ബെംഗളൂരു യാത്ര ഇനി ‘സ്പീഡിലാകും’; ഒരു മണിക്കൂർ യാത്രയുമായി പുതിയ ട്രെയിൻ!

ബെംഗളൂരു: രാജ്യത്ത് പുതുതായി വരാന്‍ പോകുന്നത് ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ്. പ്രധാന നഗരങ്ങളിലേക്ക് സുഗമമായ യാത്ര ഒരുക്കാന്‍ ഇവയ്ക്ക് സാധിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. 1 മണിക്കൂറിനുള്ളില്‍ ചെന്നൈയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന രീതിയിലാണ് അതിവേഗ റെയില്‍ ആസൂത്രണം ചെയ്യുന്നു. വാരണാസിയില്‍ നിന്ന് സിലിഗുരിയില്‍ എത്തിച്ചേരാന്‍ 2 മണിക്കൂറും 55 മിനിറ്റും മാത്രമേ വേണ്ടിവരികയുള്ളൂ.

മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിവയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍.

  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു

ഏകദേശം 4,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഇവ. ഏകദേശം 16 ലക്ഷം കോടി രൂപയുടെ നിക്ഷേപം പദ്ധതി ആകര്‍ഷിക്കുന്നതായും റെയില്‍വേമന്ത്രി വ്യക്തമാക്കുന്നു.

രാജ്യത്തെ എല്ലാ അതിവേഗ റെയില്‍പാതകളും ഒരേസമയം വികസിപ്പിക്കുമെന്നാണ് അശ്വിനി വൈഷ്ണവ് പറയുന്നത്. ഏഴ് പുതിയ ഇടനാഴികളും രാജ്യത്തിന്റെ ഗതാഗത മേഖലയെ പൂര്‍ണമായും മാറ്റും. രാജ്യത്തെ യാത്രാ സമയം കുറയ്ക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവ ദക്ഷിണ അതിവേഗ പാതയായിരിക്കുമെന്ന് വൈഷ്ണവ് പറയുന്നു. കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിക്കും ഈ പദ്ധതി വലിയ ആശ്വാസമാകുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാ സമയം വെറും 1 മണിക്കൂര്‍ 13 മിനിറ്റായി കുറയും. ബെംഗളൂരു-ഹൈദരാബാദ് യാത്ര ഏകദേശം 2 മണിക്കൂറില്‍ അവസാനിക്കും. ചെന്നൈ-ഹൈദരാബാദ് യാത്രയ്ക്ക് 2 മണിക്കൂര്‍ 55 മിനിറ്റ്, മുംബൈ-പൂനെ യാത്രയ്ക്ക് വേണ്ടത് 48 മിനിറ്റ്, പൂനെ-ഹൈദരാബാദിന് 1 മണിക്കൂര്‍ 55 മിനിറ്റ്, വാരണാസി-സിലിഗുരിക്ക് വേണ്ടത് ഏകദേശം 2 മണിക്കൂര്‍ 55 മിനിറ്റ്, ഡല്‍ഹി-വാരണാസിക്ക് 3 മണിക്കൂര്‍ 50 മിനിറ്റാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യോഗാദിനത്തിൽ പത്തുലക്ഷം പേർ പങ്കെടുക്കും; 'നിത്യ യോഗ'യുമായി വിധാന സൗധ ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts