ജി.ബി.എ ആക്ഷൻ മോഡിൽ! അനധികൃതമായി കെട്ടിപൊക്കിയാൽ പൂട്ടാൻ പ്രത്യേക ദൗത്യസേന റെഡി

ബെംഗളുരു: നഗരത്തില്‍ അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) നടപടി ആരംഭിച്ചു.

ഇതിനായി 5 സിറ്റി കോര്‍പറേഷനുകളുടെ കീഴിലും പ്രത്യേക ദൗത്യസേന രൂപീകരിക്കും. അനധികൃത നിര്‍മാണത്തിനെതിരെ ജിബിഎ നടപടി എടുക്കുന്നില്ലെന്നു വന്‍ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണു നടപടി ശക്തമാക്കാന്‍ തീരുമാനിച്ചത്.

ജിബിഎ ചീഫ് കമ്മിഷ ണര്‍ എം.മഹേശ്വര്‍ റാവുവാണ് ഇതുസംബന്ധിച്ച് കോര്‍പറേഷനുകള്‍ക്കു നിര്‍ദേശം നല്‍കിയത്. നഗരത്തില്‍ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മേല്‍ നോട്ടം കര്‍ശനമാക്കുന്നതിനുമാണു നീക്കം.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

നേരിട്ടെത്തി പരിശോധന

ജനവാസ മേഖലയിലും വ്യവസായ മേഖലയിലും ദൗത്യസേന നേരിട്ടെത്തി പരിശോധന നടത്തും. സംശയമുള്ള കെട്ടിടങ്ങള്‍ നേരില്‍ കണ്ടു വിശദമായ പരിശോധന നടത്തും.

കെട്ടിടത്തിന്റെ പ്ലാനും അധികൃതര്‍ നല്‍കിയ അനുമതിയും പരിശോധിക്കും. അനുമതിയില്ലാതെയാണു കെട്ടിടം നിര്‍മിക്കുന്നതെന്നു കണ്ടെത്തിയാല്‍ കെട്ടിടം ഉടമയ്ക്ക് ഉടനടി നോട്ടിസ് അയയ്ക്കും.

നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ച് തുടര്‍ നടപടികളെടുക്കും. കാലതാമസം വരാതെ നടപടി ആരംഭിക്കാന്‍ എല്ലാ കോര്‍പറേഷനുകള്‍ക്കും ചീഫ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ കര്‍ശന നടപടി ഒഴിവാക്കാന്‍ കെട്ടിടം ഉടമകള്‍ നിര്‍മാണ അനുമതികളും രേഖകളും കൈവശമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കമ്മിഷണര്‍ നിര്‍ദേശിച്ചു.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

നഗരത്തില്‍ അനുമതിയില്ലാതെ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതും 2 നില നിര്‍മിക്കാന്‍ അനുമതി നല്‍കിയ സ്ഥാനത്തു മൂന്നും നാലും നിലകള്‍ നിര്‍മിക്കുന്നതും പതിവാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts