ചാര്‍ജ് 5% കൂട്ടാന്‍ നീക്കം; മെട്രോ ആഡംബരമല്ല, ആവശ്യം; പ്രതിഷേധം ശക്തമാകുന്നു

ബെംഗളുരു: അടുത്ത മാസം നമ്മ മെട്രോ ചാര്‍ജ് 5% കൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചാര്‍ജ് വര്‍ധനയുമായി ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബിഎംആര്‍സി) മുന്നോട്ടു പോയാല്‍ യാത്രക്കാരെ പങ്കെടുപ്പിച്ചു പ്രതിഷേധം സംഘടിപ്പിക്കുമെന്നു തേജസ്വി സൂര്യ എംപി അറി യിച്ചു. മെട്രോ അടിസ്ഥാന ആവ ശ്യമാണെന്നും ആഡംബരമല്ലെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ കമ്മിറ്റി വേണമെന്നാവശ്യം

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പകല്‍കൊള്ളയ്ക്കാണു ശ്രമിക്കുന്നതെന്നു പറഞ്ഞ തേജസ്വി സൂര്യ ചാര്‍ജ് വിലയിരുത്താന്‍ പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നു മു ഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിലെ വര്‍ധനയ്ക്കുശേഷം രാജ്യത്തെ ഏറ്റവും ചെലവേറിയ മെട്രോയാണിതെന്നും എംപി ചൂണ്ടിക്കാട്ടി.

നിലവില്‍ കുറഞ്ഞ ചാര്‍ജ് 10 രൂപയും കൂടിയതു 90 രൂപയുമാണ്. മെട്രോയുടെ നടത്തിപ്പിനു പണം കണ്ടെത്താനാണ് എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ 5% വര്‍ധിപ്പിക്കാന്‍ മെട്രോ റെയില്‍ വേ ഓപ്പറേഷന്‍സ് ആന്‍ഡ് മെയ്ന്റനന്‍സ് നിയമത്തിനു കീഴില്‍ രൂപീകരിച്ച സമിതി ശുപാര്‍ശ ചെയ്തത്. എന്നാല്‍ ബിഎംആര്‍സി ചെലവ് കണക്കാക്കുന്നതില്‍ പിശകുണ്ടെന്നാണ് ആരോപണം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോഷ്യൽ മീഡിയയിലെ 'പെർഫെക്റ്റ് കപ്പിൾസ്' ഇനി ഇരു വഴിയിൽ; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജീവയുടെ കുറിപ്പ്
[masterslider id="10"]

Related posts