ഇന്ന് മൂന്ന് മലയാള ചിത്രങ്ങളുമായി ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള പ്രദർശനം നടക്കും; വിശദാംശങ്ങൾ

ബെംഗളൂരു: ഇന്ന് മൂന്നു മലയാള ചിത്രങ്ങളാണ് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള മേളയിൽ പ്രദർശിപ്പിക്കുക. ഇന്ത്യൻ മത്സരവിഭാഗത്തിൽ താമർ സംവിധാനം ചെയ്ത ‘സർക്കീറ്റ്’, കെ.ആർ.ഉണ്ണിയുടെ ‘എ പ്രഗ്നന്റ് വിഡോ’ എന്നിവയും റീസ്റ്റോര്‍ഡ് ക്ലാസ്സിക്ക് വിഭാഗത്തില്‍ അരവിന്ദന്റെ ‘വാസ്തുഹാര’യുമാണ് പ്രദർശിപ്പിക്കുന്നത്. പ്രധാന വേദിയായ ലുലു മാൾ സിനിപോളിസിലെ സ്ക്രീൻ ഒന്നിൽ ഉച്ചകഴിഞ്ഞ് 2.40നാണ് സർക്കീട്ടിന്റെ പ്രദർശനം. ചിത്രത്തിൽ ആസിഫ് അലിയും ബാലതാരം ഓർഹാനുമാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ കുട്ടികളുടെ വിഭാഗത്തിൽ ഓർഹാന് സ്പെഷൽ ജൂറി പുരസ്കാരം ലഭിച്ചിരുന്നു. എ പ്രഗ്നന്റ് വിഡോ സ്ക്രീൻ രണ്ടിൽ 3.10ന്…

Read More

നഴ്സിങ് വിദ്യാർഥിയായ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മൈസൂരു : മലയാളി വിദ്യാർഥിയെ മൈസൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ആയഞ്ചേരി പഞ്ചായത്തിലെ പൊൻമേരി പറമ്പിൽ വെേരമ്പാളി വീട്ടിൽ വി. മുഹമ്മദിനെയാണ് (21) തിങ്കളാഴ്ച രാവിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ദുള്ള, റംല ദമ്പതിമാരുടെ ഏകമകനായ മുഹമ്മദ് എം.ഐ.ടി. കോളേജിലെ നഴ്സിങ് വിദ്യാർഥിയാണ്. മൃതദേഹം നാട്ടിലെത്തിച്ചു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ കടമേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Read More

റോയിയുടെ മരണത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്: ഡയറി കുറിപ്പ് ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ല സൂചന! റ്റാരെങ്കിലും റോയിയുടെ മുറിയിൽ കയറിയോ എന്നതിന് തെളിവില്ല’; മൊഴികളിൽ വൈരുധ്യം

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന നിലപാടിൽ അന്വേഷണ ഉദ്യോഗസ്ഥർ. മരണം നടന്ന മുറിയിൽനിന്നല്ല ഡയറി കിട്ടിയത്. അതിനാൽ ഡയറിയിലെ കുറിപ്പുകൾ ആത്മഹത്യക്കുറിപ്പായി കണക്കാക്കാനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. റോയിയുടെ കാബിനിൽ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയതിനു തെളിവില്ല. ബിസിനസിനെക്കുറിച്ച് അറിയാവുന്ന ഭാര്യ ലിനി റോയ്, സഹോദരൻ സി.ജെ ബാബു, കമ്പനി എംഡി: ടി.എ. ജോസഫ് എന്നിവരിൽനിന്ന് ഉടൻ മൊഴിയെടുക്കും. അതിനിടെ അന്വേഷണസംഘത്തിനു ലഭിച്ച മൊഴികളിൽ വൈരുധ്യമുണ്ടെന്നും സൂചനയുണ്ട്. 30ന് ഉച്ചകഴിഞ്ഞ് മൂന്നിനു തനിക്കൊപ്പമാണു റോയ് ആസ്ഥാനത്തേക്കു വന്നതെന്നാണു ടി.എ.…

Read More

ഡെലിവറി ബോയെ നടുറോഡിൽ ഇട്ട് കുത്തി കൊന്നു; 3 പ്രായപൂർത്തിയാകാത്ത കുട്ടികൾ പിടിയിൽ

പ്രായപൂർത്തിയാകാത്ത 3 കുട്ടികൾ ചേർന്ന് കുത്തി കൊന്നു. ഇന്നലെ രാത്രി 8 30 ന് ഡൽഹി പാണ്ഡവ നഗറിലാണ് സംഭവം. ഡെലിവെറിക്കായി പാണ്ഡവപുരത്ത് എത്തിയ യുവാവ് ബൈക്കിൽ എത്തിയ പ്രായപൂർത്തിയാകാത്ത കുട്ടികളുമായി തർക്കത്തിലായി, തുടർന്ന് കുട്ടികൾ കത്തിയെടുത്ത് കഴുത്തിനും നെഞ്ചിനും അടക്കം കുത്തുകയായിരുന്നു. അരുൺ രാജ് (22 ) ആണ് കൊല്ലപ്പെട്ടത്. യുവാവ് സംഭവസ്ഥലത്ത് തന്നെയാണ് കൊല്ലപ്പെട്ടു. കുട്ടികൾ പോലീസ് പിടിയിലാണ്

Read More

വീണ്ടും ഇന്ധന നിയന്ത്രണ സ്വിച്ചിൽ പ്രശ്‌നം; എയർ ഇന്ത്യ ലണ്ടൻ-ബെംഗളൂരു വിമാന സർവീസ് നിർത്തിവച്ചു

ബെംഗളൂരു: ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ഇന്ന് നിലത്തിറക്കി . ലണ്ടനിൽ നിന്ന് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കേണ്ടതായിരുന്നു വിമാനം. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് പറക്കുകയായിരുന്നു ഫ്ലൈറ്റ് AI 132. ഈ സമയത്ത്, വിമാനത്തിന്റെ സംവിധാനം പരിശോധിക്കുന്നതിനിടെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ ഒരു തകരാർ പൈലറ്റ് ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ഉടൻ തന്നെ എയർ ഇന്ത്യ ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചു. ഉദ്യോഗസ്ഥർ ഉടൻ തന്നെ മുന്നറിയിപ്പ് നൽകുകയും വിമാനം റദ്ദാക്കുകയും…

Read More

കേന്ദ്ര ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി പി എം

കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഫെബ്രുവരി 1 ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തെ പൂര്‍ണമായും അവഗണിച്ചതിൽ പ്രതിഷേധം കടുപ്പിക്കാൻ സി പി എം. ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി പി എം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് സി പി എം ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളം ഇന്ത്യയുടെ ഭൂപടത്തിൽ പോലുമില്ലെന്ന തരത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്നും, സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പൂർണ്ണമായും തള്ളിക്കളഞ്ഞുവെന്നും…

Read More

ദുരഭിമാനക്കൊല; 19കാരിയെ പിതാവും സഹോദരനും ചേർന്ന് കെട്ടിയിട്ട് ഷോക്കേൽപ്പിച്ച് കൊന്നു

ലഖ്നൗ: ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല. അകന്ന ബന്ധുവായ യുവാവിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് 19കാരിയെ പിതാവും സഹോദരനും ചേർന്ന് ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി. ​ഗോണ്ട ജില്ലയിലെ തോർഹാൻസ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. കൊലപാതകത്തിൽ പെൺകുട്ടിയുടെ പിതാവ് ചന്ദ്രപ്രകാശിനെയും സഹോദരൻ‍ രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആൺസുഹൃത്തായ പരമേശ്വർ പഥക് നൽകിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പരമേശ്വർ പഥകുമായി രണ്ട് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു പെൺകുട്ടി. ഇയാളെ വിവാഹം കഴിക്കാനുള്ള ആ​ഗ്രഹം പെൺകുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും ഇവർ എതിർത്തു. എന്നാൽ പെൺകുട്ടി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഇതോടെ മകളെ…

Read More

‘കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ; എന്ന് പറഞ്ഞ സുരേഷ് ഗോപിയോട് ‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്..’; പരിഹസിച്ച് എം.എം മണി

ഇടുക്കി: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ ബിജെപി എംപി സുരേഷ് ഗോപിയെ പരിഹസിച്ച് സിപിഎം നേതാവ് എം.എം മണി. എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടതെന്നും പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പമാണെന്നും മണി ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ കുറിച്ചുള്ള പരോക്ഷ വിമർശനമാണ് എംഎം മണിയുടെ പരിഹാസം. എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശവാദം ഉന്നയിച്ചായിരുന്നു സുരേഷ് ഗോപി നേരത്തെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ‘കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ’ എന്നായിരുന്നു തൃപ്പൂണിത്തുറ ബിജെപി യോഗത്തില്‍ സംസാരിക്കവെ സുരേഷ്…

Read More

ബെംഗളൂരു ധാർമ്മികതയിലൂന്നിയ കുടുംബ ജീവിതം കാലിക പ്രസക്തം : വിസ്ഡം ഫാമിലി അവേക്കനിംഗ് കോൺഫറൻസ് സംഘടിപ്പിച്ചു

ബെംഗളൂരു : “മതം, കുടുംബം, ധാർമികത” എന്ന പ്രമേയത്തിൽ വിസ്ഡം ബെംഗളൂരു ചാപ്റ്റർ സംഘടിപ്പിച്ച ഫാമിലി എവയ്ക്കനിങ് കോൺഫറൻസ്, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കേരള സംസ്ഥാന വൈസ് പ്രസിഡൻ്റും, പരിശുദ്ധ ഖുർആൻ വിവർത്തകനുമായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. റമദാൻ ധാർമികമായി കൂടുതൽ കരുത്താർജ്ജിക്കാനുള്ള സുവർണ്ണാവസരമാണെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. വിസ്ഡം ബെംഗളൂരു പ്രസിഡൻ്റ് ഹബീബ് കെ എം അധ്യക്ഷത വഹിച്ച ചടങ്ങിൽ വിസ്ഡം സംസ്ഥാന സെക്രട്ടറി Dr. ഷാനവാസ് പറവണ്ണ, ഹാരിസ് മദനി കായക്കൊടി, അർഷദ് താനൂർ, ഫിറോസ് സ്വലാഹി ,…

Read More

നിപ ഭീതി വീണ്ടും: കർണാടകയിൽ അതീവ ജാഗ്രത, ആരോഗ്യ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ബെംഗളൂരു: നിപ വൈറസ് വീണ്ടും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ തരംഗമാകുന്നതിനാൽ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് പൂർണ്ണ ജാഗ്രതയിലാണ് . വവ്വാലുകൾ പഴങ്ങൾ കഴിക്കുകയോ പന്നിയിറച്ചി കഴിക്കുകയോ ചെയ്താൽ ഈ വൈറസ് പടരാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാമെന്നും പറയപ്പെടുന്നു. ഏറ്റവും ഭയാനകമായ കാര്യം നിപ വൈറസ് ബാധിതരുടെ മരണനിരക്ക് 60-75 ശതമാനമാണ്, അതിനാൽ ഈ വൈറസ് സംസ്ഥാനത്തേക്ക് കടക്കുന്നത് തടയാൻ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. സംശയിക്കപ്പെടുന്ന കേസുകൾ നിരീക്ഷിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർക്ക് ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ആരോഗ്യ…

Read More