ജയിലുകളിൽ ഇനി എ.ഐ കണ്ണ്! തടവുകാരുടെ ഓരോ നീക്കവും സെൻട്രൽ കമാൻഡ് സെന്ററിന് കീഴിൽ

ബെംഗളുരു: നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി കര്‍ണാടകയിലെ ജയിലുകളിലെ സുരക്ഷാ സംവിധാനവും നിരീക്ഷണവും ശക്തമാക്കാനുള്ള സെന്‍ട്രല്‍ കമാന്‍ഡ് സെന്റര്‍ ആഭ്യന്തര മന്ത്രി ജി.പരമേശ്വര ഉദ്ഘാടനം ചെയ്തു.

തടവുകാ രുടേതിനു പുറമേ ജയില്‍ ജീവ നക്കാരുടെ അച്ചടക്കം ഉറപ്പുവ രുത്താനും കമാന്‍ഡ് സെന്റര്‍ വഴിയൊരുക്കുമെന്നു ഡിജിപി എം.എ.സലിം പറഞ്ഞു.

ഇതിന്റെ ഭാഗമായി വിവിധ ജയിലുകളിലെ 332 ബ്ലോക്കുകളിലായി 1076 നിര്‍മിത ബുദ്ധി ക്യാമറ സംവിധാനങ്ങള്‍ ഘടി പ്പിക്കും.

  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

24 മണിക്കൂറും ജയിലി ലെ നീക്കങ്ങള്‍ നിരീക്ഷിക്കും. 20 അംഗ ജീവനക്കാരാണു കമാന്‍ഡ് സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

സമീപകാലത്തു നടന്ന റെയ്ഡുകളില്‍ ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നുള്‍പ്പെടെ ലഹരിമരുന്നും ഒട്ടേറെ മൊബൈല്‍ ഫോണുകളും പിടികൂടിയിരുന്നു.

ജയിലിനുള്ളിലേക്കു വസ്തുക്കള്‍ കടത്തുന്നതിനു തടയിടാനും പുതിയ സംവിധാനം വഴി യൊരുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
[masterslider id="10"]

Related posts