ഈസ്റ്റര്‍; സ്വകാര്യ ബസ് ബുക്കിങ് തുടങ്ങി; സ്‌പെഷല്‍ ട്രെയിനുകള്‍ നീട്ടുന്നതിനുളള ആവശ്യം ശക്തമാകുന്നു

ഫെബ്രുവരി അവസാനം വരെ സര്‍വീസ് നടത്തുന്ന സ്‌പെഷല്‍ ട്രെയിനുകള്‍ വേനലവധിക്കാല ത്തേക്കും നീട്ടണമെന്ന് ആവശ്യ മുയരുന്നു.

ഈസ്റ്ററിന് മുന്നോടിയായി ഏപ്രില്‍ ആദ്യവാരം കേരളത്തി ലേക്കുള്ള പതിവ് ട്രെയിനുകളി ലെ ടിക്കറ്റുകള്‍ തീര്‍ന്നു. വിഷുവി ന്റെ ബുക്കിങ് അടുത്ത ആഴ്ച ആരംഭിക്കും.

ഇടദിവസങ്ങളില്‍ ഉള്‍പ്പെടെ രാത്രി ബെംഗളുരു വില്‍ നിന്ന് പുറപ്പെടുന്ന രീതി യില്‍ സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തിയാല്‍ കൂടുതല്‍ പേര്‍ക്ക് സൗകര്യപ്രദമാകും.

ഹുബ്ബള്ളി-കൊല്ലം, എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് എന്നിവിടങ്ങളിലേക്കു ള്ള 8 സ്‌പെഷല്‍ ട്രെയിനുകളാ ണ് ഫെബ്രുവരി 25 വരെ നീട്ടിയത്.

ഈസ്റ്റര്‍ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ബെംഗളൂരുവില്‍ നിന്നുള്ള പ്രതിദിന സര്‍വീസുകളായ കെഎസ്ആര്‍ ബെംഗളുരു കന്യാകുമാരി എക്‌സ്പ്രസ്, മൈസൂരു-തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലെ സ്ലീപ്പര്‍, എസി കോച്ചുകളിലെ ടിക്കറ്റുക തീര്‍ന്നിരുന്നു.

*ഈസ്റ്റര്‍; സ്വകാര്യ ബസ് ബുക്കിങ് തുടങ്ങി*
ഈസ്റ്ററിന് മുന്നോടിയായി ബെംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസുകളുടെ ടിക്കറ്റ് ബുക്കിങ്
ആരംഭിച്ചു. തൃശൂര്‍, എറണാകു ളം, കോട്ടയം, തിരുവനന്തപുരം, അടൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലേക്കുള്ള ബസുകളിലെ ബുക്കിങ്ങാണ് ആരംഭിച്ചത്. കോഴിക്കോട്, കണ്ണൂര്‍ മേഖലകളിലേക്ക് ചുരുക്കം ബസുകളിലെ ബുക്കിങ്ങാണ് ആരംഭിച്ചത്. കേരള, കര്‍ണാടക ആര്‍ടിസി ബസുകളി ലെ ബുക്കിങ് മാര്‍ച്ച് ആദ്യവാരം ആരംഭിക്കും. 30 ദിവസം മുന്‍പാണ് ഇരു ആര്‍ടിസികളിലെയും ടിക്കറ്റ് ബുക്കിങ് തുടങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts