ഉമാ തോമസിനെ ഇത്തവണ മത്സരിപ്പിക്കരുത്; കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി

കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമാ തോമസിനെതിരെ എഐസിസി നേതൃത്വത്തിന് പരാതി നല്‍കി ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി മണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നതിലും എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്നതിലും വീഴ്ച വരുത്തിയെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. എംഎല്‍എ എന്ന നിലയില്‍ ഉമാ തോമസ് വന്‍ പരാജയമാണെന്നും പരാതി പറഞ്ഞതായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമാ തോമസിനെ വീണ്ടും മത്സരിപ്പിക്കരുതെന്നാണ് ഇവരുടെ ആവശ്യം. മത്സരിപ്പിച്ചാല്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം കെടുത്തുമെന്ന് മാത്രമല്ല, മണ്ഡലത്തിലെ വിജയം പോലും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമെന്നും പരാതിയില്‍ പറയുന്നു കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ്…

Read More

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമം; വൃദ്ധസഹോദരിമാരില്‍ മൂന്നാമത്തെയാളും മരിച്ചു

തൃശൂര്‍: മുള്ളൂര്‍ക്കര ആറ്റൂര്‍ മണ്ടലംകുന്നില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വൃദ്ധസഹോദരിമാരില്‍ മൂന്നാമത്തെയാളും മരിച്ചു. മഠത്തിപറമ്പില്‍ വീട്ടില്‍ ജാനകി (80) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് മൂന്നുപേരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. സരോജിനി, ദേവകി എന്നി സഹോദരിമാര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

Read More

യാത്രക്കാർക്ക് വൻ ഇളവ്: ടിക്കറ്റ് നിരക്കിൽ 20 ശതമാനം വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ്; ഓഫർ ഇങ്ങനെ.

ദുബൈ: ആഭ്യന്തര അന്താരാഷ്ട്ര യാത്രകളിൽ 20% വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ് മോർ സെയിൽ ആരംഭിച്ചു. ഫെബ്രുവരി 11 മുതൽ ഡിസംബർ 31 വരെയുള്ള യാത്രകൾക്കായി ഫെബ്രുവരി 5 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. ഒഫറിന്റെ ഭാ​ഗമായി ​ഗൾഫ് മേഖലയിൽ നിന്ന് ആരംഭിക്കുന്ന ലൈറ്റ് നിരക്കുകൾ യുഎഇ 320 ദിർഹം, ഒമാൻ 23 റിയാൽ, ബഹ്റൈൻ 46 ദിനാർ, ഖത്തർ 378 റിയാൽ, കുവൈത്ത് 27 ദിനാർ, സൗദി 286 റിയാൽ എന്നിങ്ങനെയാണ്. ഓഫര്‍ കാലയളവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയോ…

Read More

ദീപക്കിന്റെ മരണം; ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ്

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ മരണത്തില്‍ ജയിലില്‍ കഴിയുന്ന ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കുന്ദമംഗലം കോടതി പരിഗണിക്കും. കസ്റ്റഡിയില്‍ കിട്ടിയാല്‍ വീഡിയോ പകര്‍ത്തിയ ബസില്‍ ഉള്‍പ്പടെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസ് നീക്കം. ഷിംജിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ച ജില്ലാ കോടതി പരിഗണിക്കും. ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനും വീഡിയോ ചിത്രീകരിച്ച സാഹചര്യത്തെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്താനും ഷിംജിതയെ ചോദ്യം ചെയ്യും. ഷിംജിതയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയതതാണെന്നാണ് പൊലിസിന്റെ സംശയം. ഈ വീഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നതും…

Read More

ബെംഗളൂരുവിലേക്കുള്ള ബസ് കസ്റ്റഡിയിൽ; പെരുവഴിയിലായി യാത്രക്കാർ: നട്ടപാതിരാക്ക് ആർ.ടി.ഒയുടെ മിന്നൽ പരിശോധന

ബെംഗളൂരു: നഗരത്തിലേക്ക് പോവുകയായിരുന്ന ബസ് കാഞ്ഞങ്ങാട്ട് ആർ.ടി.ഒ അധികൃതർ കസ്റ്റഡിയിലെടുത്തു. മൂന്നര മണിക്കൂർ നേരം കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് മുന്നിൽ പിടിച്ചിട്ട ടൂറിസ്റ്റ് ബസ് ഒടുവിൽ ആർ.ടി.ഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് കാസർകോട്ടേക്ക് കൊണ്ടുപോയി. കാസർകോടുനിന്ന് യാത്രക്കാരുമായി ബസ് കാഞ്ഞങ്ങാട്ടെത്തിയത് വ്യാഴാഴ്ച രാത്രി ഒമ്പതിനാണ്. മൂന്നുമാസത്തെ ടാക്സായി 96,000 രൂപ അടക്കാനുണ്ടെന്ന് ആർ.ടി.ഒ അധികൃതർ ബസ് ജീവനക്കാരെ അറിയിച്ചു. ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും ടാക്സ് അടക്കാനാവില്ലെന്ന് ജീവനക്കാർ പറഞ്ഞു. നിയമപ്രകാരം ടാക്സ് അടക്കാതെ ബസ് വിടില്ലെന്ന് ആർ.ടി.ഒ ഉദ്യോഗസ്ഥരും പറഞ്ഞു. മൂന്നര മണിക്കൂറോളം തർക്കം തുടർന്നതോടെ…

Read More

മുറിച്ചിട്ടും ചാകാതെ മത്സ്യം! വീഡിയോ കാണാം

ബെംഗളൂരു : ഉഡുപ്പിയിലെ മാൽപെ തുറമുഖത്ത് ഒരു ഉപഭോക്താവിന് നൽകാനായി മുറിച്ചെടുത്ത ഒരു ബംഗുഡെ മത്സ്യം ചത്തുപോകാതെ വീണ്ടും ചലിക്കാൻ തുടങ്ങിയത് അത്ഭുതമായി,സംഭവം അവിടെയുണ്ടായിരുന്നവരെ ഞെട്ടിച്ചു. മാൽപെ തുറമുഖത്ത് മീൻ വാങ്ങാൻ വന്ന ഒരു ഉപഭോക്താവ് മീൻ വിൽക്കുന്ന ഒരു സ്ത്രീയിൽ നിന്ന് ബംഗുഡെ മത്സ്യം വാങ്ങി. മീൻ മുറിക്കാൻ അയാൾ ആവശ്യപ്പെട്ടപ്പോൾ, ആ സ്ത്രീ മീൻ മുറിച്ച് ഒരു പാത്രത്തിൽ ഇട്ടു. എന്നാൽ, മത്സ്യം മുറിച്ചതിനുശേഷവും ജീവനോടെയും ചലനത്തിലുമാണെന്ന് ശ്രദ്ധയിൽപ്പെടുകയായിരുന്നു.   അവിടെയുണ്ടായിരുന്ന മറ്റ് മത്സ്യ വിൽപ്പനക്കാരും ഉപഭോക്താക്കളും ഈ വിചിത്രമായ കാഴ്ച…

Read More

കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വിലക്കായിരിക്കും വെള്ളം നല്‍കുക. വെള്ളം വില്‍ക്കുമ്പോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും കമ്മീഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. വരും മാസങ്ങളില്‍ കടുത്ത ചൂടാണ് വരുന്നതെന്നും വെള്ളമില്ലാതെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിക്കായി ഏതെങ്കിലും കമ്പനികളെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റിന്റെ മകനായത് കൊണ്ട് ഡ്രൈവര്‍ക്കും ഒരു രൂപ കിട്ടട്ടേയെന്ന് കരുതിയെന്നും മന്ത്രി തമാശരൂപേണ പറഞ്ഞു.

Read More

കെട്ടിടത്തിന്റെ ഭിത്തി പൊളിക്കുന്നതിനിടെ സിമന്റ് കട്ടകൾ ദേഹത്ത് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു

പൂഞ്ഞാർ: കെട്ടിടത്തിന്റെ ഭിത്തി പൊളിക്കുന്നതിനിടെ സിമന്റ് കട്ടകൾ ദേഹത്ത് വീണ് മധ്യവയസ്കൻ മരിച്ചു. പുഞ്ഞാർ തെക്കക്കര പഞ്ചായത്തിൽ കടലാടിമറ്റം ആലപ്പാട്ട് പുഷ്പൻ (63) ആണ് മരിച്ചത്. ഞായറാഴ്ച രണ്ട് മണിയ്ക്ക് പുഷ്പന്റെ വീടിന്റെ സമീപത്തുള്ള കെട്ടിടത്തിന്റെ സിമന്റ് കട്ട പൊളിച്ചെടുക്കുന്ന സമയത്താണ് അപകടമുണ്ടായത്. ഉടൻ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: ലതിക കടലാടിമറ്റം മങ്ങാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: അശ്വിൻ, അശ്വതി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് (02/01/26) വീട്ടുവളപ്പിൽ.

Read More

കൊല്ലത്ത് ഉത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്

കൊല്ലം പുത്തൂർ പവിത്രേശ്വരത്ത് ക്ഷേത്ര ഉത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്. ക്ഷേത്രോത്സവത്തിന് ഇടയിലുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. ശിവരാത്രി ദിവസം ആയിരുന്നു സംഭവം നടന്നത്. ഹെൽമറ്റ് ഉൾപ്പെടെ ഉപയോഗിച്ച് ഉള്ള മർദ്ദനം നടന്നതായി റിപ്പോർട്ട്. ഒപ്പമുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇരു കൂട്ടരും പരാതി നൽകാത്തതിനാൽ ഇതുവരെയും പൊലീസ് കേസ് എടുത്തിട്ടില്ല. സ്ത്രീകൾ തമ്മിലുള്ള കൂട്ടത്തല്ല് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Read More

വിമാനയാത്രയ്ക്കിടെ ആഭരണങ്ങള്‍ കവര്‍ന്നതായി പരാതി

ബെംഗളുരു: ബെംഗളൂരുവില്‍ നിന്ന് അബുദാബി വഴി യുഎസിലേക്കുള്ള യാത്രയ്ക്കിടെ ലഗേജില്‍ നിന്ന് സ്വര്‍ണ, വ്രജാഭരണങ്ങള്‍ മോഷണം പോയതായി യാത്രക്കാരി പൊലീസില്‍ പരാതി നല്‍കി. യുഎസില്‍ സ്ഥിര താമസമായ ധാര്‍വാഡ് സ്വദേശി ശാന്ത രമേഷ് (62) ആണ് പരാതി നല്‍കിയത്. കഴിഞ്ഞ നവംബര്‍ 15നാണ് ആകാശ എയര്‍ലൈന്‍സ് വിമാനത്തില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. അബുദാബിയിലെത്തി ലഗേജ് പരിശോധിച്ചപ്പോള്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അബുദാബി വിമാനത്താവളം അധികൃതര്‍ക്കും വിമാന കമ്പനിയുടെ കസ്റ്റമര്‍ കെയറിനും പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ഇതേത്തുടര്‍ന്ന് മൂന്നാഴ്ച മുന്‍പ്…

Read More