുണ്ട്.

ഷിഫയോട് മുബിൻ വിവാഹാഭ്യർഥന നടത്തുകയും ചെയ്തിരുന്നു.

ഷിഫയുടെ വീട്ടുകാർ മറ്റൊരാളുമായുള്ള വിവാഹത്തെക്കുറിച്ച്‌ ആലോചിക്കുന്നതറിഞ്ഞ് മുബിൻ വിവാഹം കഴിക്കാൻ നിരന്തരം സമ്മർദം ചെലുത്തിയിരുന്നെങ്കിലും യുവതി സമ്മതിച്ചിരുന്നില്ല.

ഇതില്‍ പ്രകോപിതനായ പ്രതി ലിംഗസഗുരുവില്‍ നിന്ന് യുവതിയെ പിന്തുടരുകയും സിന്ധനൂർ ഗവ. ഗ്രാജുവേഷൻ കോളജിന് സമീപം വെച്ച്‌ ആക്രമിക്കുകയും ചെയ്തു.

യുവതിയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

ശേഷം മുബിൻ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

റായ്ച്ചൂർ ജില്ല പോലീസ് സൂപ്രണ്ട് പുട്ടമദയ്യ സംഭവസ്ഥലത്തെത്തി. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

കോളജുകള്‍ക്ക് സമീപം ജാഗ്രത വർധിപ്പിക്കാൻ പോലീസിന് എസ്.പി നിർദേശം നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
[masterslider id="10"]

Related posts