എറണാകുളം തിരുവാണിയൂരിൽ യുവതിക്ക് നേരെ സദാചാര ആക്രമണം. കൊല്ലം സ്വദേശിയായ യുവതിയെ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ജോലി കഴിഞ്ഞ് ആൺ സുഹൃത്തിനൊപ്പം വരുമ്പോഴാണ് ആക്രമണം. ക്രൂര മർദനമാണ് നേരിട്ടതെന്നും, പൊലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നും യുവതി പറഞ്ഞു. പെൺകുട്ടി കൊല്ലത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആൺ സുഹൃത്തിനൊപ്പം ജോലി കഴിഞ്ഞു വരുന്നത് ഒരു സംഘം ചോദ്യം ചെയ്യുകയായിരുന്നു. ഇവിടെ വേഷം കെട്ടൽ എടുക്കുവാണോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഇവരെ സമീപിച്ചത്. തുടർന്നാണ് ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മഖത്ത് അടിക്കുകും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്നാണ് പൊലീസ് എഫ്ഐആറിൽ…
Read MoreMonth: February 2026
മിൽമ പാലിൽ പാൽ പൊടി ചേർത്തിരിക്കുന്നത് ചെറിയ അളവിൽ മാത്രമാണ് എന്ന് മിൽമ ചെയർമാൻ കെ.എസ്.മണി
പാലിൽ മുഴുവൻ പാൽപ്പൊടി ആണെന്നു പറയുന്നത് മിൽമയുടെ വിശ്വാസം നഷ്ടപ്പെടുത്താനും തകർക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു മിൽമ ചെയർമാൻ കെ.എസ്.മണി. കേരളത്തിൽ വിൽക്കുന്ന പശുവിൻ പാലിന് എഫ്.എസ്.എസ്.എ. ആക്ട് പ്രകാരം 8.5 എസ്.എൻ.എഫും 3 ഫാറ്റും വേണം. നമ്മുടെ നാട്ടിൽ നിന്ന് ലഭിക്കുന്ന പാലിന്റെ ശരാശരി എസ്.എൻ.എഫ്. 8.4 ആണ്. ഈ നിലവാരത്തിൽ വിപണിയിൽ എത്തിച്ചാൽ മിൽമ എം.ഡി. ക്കും ചെയർമാനും എതിരേ വരെ കേസ് വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് കുറവുള്ള ഒരു ശതമാനം പരിഹരിക്കാൻ പാൽപ്പൊടി ചേർക്കുന്നുണ്ട്. ഇനി പാൽപ്പൊടി വേണ്ടാത്തവർക്ക്…
Read Moreകേന്ദ്ര സര്‍ക്കാര്‍ ബജറ്റിലെ പ്രഖ്യാപനങ്ങള്‍; വിമാനയാത്ര പിന്നിലാകും; ബെംഗളൂരു – ഹൈദരാബാദ് യാത്ര 2 മണിക്കൂറില്‍
ബെംഗളുരു: കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ബെംഗളുരു-ഹൈദരാബാദ്, ബെംഗളൂരു-ചെന്നൈ അതിവേഗ റെയില്‍ ഇടനാഴികള്‍, രാജ്യത്തെ സാങ്കേതിക നഗരങ്ങള്‍ക്കിടയിലെ യാത്രാനുഭവത്തില്‍ വിപ്ലവകരമായ മാറ്റംവരുത്തും. ബുള്ളറ്റ് ട്രെയിനുകള്‍ ഈ റൂട്ടുകളില്‍ ഓടുന്നതോടെ കോര്‍പറേറ്റുകളുടേത് ഉള്‍പ്പെടെയുള്ള യാത്ര പുനര്‍നിര്‍വചിക്കപ്പെടും. വി മാനയാത്രയേക്കാള്‍ സമയം ലാ ഭിക്കാനായേക്കും. പരിസ്ഥിതി സൗഹൃദപരമായ ബദലുമായിരിക്കും. സാങ്കേതികവിദ്യാ രംഗത്ത് പുതിയ കുതിപ്പുകള്‍ നടത്തുന്ന ഇന്നവേഷന്‍ ഹബായ ഹൈദരാബാദിനും ഐടി തലസ്ഥാനമായ ബെംഗളൂരുനുമിടയില്‍ നിത്യം റോഡ്, വിമാന യാത്രത്തിരക്കേറുന്നുണ്ട്. ഈ റൂട്ടുകളിലെ ബുള്ളറ്റ് ട്രെയിന്‍, ഹൈവേകളിലെയും വിമാനത്താവളങ്ങളിലെയും തിരക്കു കുറയ്ക്കും. നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന ബെംഗളൂരു- ചെന്നെ…
Read Moreദുബായിൽ നിന്ന് ബെംഗളൂരുവിലെ വീട്ടിലെത്തിയ ഭർത്താവിനെ കാത്തിരുന്നത് ഭാര്യയുടെ മൃതദേഹം; ഇതര സംസ്ഥാനക്കാരനായ ജോലിക്കാരനും മരിച്ച നിലയിൽ
ബെംഗളൂരു: ദുബായിൽ നിന്നെത്തിയ ഭർത്താവ് വീട്ടിലെത്തിയപ്പോൾ കണ്ടതു ഭാര്യയുടെ മൃതദേഹം. സമീപത്തു തന്നെ ജോലിക്കാരനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. ഇന്നലെ പുലർച്ചെ നാലരയോടെ ബിടിഎം ലേ ഔട്ടിലെ വീട്ടിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. സവിതാ ശങ്കറും (65), തമിഴ്നാട് സ്വദേശിയുമാണു മരിച്ചത്. ഒന്നാം നിലയിൽ ഉറങ്ങിയ 27 വയസ്സുള്ള മകൾ മരണം അറിഞ്ഞിരുന്നില്ല. വീട്ടമ്മയെ കൊന്ന ശേഷം ജോലിക്കാരൻ ജീവനൊടുക്കിയെന്നാണു പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീട്ടിലെ വാതിൽ തുറക്കാനായി ബെൽ അടിച്ചപ്പോൾ ഒന്നാം നിലയിൽ ഉറങ്ങുകയായിരുന്ന മകൾ എത്തി വാതിൽ തുറന്നു…
Read Moreകേന്ദ്രബജറ്റിൽ കേരളത്തിനെന്തു കിട്ടിയെന്ന ചോദ്യത്തിൽ ഉത്തരംമുട്ടി ബി.ജെ.പി
തിരുവനന്തപുരം: കേന്ദ്രബജറ്റിൽ കേരളത്തിനെന്തു കിട്ടിയെന്ന ചോദ്യത്തിന് ഉത്തരംമുട്ടി ബി.ജെ.പി. അതിവേഗ റെയിൽ, എയിംസ് എന്നിവയുൾപ്പെടെ കേരളം കാത്തിരുന്ന വലുതും ചെറുതുമായ പദ്ധതികളൊന്നും ബജറ്റിൽ ഇടംപിടിക്കാതിരുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന ബി.ജെ.പി.ക്ക് തിരിച്ചടിയാവുമെന്ന ആശങ്ക നേതാക്കൾക്കുണ്ട്. വോട്ടുബാങ്കിന്റെ അടിസ്ഥാനത്തിൽ നിയമസഭാമണ്ഡലങ്ങളെ വിവിധ ക്ലാസുകളാക്കി മത്സരിച്ച് മുന്നേറ്റം ലക്ഷ്യമിടുന്ന ബി.ജെ.പി.ക്ക് വോട്ടർമാരിൽ സ്വാധീനമുണ്ടാക്കാൻ പറ്റിയതൊന്നും മന്ത്രി നിർമലാ സീതാരാമൻ കേരളത്തിനുവേണ്ടി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, പ്രഖ്യാപനമല്ല പ്രധാനമെന്നും ബജറ്റിൽ സംസ്ഥാനത്തിനുള്ള വിഹിതം 12,000 കോടി കൂട്ടി മുപ്പത്തിയാറായിരം കോടി രൂപയാക്കിയതിനെപ്പറ്റി ആരും പറയുന്നില്ലെന്നുമാണ് ബി.ജെ.പി.യുടെ മറുവാദം. പക്ഷേ, ബി.ജെ.പി.ക്ക്…
Read Moreആത്മഹത്യ ചെയ്യാൻ നേരത്തേ തീരുമാനിച്ചോ? ജീവനക്കാരെ കൂടെ നിർത്തണം, ബിസിനസ് ആരെ ഏൽപ്പിക്കണം തുടങ്ങിയ കാര്യങ്ങൾ ഡയറിയിൽ കുറിച്ച് സി.ജെ റോയ്; വിശദാംശങ്ങൾ
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ തേടി അന്വേഷണ സംഘം. റോയിക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. വ്യക്തിപരമായ പ്രശ്‌നങ്ങളെക്കുറിച്ചും അന്വേഷിക്കും. കുടുംബാഗങ്ങളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ജീവനക്കാരുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഓഫീസിലെത്തിയ സമയത്തെ സംബന്ധിച്ച് പോലും വൈരുദ്ധ്യമുണ്ട്. സുരക്ഷാ ജീവനക്കാരുടെ മൊഴി അനുസരിച്ച് ഉച്ചയ്ക്ക് 2 മണിക്കാണ് റോയി ഓഫീസിലെത്തിയത്. സഹപ്രവർത്തകൻ ടിജെ ജോസഫിന്റെ മൊഴിയിൽ അത് മൂന്ന് മണിയാണ്. വെടിയൊച്ച കേട്ടില്ലെന്ന വാദത്തിലും അന്വേഷണം നടക്കുകയാണ്. റോയിയുടെ ഡയറിയിൽ നിന്ന്…
Read Moreഫെഡറലിസം സംരക്ഷിക്കപ്പെടണം; പോസ്റ്റര്‍ പ്രചാരത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: ഫെഡറലിസം സം രക്ഷിക്കപ്പെടണമെന്നും സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പോസ്റ്റര്‍ പ്രചാരണത്തിനു തുടക്കമിട്ടു. ‘ജസ്റ്റിസ് ഫോര്‍ കര്‍ണാടക ഫെയര്‍ ഷെയര്‍ സ്‌ട്രോങ് ഫെഡറലിസം’ എന്ന പേരിലാണി പ്രചാരണം. സംസ്ഥാനത്തിന് അര്‍ഹമായ നികുതി വിഹിതം ലഭ്യമാക്കണം, ദുരന്തനിവാരണ സഹായം വര്‍ധിപ്പിക്കണം, അധികാര വികേന്ദ്രീകരണം കാര്യക്ഷമമാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ 16-ാം ധനക്കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്താനാണിത്. ദേശീയ വരുമാനത്തിലേക്ക് ഏറ്റവും കൂടുതല്‍ നികുതി സംഭാവന നല്‍കുന്ന സംസ്ഥാനമാണ് കര്‍ണാടക. എന്നാല്‍ സംസ്ഥാനത്തിനു തിരിച്ചു കിട്ടുന്ന നികുതി വരുമാനം 4.71 ശതമാനത്തില്‍ നിന്ന് 3.64%…
Read Moreസംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് മുൻപിൽ വെടിവെയ്പ്പ്
മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകനായ രോഹിത് ഷെട്ടിയുടെ വീടിന് മുൻപിൽ വെടിവെയ്പ്പ്. ശനിയാഴ്ച രാത്രിയോടെയായിരുന്നു വെടിവെയ്പ്പുണ്ടായത്. അക്രമികൾ നാല് തവണ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ രോഹിത് ഷെട്ടിയുടെ വീടിന് മുൻപിൽ കനത്ത പൊലീസ് സുരക്ഷയേർപ്പെടുത്തി. ജൂഹുവിലുള്ള സംവിധായകന്റെ വീടിന് മുൻപിലാണ് വെടിവെയ്പ്പുണ്ടായത്. ബൈക്കിൽ എത്തിയ സംഘമാണ് വെടിവെച്ചത് എന്നാണ് നിഗമനം. ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന സ്ഥലം വളഞ്ഞിരിക്കുകയാണ്. സിറ്റി പൊലീസ്, ക്രൈംബ്രാഞ്ച്, ഫോറൻസിക് സംഘം തുടങ്ങിയവർ വെടിവെയ്പ്പ് നടന്നയുടൻ തന്നെ സ്ഥലത്തെത്തിയിരുന്നു.
Read Moreബൈക്ക് ടാക്സികൾക്ക് ‘ബ്രേക്ക്’ ഇടാൻ ഓട്ടോ തൊഴിലാളികൾ; പോരാട്ടം സുപ്രീം കോടതിയിലേക്ക്
ബെംഗളൂരു: സംസ്ഥാനത്ത് ബൈക്ക് ടാക്‌സി സർവീസുകൾക്കുള്ള നിരോധനം നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ. ഹൈക്കോടതി ഉത്തരവിനെതിരേ അഡ്വക്കേറ്റ് ജനറലിൽനിന്ന് നിയമോപദേശം തേടാനും സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനും ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷൻസ് സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിഭു ബഖ്രു അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ച ബൈക്ക് ടാക്‌സി സർവീസുകൾക്കുള്ള സമ്പൂർണ നിരോധനം നീക്കിയത്. ബൈക്ക് ടാക്‌സി സർവീസുകൾ അനുവദിക്കുന്നത് റോഡപകടങ്ങൾ വർധിക്കാനിടയാകുമെന്നും ഓട്ടോ, ടാക്‌സി…
Read Moreബസുകളിൽ ഇനി പുകയരുത്! പുകയില ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്ക് പൂട്ടിട്ട് സർക്കാർ
ബെംഗളൂരു: എല്ലാ സർക്കാർ ബസുകളിലും ഉള്ള പുകയില പരസ്യങ്ങൾ നീക്കം ചെയ്യാൻ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി നാല് കോർപ്പറേഷനുകൾക്കും ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ ബസുകളിലെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ സംസ്ഥാന ഗതാഗത ബസുകളിലും പരസ്യങ്ങൾ സ്ഥാപിച്ചത്. അവയിൽ ചിലത് പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളായിരുന്നു. ഇത് പൊതുജനങ്ങളിൽ നിന്ന് ശക്തമായ എതിർപ്പിന് കാരണമായി. തൽഫലമായി, പലയിടത്തും ബസുകളിലെ പരസ്യങ്ങൾ ആളുകൾ കീറിമുറിച്ച സംഭവങ്ങൾ ഉണ്ടായി. കന്നഡ സംഘടനകൾ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. തുടർന്ന്, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി…
Read More