ബൈക്ക് ടാക്സികൾക്ക് ‘ബ്രേക്ക്’ ഇടാൻ ഓട്ടോ തൊഴിലാളികൾ; പോരാട്ടം സുപ്രീം കോടതിയിലേക്ക്

ബെംഗളൂരു: സംസ്ഥാനത്ത് ബൈക്ക് ടാക്‌സി സർവീസുകൾക്കുള്ള നിരോധനം നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ.

ഹൈക്കോടതി ഉത്തരവിനെതിരേ അഡ്വക്കേറ്റ് ജനറലിൽനിന്ന് നിയമോപദേശം തേടാനും സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനും ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷൻസ് സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിഭു ബഖ്രു അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ച ബൈക്ക് ടാക്‌സി സർവീസുകൾക്കുള്ള സമ്പൂർണ നിരോധനം നീക്കിയത്. ബൈക്ക് ടാക്‌സി സർവീസുകൾ അനുവദിക്കുന്നത് റോഡപകടങ്ങൾ വർധിക്കാനിടയാകുമെന്നും ഓട്ടോ, ടാക്‌സി ഡ്രൈവർമാരുടെ ഉപജീവനമാർഗം നഷ്ടപ്പെടാൻ കാരണമാകുമെന്നും ഫെഡറേഷൻ പ്രസിഡന്റ് നടരാജ് ശർമ പറഞ്ഞു. സർക്കാർ അപ്പീൽ നൽകിയില്ലെങ്കിൽ ഫെഡറേഷൻ സ്വന്തംനിലയ്ക്ക് അപ്പീൽ നൽകും.

  റബർ തോട്ടത്തിൽ യുവാവ് മരിച്ചനിലയിൽ

സംഭവത്തിൽ നിയമസഭാ സമ്മേളനത്തിനുശേഷം, അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുമായി ചർച്ചചെയ്യും. അതിനുശേഷം, സുപ്രീം കോടതിയെ സമീപിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് ഗതാഗതമന്ത്രി അസോസിയേഷൻ നേതാക്കളെ അറിയിച്ചു.

മോട്ടോർവാഹന നിയമപ്രകാരം ബൈക്കുകൾ ട്രാൻസ്പോർട്ട് വാഹനങ്ങളായി രജിസ്റ്റർചെയ്യാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. അവയ്ക്ക് കോൺട്രാക്ട് കാരേജ് പെർമിറ്റുകൾ നൽകാൻ ഗതാഗതവകുപ്പിനോടും നിർദേശം നൽകുകയായിരുന്നു. ഊബർ, റാപ്പിഡോ, ഒല എന്നീ ഓൺലൈൻ ടാക്സി സർവീസുകൾ നടത്തുന്ന കമ്പനികൾ, ബൈക്ക് ടാക്സി ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ, തുടങ്ങിയവർ സമർപ്പിച്ച അപ്പീലിലായിരുന്നു ഹൈക്കോടതിയുടെ അനുകൂല വിധി ലഭിച്ചത്.

  പാചകവാതകക്ഷാമം: ബെംഗളൂരുവിൽ വഴിയോര മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

ബൈക്ക് ടാക്സി സർവീസുകൾ നടത്തുന്നതിൽനിന്ന് റാപ്പിഡോ, ഒല, ഊബർ എന്നിവയെ കഴിഞ്ഞവർഷം ഏപ്രിലിൽ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെതിരേയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. മോട്ടോർവാഹന നിയമത്തിലെ 93-ാം വകുപ്പ് പ്രകാരമുള്ള മാർഗനിർദേശങ്ങൾക്ക് സംസ്ഥാന സർക്കാർ രൂപംനൽകാതെ ബൈക്ക് ടാക്സികൾക്ക് പ്രവർത്തിക്കാനാവില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിധി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us