ന്യൂഡല്‍ഹി: അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല. ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി, വാരാണസി-സിലിഗീരി എന്നിവയാണ് ഏഴ് അതിവേഗ റെയില്‍ കോറിഡോറുകള്‍. തുടര്‍ന്ന് പ്രതിഷേധ സൂചകമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേരളം, കേരളം…എന്ന് വിളിച്ചുപറഞ്ഞു. അതേസമയം കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴി പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളില്‍ ധാതു ഖനനം, സംസ്‌കരണം അടക്കമുള്ള കാര്യങ്ങള്‍…
Read MoreMonth: February 2026
ട്രാഫിക് ബ്ലോക്കിനോട് വിട; വയനാട്ടിലേക്കുള്ള വഴിയിൽ പുത്തൻ മേൽപ്പാലം – നിർമ്മാണം തുടങ്ങി.
ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയും റിങ് റോഡും സംഗമിക്കുന്ന മൈസൂരു കെംപെഗൗഡ സര്‍ക്കിളില്‍ (മണിപ്പാല്‍ ഹോസ്പിറ്റല്‍ ജംക്ഷന്‍) മേല്‍പാലം നിര്‍മാണം ആരംഭിച്ചു. എക്‌സ്പ്രസ് വേ ആരംഭിക്കുന്ന ഇവിടെ ഗതാഗതക്കുരുക്കു രൂക്ഷമായതോടെയാണു ദേശീയ പാത അതോറിറ്റി 120 കോടി രൂപ ചെലവഴിച്ചു മേല്‍പാലം നിര്‍മി ക്കുന്നത്. 2023ലാണു പാലം നിര്‍ മാണത്തിന് അനുമതി ലഭിച്ചത്. ബെംഗളൂരു ഭാഗത്ത് നിന്നു ഗു ണ്ടല്‍പേട്ട്, ഊട്ടി, വയനാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്കു മൈസൂരു നഗരത്തില്‍ കയറാതെ തന്നെ റിങ് റോഡ് വഴി കടന്നുപോകാന്‍ കഴിയും. എക്‌സ്പ്രസ് വേ കൂടി വന്നതോ…
Read Moreസി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ബെന്നാര്‍ഘട്ടയില്‍
ബെംഗളൂരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ സ്വയം വെടിവെച്ച് ജീവനൊടുക്കിയ ‘കോണ്‍ഫിഡന്റ്’ ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് 3.30 ന് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബെന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറി റിസോര്‍ട്ടില്‍ നടക്കും. ഇവിടെ അന്ത്യവിശ്രമം കൊള്ളണമെന്നതായിരുന്നു റോയിയുടെ ആഗ്രഹം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഇവിടെ പൊതുദര്‍ശനം നടത്തും. 2.30ന് കല്‍ക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷമാകും സംസ്‌കാരം നടക്കുക. ഇന്നലെ സംസ്‌കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബന്ധുക്കള്‍ അടക്കമുള്ളവര്‍ വിദേശത്ത് നിന്നും…
Read Moreതിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാന്‍ എല്‍ഡിഎഫ്
തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാന്‍ എല്‍ഡിഎഫ്. വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥക്ക് ഇന്ന് കാസര്‍ഗോഡ് കുമ്പളയില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വടക്കന്‍ മേഖലയില്‍ ജാഥ നയിക്കുന്നത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ്. തെക്കന്‍ മേഖല ജാഥ ബിനോയ് വിശ്വവും, മധ്യ മേഖല ജാഥ ജോസ് കെ മാണിയും നയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കും. വടക്കന്‍ മേഖല ജാഥയുടെ സമാപനം ഫെബ്രുവരി 16ന് പാലക്കാട് തരൂരിലാണ്.
Read Moreരാജ്യാന്തര ചലച്ചിത്രമേള: ഇന്ന് പ്രദര്‍ശനത്തിന് 2 മലയാള ചിത്രം
ബെംഗളുരു: രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ മത്സരവിഭാഗത്തില്‍ ഇന്നു 2 മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലുലുമാള്‍ സിനിപോളിസിലെ സ്‌ക്രീന്‍ നാലില്‍ രാവിലെ 10.30നു മോഹം, 12.40നു കാട് എന്നിവയാണു പ്രദര്‍ശിപ്പിക്കുന്നത്. ഫാസില്‍ റസാഖ് സംവിധാനം ചെയ്ത മോഹം സമകാലിക പ്രണയ ത്തിന്റെ നേര്‍ക്കാഴ്ചയാണു പ്രമേയമാക്കിയത്. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ശ്രദ്ധ നേടിയ മോഹം ഫാസിലിന്റെ രണ്ടാമത്തെ ചിത്രമാണ്. അമൃതകൃഷ്ണകുമാര്‍, ഇസാഫ് മുസാഫിര്‍ എന്നിവരാണു പ്രധാന വേഷങ്ങളിലെത്തുന്നത്. ആദിവാസികളുടെ കുടിയൊഴിപ്പിക്കല്‍ പ്രമേയമാക്കിയ ‘കാട്’ സുനീഷ് വടക്കുംപാടനാണ് സംവിധാനം ചെയ്തത്. പണിയ ഭാഷയിലൊരുക്കിയ ചിത്രത്തില്‍ കണ്ണൂര്‍…
Read Moreയുവതിയുടെ മരണശേഷം കെട്ടഴിച്ച് നിലത്തിട്ട് 3 തവണ പീഡിപ്പിച്ചു; മോരിക്കര കൊലപാതകത്തിൽ നിർണായകമായി സിസിടിവി
കോഴിക്കോട്: മോരിക്കര റോഡിലെ ഇൻഡസ്ട്രിയിൽ വർക്‌ഷോപ്പിൽ കഴിഞ്ഞ മാസം 24ന് കൊല്ലപ്പെട്ട യുവതി, മരണശേഷം ശേഷം 3 തവണ പീഡിപ്പിക്കപ്പെട്ടതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വർക്‌ഷോപ്പിൽ നിന്നു ലഭിച്ചു. വർക്‌ഷോപ്പിൽ വന്നില്ലെങ്കിൽ യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി പ്രതി വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖൻ പൊലീസിനോടു പറഞ്ഞു. വർക്‌ഷോപ്പിലെ 3 മണിക്കൂറിലേറെയുള്ള ദൃശ്യങ്ങളിൽ യുവതിയെ കൊലപ്പെടുത്താൻ വൈശാഖൻ നടത്തിയ ആസൂത്രിത ശ്രമങ്ങളാണുള്ളതെന്നു പൊലീസ് പറഞ്ഞു. ജ്യൂസിൽ മയക്കുമരുന്നു കലർത്തി കുടിപ്പിച്ച ശേഷം മർദിച്ചവശയാക്കി. കൊലപ്പെടുത്തിയ ശേഷം…
Read Moreനാട്ടിലേക്കുള്ള ഈസ്റ്റര്‍ യാത്ര; ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ഇന്ന് മുതൽ ആരംഭിക്കും; ബുക്കിങ് വേഗം ആരംഭിച്ചോളു
ബെംഗളൂരു: ഈസ്റ്റര്‍ അവധിക്കു മുന്നോടിയായുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഏപ്രില്‍ 2 മുതലുള്ള ബുക്കിങ് ഇന്ന് ആരംഭിക്കും. ഈസ്റ്റര്‍ അഞ്ചിനാണെങ്കിലും ഒന്നു മുതല്‍ 3 വരെയുള്ള ദിവസ ങ്ങളിലാണു കൂടുതല്‍ തിരക്കു പ്രതീക്ഷിക്കുന്നത്. പ്രതിദിന ട്രെയിനായ കെഎസ്ആര്‍ ബെംഗളുരു- കന്യാകുമാരി എക്‌സ്പ്രസിലെ സ്ലീപ്പറില്‍ ഏപ്രില്‍ ഒന്നിലെ ടിക്കറ്റ് മൈസൂരു-തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ്, യശ്വന്തപുര കണ്ണൂര്‍ എക്‌സ്പ്രസ്, കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ടിക്കറ്റുകള്‍ ബാക്കിയുണ്ട്. വിഷു ബുക്കിങ് അടുത്ത ആഴ്ച ആരംഭിക്കും.
Read Moreചരിത്രത്തിലാദ്യമായി ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നു എന്ന അപൂര്‍വതയോടെ കേന്ദ്ര ബജറ്റ് ഇന്ന്,
ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്നു രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടവും നിർമലയ്ക്കുണ്ട്. കൂടാതെ, മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി വ്യത്യസ്ത കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകളുടെ റെക്കോര്‍ഡിന് തൊട്ടടുത്തും നിർമലയെത്തുന്നു. ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചവരുടെ പട്ടികയിൽ പി ചിദംബരത്തിനൊപ്പം രണ്ടാം സ്ഥാനത്തും നിർമലയെത്തും. നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. ഞായറാഴ്ച അവതരിപ്പിക്കുന്ന ബജറ്റെന്ന അപൂർവതയുമുണ്ട്. ആദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഓഹരി വിപണിയും…
Read Moreവാളയാർ ആൾക്കൂട്ടകൊല: എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
പാലക്കാട് : വാളയാര്‍ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. മണ്ണാർക്കാട് എസ്‌സി-എസ്ടി സ്പെഷ്യൽ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇനിയും പ്രതികളെ പിടികൂടാനിരിക്കെയാണ് എട്ട് പ്രതികൾക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസില്‍ 20 പ്രതികളുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഡിസംബര്‍ 18നാണ് വാളയാര്‍ അട്ടപ്പള്ളത്ത് ചത്തീഡ്ഗഡ് സ്വദേശിയായ രാംനാരായണ്‍ അതിക്രൂരമായ ആള്‍ക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ടത്. അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ കണ്ട് അസ്വാഭാവികത തോന്നിയ ചില തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ…
Read More16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം; പ്രധാന നീക്കവുമായി കർണാടക സർക്കാർ
ബെംഗളൂരു: ഓസ്‌ട്രേലിയൻ, ഗോവ സർക്കാരുകളുടെ മാതൃക പിന്തുടർന്ന് 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന കാര്യം കർണാടകയും പരിഗണിക്കുന്നു . വെള്ളിയാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഐടി-ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ ഇതുസംബന്ധിച്ച വിവരങ്ങൾ നൽകി. സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തെക്കുറിച്ച് മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ എസ് സുരേഷ് കുമാർ പ്രകടിപ്പിച്ച ആശങ്കകൾക്ക് മറുപടിയായി, ഇത് ഗുരുതരമായ ഒരു പ്രശ്നമാണെന്ന് പ്രിയങ്ക് ഖാർഗെ സമ്മതിച്ചു. കുട്ടികൾക്കായി സോഷ്യൽ മീഡിയ നിരോധിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിൻലാൻഡ് ഇക്കാര്യത്തിൽ ഇതിനകം നടപടി…
Read More