രാജ്യാന്തര ചലച്ചിത്രമേള: ഇന്ന് പ്രദര്‍ശനത്തിന് 2 മലയാള ചിത്രം

ബെംഗളുരു: രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ മത്സരവിഭാഗത്തില്‍ ഇന്നു 2 മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ലുലുമാള്‍ സിനിപോളിസിലെ സ്‌ക്രീന്‍ നാലില്‍ രാവിലെ 10.30നു മോഹം, 12.40നു കാട് എന്നിവയാണു പ്രദര്‍ശിപ്പിക്കുന്നത്.

ഫാസില്‍ റസാഖ് സംവിധാനം ചെയ്ത മോഹം സമകാലിക പ്രണയ ത്തിന്റെ നേര്‍ക്കാഴ്ചയാണു പ്രമേയമാക്കിയത്. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ശ്രദ്ധ നേടിയ മോഹം ഫാസിലിന്റെ രണ്ടാമത്തെ ചിത്രമാണ്. അമൃതകൃഷ്ണകുമാര്‍, ഇസാഫ് മുസാഫിര്‍ എന്നിവരാണു പ്രധാന വേഷങ്ങളിലെത്തുന്നത്.

ആദിവാസികളുടെ കുടിയൊഴിപ്പിക്കല്‍ പ്രമേയമാക്കിയ ‘കാട്’ സുനീഷ് വടക്കുംപാടനാണ് സംവിധാനം ചെയ്തത്. പണിയ ഭാഷയിലൊരുക്കിയ ചിത്രത്തില്‍ കണ്ണൂര്‍ ആറളം വനത്തി ലെ കാളമൂപ്പന്‍, ഷര്‍മിത്ത്, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണു പ്രധാന വേഷങ്ങളിലെത്തു ന്നത്.

ഓപ്പണ്‍ ഫോറത്തില്‍ മഹേഷ് നാരായണന്‍
ഇന്നു രാവിലെ 11നു സിനിമ കളുടെ പുനര്‍വിചിന്തനം ഓപ്പണ്‍ ഫോറത്തില്‍ സംവിധാ യകന്‍ മഹേഷ് നാരായണന്‍ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts