നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ

തിരുവനന്തപുരം: പ്ലക്കാർഡുകൾ ഉയർത്തിയും മുഖം മറച്ചുകൊണ്ടുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ എ എൻ ഷംസീർ. സ്പീക്കറുടെ ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം അങ്ങേയറ്റം ദൗർഭാഗ്യകരമാണ് എന്നും ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം മര്യാദ പാലിക്കണമെന്നും സ്പീക്കർ പറഞ്ഞു. തന്നെ അന്ധനെപോലെയാക്കി എന്നും മുഖം മറച്ചത് ജനാധിപത്യവിരുദ്ധമെന്നും സ്പീക്കർ പറഞ്ഞു. വാച്ച് ആൻഡ് വാർഡുമാർ ഒന്നും ചെയ്തിട്ടില്ല എന്നും വേണമെങ്കിൽ തനിക്ക് അവരോട് നിർദേശം നൽകാമായിരുന്നുവെന്നും സ്പീക്കർ വ്യക്തമാക്കി.

Read More

ഈസ്റ്റര്‍; സ്വകാര്യ ബസ് ബുക്കിങ് തുടങ്ങി; സ്‌പെഷല്‍ ട്രെയിനുകള്‍ നീട്ടുന്നതിനുളള ആവശ്യം ശക്തമാകുന്നു

ഫെബ്രുവരി അവസാനം വരെ സര്‍വീസ് നടത്തുന്ന സ്‌പെഷല്‍ ട്രെയിനുകള്‍ വേനലവധിക്കാല ത്തേക്കും നീട്ടണമെന്ന് ആവശ്യ മുയരുന്നു. ഈസ്റ്ററിന് മുന്നോടിയായി ഏപ്രില്‍ ആദ്യവാരം കേരളത്തി ലേക്കുള്ള പതിവ് ട്രെയിനുകളി ലെ ടിക്കറ്റുകള്‍ തീര്‍ന്നു. വിഷുവി ന്റെ ബുക്കിങ് അടുത്ത ആഴ്ച ആരംഭിക്കും. ഇടദിവസങ്ങളില്‍ ഉള്‍പ്പെടെ രാത്രി ബെംഗളുരു വില്‍ നിന്ന് പുറപ്പെടുന്ന രീതി യില്‍ സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തിയാല്‍ കൂടുതല്‍ പേര്‍ക്ക് സൗകര്യപ്രദമാകും. ഹുബ്ബള്ളി-കൊല്ലം, എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് എന്നിവിടങ്ങളിലേക്കു ള്ള 8 സ്‌പെഷല്‍ ട്രെയിനുകളാ ണ് ഫെബ്രുവരി 25 വരെ നീട്ടിയത്. ഈസ്റ്റര്‍…

Read More

നിരക്കിളവ് മാര്‍ച്ച് അവസാനം വരെ

കര്‍ണാടക ആര്‍ടിസി പ്രീമിയം ബസുകളിലെ നിരക്കിളവ് മാര്‍ച്ച് അവസാനം വരെ ലഭിക്കും. കേരളത്തിലേക്കുള്‍പ്പെടെയുള്ള റൂട്ടുകളില്‍ ജനുവരി ആദ്യവാരം 10-15% വരെയാണ് നിരക്കിളവ് ലഭിക്കുക. അമ്പാരി ഉത്സവ്, അമ്പാരി ഡ്രീം ക്ലാസ്, ഐരാവത് ക്ലബ് ക്ലാസ്, രാജഹംസ ഉള്‍പ്പെടെയുള്ള ബസുകളിലെ തിര ഞ്ഞടുത്ത റൂട്ടുകളിലാണ് തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ നിരക്കിളവ് ലഭ്യമാവുക.  

Read More

പിടികൂടുന്ന വന്യമൃഗങ്ങളെ ഇനി ഉൾക്കാട്ടിലേക്ക് അയക്കില്ല പകരം പദ്ധതി ഇങ്ങനെ; വനംമന്ത്രി

തിരുവനന്തപുരം: പിടികൂടുന്ന വന്യമൃഗങ്ങളെ ഉൾക്കാട്ടിലേക്ക് അയക്കുന്നതിന് പകരം മൃഗശാലയിലേക്ക് മാറ്റുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഉൾവനത്തിലേക്ക് അയച്ചാലും വന്യമൃഗങ്ങൾ തിരിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. വന്യജീവി ആക്രമണ പ്രതിരോധം സംബന്ധിച്ച് നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സാധാരണയായി പിടികൂടുന്ന വന്യജീവികളെ ഉൾക്കാട്ടിലേക്ക് അയക്കുന്നതാണ് രീതി. എന്നാൽ അവ തിരിച്ചുവരുമെന്നത് പച്ചമലയാളത്തിൽ നമുക്ക് ബോധ്യമാണ്. അതിനാൽ തന്നെ പിടികൂടുന്ന വന്യമൃഗങ്ങളെ ഇനി മൃഗശാലയിലേക്ക് മാറ്റും. ഇനി പിടിക്കുന്നവയെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

Read More

‘കാലം പറഞ്ഞ കഥ’ സിനിമാ റിലീസ് വിലക്കണം; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയുടെ പിതാവ് ഹൈക്കോടതിയില്‍

കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. കേസിലെ പ്രതി അഫാന്റെ പിതാവാണ് ഹരജി നൽകിയത്. ‘കാലം പറഞ്ഞ കഥ” സിനിമയുടെ റിലീസ് മാറ്റിവെക്കണമെന്ന് ആവശ്യം. ഫെബ്രുവരി ആറിനാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമ പുറത്ത് വന്നാല്‍ അത് മാധ്യമ വിചാരണക്ക് കാരണമാകുമെന്നും പിതാവിന്‍റെ ഹരജിയില്‍ പറയുന്നു. സിനിമ റിലീസ് ചെയ്താല്‍ അഫാന്‍റെ ഭാവിയെ ബാധിക്കും.കൂടാതെ കുടുംബത്തിന് മാനക്കേടുണ്ടാക്കുമെന്നും ഹരജിയില്‍ പറയുന്നു. കേസിന്‍റെ വിചാരണ നടക്കുന്നതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ പറയുന്നു. 2025 ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതക…

Read More

നിയമസഭയിൽ സംഘർഷാവസ്ഥ;ഡയസിന് മുകളിലേയ്ക്ക് ചാടിക്കയറാൻ ശ്രമിച്ച് പ്രതിപക്ഷ എംഎൽഎമാർ

തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ഡയസിന് മുകളിലേയ്ക്ക് ചാടിക്കയറാൻ പ്രതിപക്ഷ എംഎൽഎമാരുടെ ശ്രമം. ഇതിന് പിന്നാലെ സ്പീക്കർ ഡയസ് വിട്ട് എഴുന്നേറ്റ് പോയി. എംഎൽഎ അൻവർ സാദത്താണ് കാൽ ഉയർത്തി ഡയസിന് മുകളിലേക്ക് കയറാൻ ശ്രമിച്ചത്. അൻവർ സാദത്തിന് പുറമെ ടി വി ഇബ്രാഹീം, സനീഷ് കുമാർ ജോസഫ് എന്നിവരും ഡയസിലേക്ക് ചാടി കടക്കാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡ് തടഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ തിരികെ സീറ്റുകളിലേക്ക് മടങ്ങി.

Read More

എറണാകുളത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വാഹനം പൂർണമായി കത്തി നശിച്ചു

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. പുലർച്ചെ 4 മണിയോടെ മുണ്ടക്കയം ടൗണിലാണ് സംഭവം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മധുരയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. അപകടസമയത്ത് 45 യാത്രക്കാർ ബസിലുണ്ടായിരുന്നു. പുക ഉയരുന്നത് കണ്ടതിന് പിന്നാലെ ബസ് നിർത്തിയ ശേഷം ആളെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ടയർ പൊട്ടുകയും തീ പടരുകയുമായിരുന്നു. വാഹനത്തിന്റെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ വസ്തുവകകളെല്ലാം കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തി തീയണച്ചെങ്കിലും വാഹനം പൂർണമായി കത്തി നശിച്ചിരുന്നു. തീപിടിത്തതിനുള്ള കാരണം വ്യക്തമല്ല.

Read More

നമ്മ മെട്രോയിൽ ഇനി ‘അദൃശ്യ കണ്ണുണ്ടാകും’: നിയമം ലംഘിച്ചാൽ പിടിവീഴും; യാത്രക്കാർ ശ്രദ്ധിക്കുക!

ബെംഗളൂരു: നമ്മ മെട്രോ പലതവണ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . എന്നാൽ പൗരന്മാർ അത് ശ്രദ്ധിക്കുന്നില്ല. പൊതുജന അവബോധത്തിന്റെ അഭാവം മൂലം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹെഡ്‌ഫോണില്ലാതെ മൊബൈലിൽ ഉച്ചത്തിലുള്ള പാട്ടുകൾ കേൾക്കുക, സംസാരിക്കുക, റിസർവ് ചെയ്ത സീറ്റുകളിൽ ഇരിക്കുക തുടങ്ങിയ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. . ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും ആളുകൾ മെട്രോ നിയമങ്ങൾ പാലിക്കുന്നില്ല. ഹെഡ്‌ഫോണില്ലാതെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംഗീതം കേട്ടതിന് 57,538 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗർഭിണികൾ, മുതിർന്ന…

Read More

മഞ്ഞലോഹത്തിന് തിളക്കം കുറയുന്നു; സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 1040 രൂപയാണ് കുറഞ്ഞത്. 1,11,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് കുറഞ്ഞത്. 13,910 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. ഏകദേശം അഞ്ചുദിവസത്തിനിടെ 20,000 രൂപയോളമാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്.

Read More

ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം; ശരീരം കീറിമുറിയും പലർക്കും മരണം വരെ സംഭവിക്കുന്നു; നഗരത്തിലെ റോഡുകളിൽ പതിയിരിക്കുന്നത് പുതിയ ഭീഷണി

ബെംഗളൂരു : പുതിയൊരു ഭീഷണി കൂടി ബെംഗളൂരുവിലെ യാത്രക്കാര്‍ നേരിടേണ്ട അവസ്ഥയാണ്. മണിക്കൂറുകള്‍ നീളുന്ന ട്രാഫിക് കുരുക്ക്, അതിന് ഇടയിലുണ്ടാകുന്ന വാഹനാപകടങ്ങള്‍. ഇതിനു പുറമേയാണ് ഇപ്പോൾ മറ്റൊരു ദുരന്തം വെല്ലിവിളിയാകുന്നത്. കാണുമ്പോൾ നിസാരം എന്ന് തോന്നുമെങ്കിലും കനത്ത ആഘാതമാണ് ഇത് മൂലം ഉണ്ടാകുന്നത്. ശരീരം കീറിമുറിഞ്ഞു പോകുന്നതും പലർക്കും മരണം വരെ സംഭവിക്കുന്നതിനും ഇത് കാരണമാകുന്നു. പട്ടം പറത്താന്‍ ഉപയോഗിക്കുന്ന നൂല്‍ ബൈക്ക് യാത്രക്കാര്‍ക്ക് വലിയ ഭീഷണിയായി മാറുകയാണ്. ബെംഗളൂരുവിലെ ആര്‍ടി നഗറില്‍ പട്ടം പറത്താന്‍ ഉപയോഗിക്കുന്ന നൂലില്‍ കുരുങ്ങി കഴിഞ്ഞ ദിവസം ഓട്ടോ…

Read More