തിരുവനന്തപുരം സ്വിഫ്റ്റ് എസി ഗജരാജ സ്ലീപ്പര്‍ സർവീസ് ഇനി ദിവസവും

ബെംഗളൂരു: കേരള ആര്‍ടി സിയുടെ ബെംഗളൂരു-തിരുവനന്തപുരം (നാഗര്‍കോവില്‍ വഴി) സ്വിഫ്റ്റ് എസി ഗജരാജ സ്ലീപ്പര്‍ ബസ് ഇനി ദിവസവും സര്‍വീസ് നടത്തും.

4 മാസം മുന്‍പ് സമീപം അപകടത്തില്‍പെട്ട തോടെയാണ് ഒരു ബസ് മാത്രം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാക്കി സര്‍വീസ് പുനഃക്രമീകരിച്ചത്. ബെംഗളൂരു വില്‍നിന്ന് തിരുവനന്തപുരം കണിയാപുരം വരെ കുറഞ്ഞ സമയം കൊണ്ട് ഓടിയെത്തുന്ന സര്‍വീസില്‍, പകരം ഓടാന്‍ പെര്‍മിറ്റുള്ള ബസ് ഇല്ലാത്തതു വരുമാനത്തെ സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അറ്റകുറ്റപ്പണികള്‍ക്കു ശേഷം ബസ് വീണ്ടും സര്‍വീസിനെത്തിച്ചത്.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

വൈകിട്ട് 7ന് സാറ്റലൈറ്റ് ടെര്‍മിനലില്‍നിന്നു പുറപ്പെടുന്ന ബസ് ഹൊസൂര്‍, സേലം, നാമക്കല്‍, ദിണ്ഡിഗല്‍, തിരു നെല്‍വേലി, നാഗര്‍കോവില്‍, മാര്‍ത്താണ്ഡം, കളിയിക്കാവിള വഴി രാവിലെ 9.30നു കണിയാപുരത്തെത്തും. കണിയാപുര ത്തുനിന്ന് വൈകിട്ട് 6ന് പുറപ്പെട്ട് രാവിലെ 8.30നു ബെംഗളൂരുവിലെത്തും.
770 കിലോമീറ്റര്‍ ദൂരം 13-14 മണിക്കൂര്‍ കൊണ്ട് പിന്നിടുന്ന ബസ് കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്നതു തമിഴ്‌നാട്ടിലുടെയാണ്.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
[masterslider id="10"]

Related posts