ബെംഗളുരു: ബിജെപി ഇതര ദക്ഷിണേന്ത്യന്‍ സര്‍ക്കാരുകളോടു ഗവര്‍ണര്‍മാര്‍ ഇടയുന്നതിന്റെ തുടര്‍ച്ച ഇന്നലെ സംസ്ഥാന നിയമസഭയിലും. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും സ്പീക്കര്‍ യു.ടി. ഖാദറിനെയും നിയമനിര്‍മാണ
കൗണ്‍സില്‍ ചെയര്‍മാന്‍ ബസവരാജ് ഹൊറട്ടിയെയും പ്രതിപക്ഷ നേതാക്കളെയും മന്ത്രിമാരെയും അഭിസംബോധന ചെയ്താണു ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് നയപ്രഖ്യാപനം ആരംഭിച്ചത്.
എന്നാല്‍ മൂന്നു വരികളിലായി പ്രസംഗം ഒതുക്കിയ ഗവര്‍ണറോടു നിയമമന്ത്രി എച്ച്.കെ.പാട്ടീല്‍ തുടരാന്‍ ആവശ്യപ്പെട്ടു. അപേക്ഷകള്‍ക്കു ചെവികൊടുക്കാതെ ഗവര്‍ണര്‍ പുറത്തേക്കുള്ള വാതിലിലേക്കു നടന്നതോടെ അദ്ദേഹത്തെ ഉപരോധിക്കാന്‍ ബി.കെ. ഹരിപ്രസാദ് എംഎല്‍സിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നടത്തിയ ശ്രമം പാളി.
ധിക്കാര ധിക്കാര, രാജ്യപാലകരേ ധിക്കാര’ എന്ന മുദ്രാവാക്യം മുഴക്കിയെത്തിയ കോണ്‍ഗ്രസ് സാമാജികരെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞു. പ്രതിപക്ഷ ബെഞ്ചില്‍ നിന്ന് അപ്പോള്‍ ബിജെപി അംഗങ്ങള്‍ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യങ്ങള്‍ ഉയര്‍ ത്തി.
ഗവര്‍ണറെ തടയാന്‍ ശ്രമിച്ചതു സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആര്‍.അശോക ആവശ്യപ്പെട്ടു. കേന്ദ്രത്തിനെതിരെ ജനവികാരത്തെ തിരിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്, ഗവര്‍ണര്‍ക്കു പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ.വിജയേന്ദ്ര യും രംഗത്തുവന്നു.
ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് അയക്കാനുള്ള സാധ്യതയും മന്ത്രിസഭായോഗം ചർച്ച ചെയ്തു.
കേന്ദ്രത്തിന്റെ പാവ; മുഖ്യമന്ത്രി
ഭരണഘടനയുടെ 176, 163 വകുപ്പുകള്‍ പ്രകാരം വര്‍ഷത്തിലെ ആദ്യ സമ്മേളനത്തില്‍ സര്‍ക്കാര്‍ തയാറാക്കുന്ന നയപ്രഖ്യാപനം ഗവര്‍ണര്‍ വായിക്കേണ്ടതുണ്ടെന്നും ഈ വകുപ്പുകളുടെ ലംഘനം കൂടിയാണ് അദ്ദേഹം നടത്തിയതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലെ പാവയാണ് അദ്ദേഹം. ഇക്കാര്യത്തില്‍ വേണ്ടിവന്നാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഗാനത്തിനു പോലും കാത്തുനില്‍ക്കാതെ ഗവര്‍ണര്‍ ഇറ ങ്ങിപ്പോയത് അവഹേളനം കു യാണെന്നു മന്ത്രി എച്ച്.കെ.പാട്ടീലും പ്രതികരിച്ചു. ഇടവേളയ്ക്ക് ശേഷം സഭ വീണ്ടും ചേര്‍ന്ന പ്പോള്‍ അനുശോചന പ്രമേയ ത്തിനു മുന്‍പേ നിയമമന്ത്രി ഗവ ണറുടെ പ്രസംഗത്തിനു മറുപടി പറഞ്ഞു.
ഗവര്‍ണര്‍ വായിച്ച 3 വരി
* സംസ്ഥാന നിയമസഭയുടെ സംയുക്ത സമ്മേളനത്തിലേക്ക് എല്ലാവരെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.
* മറ്റൊരു സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.
* സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, ഭൗതിക വികസന വേഗം ഇരട്ടിയാക്കാന്‍ എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജയ് ഹിന്ദ്. ജയ് കര്‍ണാടക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

