വീണ്ടും വിജയവഴിയില്‍; ചെന്നൈയിനെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ്

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ത്രില്ലര്‍ ജയം പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ കയറി തകര്‍ത്തു.

ജീസസ് ഹിമനെസ്, കൊറൗ സിങ്, ക്വാമി പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി വല ചലിപ്പിച്ചത്.

ചെന്നൈയിന്റെ ആശ്വാസ ഗോള്‍ വിന്‍സി ബരറ്റോ കളിയുടെ അവസാന ഘട്ടത്തില്‍ വലയിലാക്കി.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

നിര്‍ണായക എവേ വിജയമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. സീസണിലെ ഏഴാം ജയം സ്വന്തമാക്കി ബ്ലാസ്‌റ്റേഴ്‌സ് നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി. ടീമിന് 24 പോയിന്റുകള്‍ എട്ടാം സ്ഥാനത്ത്.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഹിമനെസ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.

രണ്ടാം ഗോള്‍ കൊറൗ സിങ് വലയിലാക്കി. രണ്ടാം പകുതി തുടങ്ങി 56ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
[masterslider id="10"]

Related posts