ഇന്ന് മൂന്ന് മലയാള ചിത്രങ്ങളുമായി ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള പ്രദർശനം നടക്കും; വിശദാംശങ്ങൾ

ബെംഗളൂരു: ഇന്ന് മൂന്നു മലയാള ചിത്രങ്ങളാണ് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള മേളയിൽ പ്രദർശിപ്പിക്കുക.

ഇന്ത്യൻ മത്സരവിഭാഗത്തിൽ താമർ സംവിധാനം ചെയ്ത ‘സർക്കീറ്റ്’, കെ.ആർ.ഉണ്ണിയുടെ ‘എ പ്രഗ്നന്റ് വിഡോ’ എന്നിവയും റീസ്റ്റോര്‍ഡ് ക്ലാസ്സിക്ക് വിഭാഗത്തില്‍ അരവിന്ദന്റെ ‘വാസ്തുഹാര’യുമാണ് പ്രദർശിപ്പിക്കുന്നത്.

പ്രധാന വേദിയായ ലുലു മാൾ സിനിപോളിസിലെ സ്ക്രീൻ ഒന്നിൽ ഉച്ചകഴിഞ്ഞ് 2.40നാണ് സർക്കീട്ടിന്റെ പ്രദർശനം. ചിത്രത്തിൽ ആസിഫ് അലിയും ബാലതാരം ഓർഹാനുമാണ് മുഖ്യവേഷങ്ങളിലെത്തുന്നത്.

  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ കുട്ടികളുടെ വിഭാഗത്തിൽ ഓർഹാന് സ്പെഷൽ ജൂറി പുരസ്കാരം ലഭിച്ചിരുന്നു. എ പ്രഗ്നന്റ് വിഡോ സ്ക്രീൻ രണ്ടിൽ 3.10ന് പ്രദർശിപ്പിക്കും. സ്ക്രീൻ ഒന്നിൽ രാത്രി 8.30 ന് ആണ് വാസ്തുഹാരയുടെ പ്രദർശനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts