ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ മകനെ വെടിവെച്ച് കൊന്ന പോലീസിനോട് നന്ദി പറഞ്ഞ് അച്ഛൻ

ഏറ്റുമുട്ടലിലൂടെ മകനെ വെടിവച്ചു കൊന്നതിനു പൊലീസിനു നന്ദി പറഞ്ഞ് അച്ഛൻ. വെള്ളിയാഴ്ച ബിഹാറിലെ വൈശാലി ജില്ലയിലാണ്  പോലീസ് ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായ പ്രിൻസിനെ വെടിവച്ചുകൊന്നത്.

പൊലീസിന്റെ ഈ പ്രവൃത്തിക്കാണ് പ്രിൻസിന്റെ പിതാവ് നന്ദ് കിഷോർ സിങ് നന്ദി പറഞ്ഞത്. വൈശാലി ജില്ലയിലെ ഹുസൈന ഖുർദ് ഗ്രാമത്തിലാണ് നന്ദ് കിഷോർ സിങ് താമസിക്കുന്നത്.

‘പൊലീസ് ചെയ്തത് നൂറു ശതമാനവും ശരിയാണ്. മകനെ നേർവഴിക്കു നടത്താൻ പരമാവധി ശ്രമിച്ചു, അവന്റെ ക്രിമിനൽ പ്രവർത്തനങ്ങളിൽ കുടുംബത്തിന് യാതൊരു ബന്ധവുമില്ല’ പ്രിൻസിന്റെ മരണത്തിൽ മാധ്യമങ്ങളോടു പിതാവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.

  കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍

ബാങ്കുകളിൽനിന്നും ജ്വല്ലറികളിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതിലൂടെയാണ് പ്രിൻസ് കുപ്രസിദ്ധി നേടിയത്. ഇയാളുടെ പേരിൽ സ്വർണാഭരണങ്ങൾ കൊള്ളയടിച്ചതിന് 31 കേസുകളാണുള്ളത്. ബിഹാർ, ബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി ആറ് സംസ്ഥാനങ്ങളിൽനിന്നായി 300 കിലോയിലധികം സ്വർണാഭരണങ്ങൾ പ്രിൻസ് അംഗമായ സുധോദ് സിങ്ങിന്റെ കൊള്ളസംഘം മോഷ്ടിച്ചിട്ടുണ്ട്.

കുടുംബത്തിന് അപമാനം വരുത്തുന്ന മകനെ കൊല്ലണമെന്ന് മുൻപും നന്ദ് കിഷോർ സിങ് പൊലീസിനോടു ആവശ്യപ്പെട്ടിരുന്നു. പഠനകാലം മുതൽക്കേ കുറ്റകൃത്യങ്ങളിൽ പ്രിൻസ് ഏർപ്പെട്ടിരുന്നതായി പിതാവ് പറയുന്നു. മോശം കൂട്ടുകെട്ടാണ് മകനെ വഴിതെറ്റിച്ചതെന്നാണ് ഇദ്ദേഹം കരുതുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകല്‍ വ്‌ളോഗിംഗ്; രാത്രി കക്കൂസ് മാലിന്യം തള്ളല്‍; നിയാസ് കൊട്ടാരം അറസ്റ്റില്‍
[masterslider id="10"]

Related posts

Click Here to Follow Us