തണുപ്പും ഇരുട്ടും കൂടുമ്പോൾ സങ്കടം വരാറുണ്ടോ? ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഇതാ

ശൈത്യകാലത്ത് സൂര്യപ്രകാശം കുറയുന്നതുമായി ബന്ധപ്പെട്ട് ചിലരിൽ ഉണ്ടാകുന്ന വിഷാദമാണ് സീസണൽ അഫക്റ്റീവ് ഡിസോർഡർ. തണുപ്പും ഇരുട്ടും കൂടുമ്പോൾ ഇത് കൂടുതൽ പ്രകടമാവാം. നമ്മുടെ ശരീരത്തിലെ മെലടോണിൻ, സെറടോണിൻ ഹോർമോണുകളുടെ സന്തുലിതാവസ്ഥയിൽ സൂര്യപ്രകാശത്തിന് പങ്കുണ്ട്. ഇതിലെ മാറ്റങ്ങൾ മാനസികാവസ്ഥയെ ബാധിക്കുമ്പോഴാണ് SAD ഉണ്ടാകുന്നത്. സൈക്കോളജിസ്റ്റ് നിർദ്ദേശങ്ങൾ ഇതൊരു യഥാർത്ഥ മെഡിക്കൽ അവസ്ഥയാണ്. ലക്ഷണങ്ങളെ തിരിച്ചറിയുന്നത് ചികിത്സ തേടാൻ സഹായിക്കും. ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഊർജ്ജക്കുറവ്: സ്ഥിരമായ ക്ഷീണവും ഉണർവില്ലായ്മയും അനുഭവപ്പെടുക. അമിത ഉറക്കം: സാധാരണയേക്കാൾ കൂടുതൽ സമയം ഉറങ്ങാൻ തോന്നുക (Hypersomnia). വിശപ്പിൽ മാറ്റം: അമിതമായി കാർബോഹൈഡ്രേറ്റുകളും…

Read More

ചികിത്സാപ്പിഴവിൽ കൈ നഷ്ടമായ വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിച്ചു

കൊച്ചി: ചികിത്സാപ്പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടിവന്ന പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒന്‍പതുവയസുകാരിയെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതിയ കൃത്രിമ കൈ കൊണ്ട് വി ഡി സതീശന് പൂച്ചെണ്ട് നല്‍കിയാണ് വിനോദിനി സ്വീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കില്‍വെച്ചാണ് വിനോദിനിയ്ക്ക് കൃത്രിമ കൈ ഘടിപ്പിച്ചത്. കുട്ടിയുടെ ചികിത്സയ്ക്കും കൃത്രിമ കൈ വയ്ക്കുന്നതിനും ആവശ്യമായ മുഴുവൻ തുകയും പ്രതിപക്ഷ നേതാവാണ് അടച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉണ്ടായ ചികിത്സാപ്പിഴവ് മൂലമാണ് വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നത്.

Read More

കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല: ഡി.കെ.എസ്.എച്ച്.

ബെംഗളൂരു: കേന്ദ്ര ബജറ്റിൽ (യൂണിയൻ ബജറ്റ് 2026) നിന്ന് നമ്മുടെ സംസ്ഥാനത്തിന് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല. ഇപ്പോൾ മഹാത്മാഗാന്ധിയുടെ പേരിൽ പുതിയൊരു പദ്ധതിക്ക് പേരിട്ടിരിക്കുന്നു. എംഎൻആർഇജിഎ പദ്ധതി വീണ്ടും നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം. 60:40 എന്ന അനുപാതത്തിൽ ഗ്രാന്റുകൾ സാധ്യമല്ല. ഒരു സർക്കാരും നിക്ഷേപിക്കാൻ പോകുന്നില്ല. ബജറ്റിൽ നമ്മുടെ സംസ്ഥാനത്തിന് ഇതുവരെ വലിയ വിഹിതം ലഭിച്ചിട്ടില്ലെന്നും ഡിസിഎം ഡികെ ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിനുള്ള അതിവേഗ ട്രെയിൻ പ്രഖ്യാപനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു, “എന്ത് അതിവേഗ ട്രെയിൻ? ഒരു സ്പീഡ് ട്രെയിൻ പോലും വരില്ല. 50:50…

Read More

സി.ജെ. റോയിയുടെ സംസ്കാരം ബന്നാർഘട്ടയിൽ ക്രിസ്ത്യൻ പാരമ്പര്യപ്രകാരം നടന്നു.

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ സിജെ റോയിയുടെ സംസ്കാരം ഞായറാഴ്ച വൈകുന്നേരം ബന്നാർഘട്ടയിലെ കാസഗ്രാൻഡെയിൽ ക്രിസ്ത്യൻ പാരമ്പര്യപ്രകാരം നടന്നു. ബൗറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം ഭാര്യയ്ക്കും കുട്ടികൾക്കും കൈമാറിയ ശേഷം, ഉച്ചകഴിഞ്ഞ് കാസഗ്രാൻഡെയിൽ അന്തിമ ദർശനത്തിനുള്ള ഒരുക്കങ്ങൾ നടത്തി. ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കളും റോയിയെ അവസാനമായി കാണാൻ എത്തി. അതിനുശേഷം, റോയിയുടെ ആഗ്രഹപ്രകാരം, ബന്നാർഘട്ടയിലെ കാസഗ്രാൻഡെയിൽ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ അന്ത്യകർമങ്ങൾ നടത്തി. ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് റോയിയുടെ വിശ്വസ്തന്റെ ഓഫീസിന് മുന്നിൽ കുറച്ചുനേരം നിർത്തിവച്ചിരുന്നു. ഈ അവസരത്തിൽ…

Read More

ജി.ബി.എ ആക്ഷൻ മോഡിൽ! അനധികൃതമായി കെട്ടിപൊക്കിയാൽ പൂട്ടാൻ പ്രത്യേക ദൗത്യസേന റെഡി

ബെംഗളുരു: നഗരത്തില്‍ അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) നടപടി ആരംഭിച്ചു. ഇതിനായി 5 സിറ്റി കോര്‍പറേഷനുകളുടെ കീഴിലും പ്രത്യേക ദൗത്യസേന രൂപീകരിക്കും. അനധികൃത നിര്‍മാണത്തിനെതിരെ ജിബിഎ നടപടി എടുക്കുന്നില്ലെന്നു വന്‍ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണു നടപടി ശക്തമാക്കാന്‍ തീരുമാനിച്ചത്. ജിബിഎ ചീഫ് കമ്മിഷ ണര്‍ എം.മഹേശ്വര്‍ റാവുവാണ് ഇതുസംബന്ധിച്ച് കോര്‍പറേഷനുകള്‍ക്കു നിര്‍ദേശം നല്‍കിയത്. നഗരത്തില്‍ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മേല്‍ നോട്ടം കര്‍ശനമാക്കുന്നതിനുമാണു നീക്കം. നേരിട്ടെത്തി പരിശോധന ജനവാസ മേഖലയിലും വ്യവസായ മേഖലയിലും ദൗത്യസേന നേരിട്ടെത്തി പരിശോധന നടത്തും. സംശയമുള്ള…

Read More

ജോർജുകുട്ടി ഇക്കുറി അകത്താകുമോ? ദൃശ്യം 3 ക്ലൈമാക്സിനെക്കുറിച്ച് ഗണേശ് കുമാർ അബദ്ധത്തിൽ പറഞ്ഞത് നിർണായക ട്വിസ്റ്റ്

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലെത്തുകയാണ്. ജോർജുകുട്ടി ഇക്കുറി നിയമത്തിന് മുന്നിൽ അകപ്പെടുമോ അതോ പഴയതുപോലെ രക്ഷപ്പെടുമോ എന്ന ചർച്ചകൾ സജീവമാകുന്നതിനിടെ, ചിത്രത്തെക്കുറിച്ച് നടനും മന്ത്രിയുമായ കെ.ബി. ഗണേശ് കുമാർപങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയിൽ സർക്കിൾ ഇൻസ്‌പെക്ടർ ഫിലിപ്പ് മാത്യു എന്ന കഥാപാത്രത്തെയാണ് ഗണേശ് കുമാർ അവതരിപ്പിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ചിത്രത്തിന്റെ സസ്പെൻസിനെക്കുറിച്ച് മനസ്സ് തുറന്നത്. സസ്പെൻസ് സംവിധായകന്റെ കൈകളിൽ: ജോർജുകുട്ടിയെ പിടിക്കുമോ എന്ന ചോദ്യത്തിന്, അത്…

Read More

ജയിലുകളിൽ ഇനി എ.ഐ കണ്ണ്! തടവുകാരുടെ ഓരോ നീക്കവും സെൻട്രൽ കമാൻഡ് സെന്ററിന് കീഴിൽ

ബെംഗളുരു: നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി കര്‍ണാടകയിലെ ജയിലുകളിലെ സുരക്ഷാ സംവിധാനവും നിരീക്ഷണവും ശക്തമാക്കാനുള്ള സെന്‍ട്രല്‍ കമാന്‍ഡ് സെന്റര്‍ ആഭ്യന്തര മന്ത്രി ജി.പരമേശ്വര ഉദ്ഘാടനം ചെയ്തു. തടവുകാ രുടേതിനു പുറമേ ജയില്‍ ജീവ നക്കാരുടെ അച്ചടക്കം ഉറപ്പുവ രുത്താനും കമാന്‍ഡ് സെന്റര്‍ വഴിയൊരുക്കുമെന്നു ഡിജിപി എം.എ.സലിം പറഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ ജയിലുകളിലെ 332 ബ്ലോക്കുകളിലായി 1076 നിര്‍മിത ബുദ്ധി ക്യാമറ സംവിധാനങ്ങള്‍ ഘടി പ്പിക്കും. 24 മണിക്കൂറും ജയിലി ലെ നീക്കങ്ങള്‍ നിരീക്ഷിക്കും. 20 അംഗ ജീവനക്കാരാണു കമാന്‍ഡ് സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സമീപകാലത്തു…

Read More

കള്ളപ്പണം വെളുപ്പിക്കല്‍; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

ബംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിക്ക് എതിരായ ആദായ നികുതി വകുപ്പ് നടപടികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ സംശയങ്ങളുടെ പേരിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലെയും കര്‍ണാടകയിലെയും ചില രാഷ്ട്രീയക്കാര്‍ക്ക് കോണ്‍ഫിഡന്റ് ഗ്രൂപ്പ് വഴി വന്‍തോതില്‍ പണം എത്തിയെന്ന സംശയവും റോയിയെയും സ്ഥാപനത്തെയും ആദായ നികുതി വകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലേക്ക് എത്തിച്ചതെന്ന് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, രാഷ്ട്രീയ രംഗത്തെ ചില പ്രമുഖരുടെ ‘മാര്‍ഗമായി’ ആയി പ്രവര്‍ത്തിച്ചു എന്നീ ആരോപണങ്ങളാണ് റോയിയെ തങ്ങളുടെ റഡാറിലെത്തിച്ചതെന്ന് ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള…

Read More

വ്യവസായി സി.ജെ. റോയിയുടെ സംസ്കാരം ഇന്ന്; ഭൗതികശരീരം ബന്നാർഘട്ടയിൽ എത്തിച്ചു; പൊതുദർശനം രണ്ടുമണിവരെ

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ഭൗതികശരീരം ശിവജി നഗറിലെ ബൗറിംഗ് ആശുപത്രിയില്‍ നിന്ന് പൊതുദർശനത്തിനായി ബന്നാർഘട്ടയിൽ എത്തിച്ചു. രാവിലെ ഒമ്പത് മണിയോടെയാണ് ബന്നാർഘട്ട റോഡ് കൽക്കെരെയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറിയില്‍ എത്തിച്ചത്. 2 മണി വരെയാണ് പൊതുദർശനം. തുടർന്ന് കൽക്കരയിലെ സെന്റ് ജോസഫ് ചർച്ചിലേക്ക് അന്ത്യ ശ്രുശ്രുഷകൾക്കായി എത്തിക്കും. വൈകിട്ട് 3. 30ന് നേച്ചേഴ്‌സ് ലക്ഷ്വറിയിലാണ് സംസ്കാരം. ഇവിടെ അന്ത്യവിശ്രമം ഒരുക്കണമെന്ന റോയിയുടെ ആഗ്രഹപ്രകാരമാണിത്. വിദേശത്ത് നിന്നും റോയിയുടെ കുടുംബം ഇന്നലെ ബെംഗളൂരുവില്‍ എത്തിയിരുന്നു. അന്ത്യോപചാരമര്‍പ്പിക്കനായി നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.…

Read More

റോയിയുടെ മരണം: ജീവനൊടുക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചില്ല; ദുരൂഹത പുറത്തെവിടെയോ നിന്ന്! ഭീഷണി ഉണ്ടായോ എന്ന് പരിശോധന

ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ അസ്വാഭാവിക മരണം സംഭവിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയിക്കു മറ്റേതെങ്കിലും കേന്ദ്രത്തിൽനിന്നു ഭീഷണിയുണ്ടായിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു. ∙ റോയിയുടെ 2019നു ശേഷമുള്ള സാമ്പത്തിക ഇടപാടുകൾ സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയുടെ കർശന നിരീക്ഷണത്തിനു വിധേയമായിരുന്നു. റോയ് അടക്കം 6 റിയൽ എസ്റ്റേറ്റ് ബിസിനസുകാരുടെ ഇടപാടുകളെക്കുറിച്ചു ബ്യൂറോ സമർപ്പിച്ച വിശദ റിപ്പോർട്ട് ഇക്കണോമിക് ഇന്റലിജൻസ് കൗൺസിലിന്റെ പരിഗണനയ്ക്കും വന്നു. തുടർനടപടികളുടെ ഭാഗമായി ഇതിൽ 4 കമ്പനികളുടെ കണക്കുകൾ പരിശോധിക്കാനാണ് ആദായനികുതി വകുപ്പിനു കേന്ദ്ര സർക്കാരിന്റെ നിർദേശം ലഭിച്ചത്. പരിശോധനയ്ക്കിടെ സ്വയം വെടിയുതിർത്തു…

Read More