ബെംഗളൂരു: ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (BWSSB) അധികാരപരിധിയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഫെബ്രുവരി 5, 6 തീയതികളിൽ ബെംഗളൂരു നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കാവേരി ജലവിതരണത്തിൽ തടസ്സമുണ്ടാകും . ജലബോർഡ് ചെയർമാൻ ഡോ. വി. റാം പ്രസാത് മനോഹർ ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകുകയും മുൻകരുതൽ എന്ന നിലയിൽ വെള്ളം സംഭരിക്കാൻ പൗരന്മാരോട് നിർദ്ദേശിക്കുകയും ചെയ്തു. ബെംഗളൂരു ജലവിതരണ, മലിനജല ബോർഡ് 1200mm, 900mm, 700mm വ്യാസമുള്ള ജലവിതരണ പൈപ്പ്‌ലൈനുകൾ നിർമ്മിക്കുകയും സ്ഥാപിക്കുകയും ചെയ്യും. ഇക്കാരണത്താൽ, കാവേരി ജലവിതരണ പദ്ധതിയുടെ…
Read MoreMonth: February 2026
പണത്തെച്ചൊല്ലിയുള്ള തർക്കത്തിൽ 9 വർഷം പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ കൊലപ്പെടുത്തി ഭാര്യ
ലക്‌നൗ: യുപിയിലെ ബറേലിയിലുള്ള ഇസത്ത്‌നഗറിൽ പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 33കാരനെ ഭാര്യ കൊലപ്പെടുത്തി. ഒമ്പത് വർഷത്തെ പ്രണയത്തിനൊടുവിൽ രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇക്കഴിഞ്ഞ ജനുവരി 26നാണ് ജിതേന്ദ്ര എന്ന യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം ശ്വാസംമുട്ടിയാണെന്ന് വ്യക്തമായതോടെയാണ് സംഭവത്തിൽ വഴിത്തിരിവായത്. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്നെ ദമ്പതികൾക്കിടയിൽ പണത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ഉടലെടുത്തിരുന്നു. ജിതേന്ദ്ര, ഭാര്യ ജ്യോതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 20,000 രൂപയെടുത്ത് ഓൺലൈൻ ചൂതാട്ടത്തിൽ നഷ്ടപ്പെടുത്തിയതാണ് കൊലയിലേക്ക് നയിച്ചത്.…
Read Moreനമ്മ മെട്രോയിൽ ‘മാന്യനാകാം’; അലമ്പൻമാരെ’ മാന്യത പഠിപ്പിക്കാൻ ക്ലാസെടുക്കാൻ ഒരുങ്ങി നമ്മ മെട്രോ
ബെംഗളൂരു മെട്രോ ട്രെയിനുകൾക്കുള്ളിൽ നിയമലംഘനങ്ങൾ പതിവായതോടെ യാത്രക്കാർക്ക് ക്ലാസെടുക്കാനൊരുങ്ങി അധികൃതർ. കഴിഞ്ഞ ഒരു വർഷത്തിൽ മെട്രോ ട്രെയിനുകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിയമലംഘനങ്ങൾ പരിശോധിച്ചാണ് അധികൃതർ തീരുമാനമെടുത്തത്. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്ന തരത്തിലുള്ള പ്രവൃത്തികൾ പലരും മെട്രോയിൽ ചെയ്യുന്നുണ്ടെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. മെട്രോ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന് കൂടുതൽ ഹോം ഗാർഡുകളെ നിയമിച്ചിട്ടുണ്ട്. നിയമം അടിച്ചേല്പിക്കലല്ല, യാത്രക്കാർക്ക് നിയമങ്ങളെപ്പറ്റി ബോധവത്കരണം നൽകുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ട്രെയിനുകൾക്കുള്ളിൽ മാന്യമായി പെരുമാറാൻ അവരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ബിഎംആർസിഎൽ പറഞ്ഞു. അധികൃതർ പറയുന്നതനുസരിച്ച് പലതരത്തിലുള്ള നിയമലംഘനങ്ങളാണ് ട്രെയിനുകൾക്കുള്ളിൽ…
Read Moreഎം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച മറിയ ഉമ്മനെതിരെ സൈബർ ആക്രമണം
കോട്ടയം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെതിരെ വ്യാപക വിമര്‍ശനം. ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കോണ്‍ഗ്രസ് അണികളാണ് അധികവും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സ്വന്തം പിതാവിനെ മരണം വരെ ദ്രോഹിച്ച കമ്മിക്കൂട്ടങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ ഉളുപ്പുണ്ടോയെന്ന് ഒരാള്‍ കമന്റ് ചെയ്തു. ഞായറാഴ്ച രാവിലെയായിരുന്നു എം വി ഗോവിന്ദനൊപ്പമുള്ള ചിത്രം മറിയ ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ശരത് കുമാര്‍ നമ്പ്യാര്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ ഗോവിന്ദനെ കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തിയ ചിത്രമായിരുന്നു മറിയ ഉമ്മന്‍…
Read Moreകേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന വിമര്‍ശനങ്ങളെ തള്ളി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന വിമര്‍ശനങ്ങളെ തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തിനു വേണ്ടി എത്രയോ കാര്യങ്ങള്‍ കേന്ദ്ര ബജറ്റിലുണ്ട്. അതു പഠിച്ച് മനസ്സിലാക്കാന്‍ ആര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ കഴിയും. കേന്ദ്ര ബജറ്റില്‍ പറഞ്ഞ പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കപ്പാസിറ്റി ഉണ്ടോയെന്ന് ചോദിക്കണം. ഇതുവരെ കൊടുത്ത പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബജറ്റിനെച്ചൊല്ലി സിപിഎമ്മും കോണ്‍ഗ്രസും നാടകം കളിക്കുകയാണ്. വെറുതെ ഓരോന്നു പറഞ്ഞ് ജനങ്ങളെ വിഡ്ഡിയാക്കുന്ന രാഷ്ട്രീയം നിര്‍ത്തണം. കേന്ദ്ര ബജറ്റില്‍ കേരളത്തിന്…
Read Moreഎടാ ഞാൻ തെയ്യമാടാ എന്നെ തള്ളിയിടാൻ പാടില്ല…!!! കണ്ണൂരിൽ തെയ്യത്തിനിടെ സംഘർഷം
കണ്ണൂർ: മൊകേരി വള്ള്യാനയിൽ തെയ്യത്തിനിടെ കൂട്ടത്തല്ല്. കൂത്തുപറമ്പ് മൊകേരി കൂടത്തിൽ മടപ്പുരയിൽ നടന്ന ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. ഇതിനിടെ തെയ്യത്തിനെയും പിടിച്ചുതള്ളി. ഉത്സവത്തിൽ പൂതിത്തിറ നടക്കുന്നിടെയാണ് സംഘർഷമുണ്ടായത്. ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് സംസാരിക്കുന്നതാണ് പൂതിത്തിറയുടെ സ്വഭാവം. ഇത് കാണാനായി ആളുകൾ തടിച്ചുകൂടിയിരുന്നു. തിരക്ക് നിയന്ത്രിക്കാനായി പ്രവർത്തിച്ചിരുന്ന വോളന്റീയർമാരും ആൾക്കൂട്ടത്തിലുണ്ടായിരുന്നവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും അത് പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. മദ്യപിച്ചുണ്ടായ സംഘർഷമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സംഭവത്തിൽ ആരും പരാതി നൽകാത്തതിനാൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ല.
Read Moreവായു ശ്വാസകോശത്തിന് ഭീഷണി; ഒരു ദിവസം മൂന്നര സിഗരറ്റിന് തുല്യം:അസ്മ ;വിഷാദ രോഗം പടരുന്നു
കൊച്ചി : കൊച്ചി നഗരത്തില്‍ വായു മലിനീകരണം ഗുരുതര നിലയിലേക്ക് ഉയരുന്നു. വായു ഗുണനിലവാര സൂചിക (എക്യുഐ) 310 എന്ന അപകടകരമായ നിലവാരത്തിലെത്തിയതോടെ നഗരവാസികള്‍ കടുത്ത ആരോഗ്യ ഭീഷണി നേരിടുകയാണ്. എക്യുഐ 180 പിന്നിട്ടതോടെയാണ് ആശങ്ക വര്‍ധിച്ചത്. അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ചെ 6 വരെ സമയങ്ങളിലാണ് കൊച്ചിയില്‍ വായു മലിനീകരണം ഏറ്റവും രൂക്ഷമാകുന്നതെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വ്യാവസായിക മേഖലകളായ അമ്പലമുകള്‍, ഏലൂര്‍ പ്രദേശങ്ങളിലാണ് മലിനീകരണ തോത് ഏറ്റവും കൂടുതലായിരേഖപ്പെടുത്തുന്നത്. കാറ്റിന്റെ ദിശ അനുസരിച്ച് മലിന വായു ഫോര്‍ട്ട് കൊച്ചി, മൂവാറ്റുപുഴ മേഖലകളിലേക്കും വ്യാപിക്കുകയാണ്.…
Read Moreസംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. പവന് ഒറ്റയടിക്ക് 6,640 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,11,120 രൂപ. ഗ്രാമിന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13,890 രൂപ. റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വന്‍ഇടിവുണ്ടായത്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 6320രൂപയാണ് കുറഞ്ഞത്. ഇന്ന് 6,640 രൂപയാണ് കുറഞ്ഞത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍…
Read Moreശബരിമല സ്വർണ്ണക്കൊള്ള: മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറിന് ജാമ്യം
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ , മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറിന് ജാമ്യം. രണ്ടു കേസുകളിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യപേക്ഷയിൽ ബുധനാഴ്ച്ച വിജിലൻസ് കോടതി വാദം കേൾക്കും. ദ്വാരപാലക ശിൽപ്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരര് ജാമ്യപേക്ഷ സമർപ്പിച്ചു. എൻ വാസുവിനെ 14 ദിവസത്തേയ്ക്ക് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരത്തെ ദ്വാരപാലക പാളി കേസുകളിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായി സാഹചര്യത്തിൽ കട്ടിളപ്പാളി കേസിൽ ജാമ്യം…
Read Moreസന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്ങ് നടന്നു; ദേവസ്വം എസ്പി
പത്തനംതിട്ട: ശബരിമല സന്നിധാനത്തും പരിസരത്തും വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്ങ് നടന്നതായി കണ്ടെത്തല്‍. സംവിധായകന്‍ അനുരാജ് മനോഹര്‍ വിലക്ക് ലംഘിച്ച് സിനിമാ ചിത്രീകരണം നടത്തി. പമ്പയിലും സമീപപ്രദേശങ്ങളിലും ഷൂട്ടിങ്ങ് നടത്തി. മകരവിളക്ക് ദിവസം ഹില്‍ടോപ്പില്‍ വെച്ചും ഷൂട്ട് ചെയ്തു. ദേവസ്വം വിജിലന്‍സ് എസ്പി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഷൂട്ടിങ്ങിന്റെ വീഡിയോയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംവിധായകന്‍ അനുരാജ് മനോഹര്‍ നേരത്തെ സിനിമാ ചിത്രീകരണത്തിന് അനുമതി ചോദിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന് അപേക്ഷ നല്‍കിയിരുന്നു. പമ്പ പ്രമേയമാക്കിയ ചിത്രത്തില്‍, മകരവിളക്ക് അടക്കം ഷൂട്ട്…
Read More