200 ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി; കെമ്പെഗൗഡ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിക്കുന്നു

ബെംഗളൂരു: ജീവനക്കാരുടെ കുറവ് കാരണം ബെംഗളൂരുവിലെ കെമ്പെഗൗഡ വിമാനത്താവളത്തിൽ നിന്നുൾപ്പെടെ 200-ലധികം ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി, ഇത് യാത്രക്കാർക്കിടയിൽ ആശങ്കയുണ്ടാക്കി. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ ഇന്നലെ ഉച്ചയോടെ ആകെ 200-ഓളം വിമാനങ്ങൾ ആണ് റദ്ദാക്കിയത്. ഇതുമൂലം ആഭ്യന്തര യാത്രക്കാർക്ക് വ്യാപകമായ തടസ്സം നേരിട്ടു. “വിമാന കാലതാമസം ആശങ്കാജനകവും അസൗകര്യകരവുമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. പ്രവർത്തനപരമായ കാരണങ്ങളാൽ നിങ്ങളുടെ വിമാനം വൈകി. ഞങ്ങളുടെ ഉപഭോക്താക്കളെ കൃത്യസമയത്ത് അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ആത്മാർത്ഥമായി…

Read More

ഇരുചക്രവാഹനങ്ങൾ മോഷണം നടത്തി കേരളത്തിലേക്ക് കടന്ന രണ്ട് മലയാളി യുവാക്കള്‍ പിടിയില്‍

ബെംഗളൂരു: ഇരുചക്രവാഹനമോഷണക്കേസില്‍ രണ്ടു മലയാളി യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റിലായി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അമല്‍ കൃഷ്ണ (25), കണ്ണൂര്‍ ഒറ്റത്തൈ സ്വദേശി അലക്‌സ് ഡൊമിനിക് (25) എന്നിവരാണ് കങ്കനാടി പോലീസിന്റെ പിടിയിലായത്. നവംബർ 14 ന് സുഹൃത്തുക്കളെ കാണാൻ മംഗളൂരുവിലെത്തിയ പ്രതികള്‍ മംഗളൂരു ജംഗ്ഷൻ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് ചുറ്റിത്തിരിയുകയായിരുന്നു. പിന്നീട് നാഗുരി ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടറും ജപ്പീനമോഗരുവിലെ ആദിമായ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറും മോഷ്ടിച്ചു. താക്കോലില്ലാത്ത സ്‌കൂട്ടറിലെ ബാറ്ററി വയറുകള്‍ പരസ്പരം ബന്ധിപ്പിച്ചാണ് ഇവര്‍ വണ്ടി…

Read More

നിങ്ങൾക്ക് നാട്ടിൽ പോയി വോട്ട് ചെയാം; മലയാളികൾക്ക് വോട്ടുചെയ്യാൻ ശമ്പളത്തോടെ അവധി നൽകാൻ സർക്കാർ നിർദേശം

ബെംഗളൂരു : കേരളത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകുന്നതിന് കർണാടകത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന മലയാളികളായ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി നൽകണമെന്ന് സർക്കാർ നിർദേശം. ഐടി കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവക്കാണ് നിർദേശം നൽകിയിരിക്കുന്നത്. കുറഞ്ഞത് മൂന്നു ദിവസം അവധി നൽകണമെന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഓഫീസിൽനിന്നും ഇറക്കിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കരാറുകാർ, കെട്ടിട നിർമാതാക്കൾ, കടയുടമകൾ എന്നിവരോടും ഇക്കാര്യം ആവശ്യപ്പെട്ടു. ഡിസംബർ ഒൻപതിനും 11-നുമാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബെംഗളൂരുവിലും കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലും…

Read More

കർണാടക രാജ്ഭവന്റെ പേരും മാറ്റി: പുതിയ പേര് എന്താണെന്ന് അറിയാമോ?

ബെംഗളൂരു : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം, രാജ്യത്തുടനീളമുള്ള രാജ്ഭവനുകളുടെ പേരുകൾ ലോക് ഭവൻ എന്ന് പുനർനാമകരണം ചെയ്തു, കർണാടക രാജ്ഭവനും പുതിയ പേര് നൽകി. അതെ.. ബെംഗളൂരുവിലെ ഗവർണറുടെ വസതിയായ രാജ്ഭവന് ‘ലോക് ഭവൻ, കർണാടക’ എന്ന് പുനർനാമകരണം ചെയ്തു. ഇന്ത്യൻ സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെയും ഗവർണറുടെയും നിർദ്ദേശപ്രകാരമാണ് ഈ സുപ്രധാന മാറ്റം പ്രാബല്യത്തിൽ വന്നത്. ഈ പുതിയ പേര് ഉടനടി പ്രാബല്യത്തിൽ വരും, ഇനി മുതൽ ഇത് ഔദ്യോഗികമായി ‘ലോക് ഭവൻ കർണാടക’ എന്നറിയപ്പെടും. ഗവർണർ തവർ ചന്ദ് ഗെലോട്ട് പേര്…

Read More

കോവിഡ് ബാധിതരുടെ കൂട്ടമരണം അധികൃതരുടെ വീഴ്ച മൂലം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്‌ റിപ്പോർട്ട് സമർപ്പിച്ച് കമ്മിഷൻ

ബെംഗളൂരു : 2021-ൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമംമൂലമുണ്ടായ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രൂപവത്കരിച്ച റിട്ട. ജസ്റ്റിസ് ജോൺ മൈക്കൽ കുഞ്ഞ കമ്മിഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്‌ റിപ്പോർട്ട് സമർപ്പിച്ചു. ഓക്സിജൻ കിട്ടാതെ 2021 മേയ് രണ്ടിന് രാത്രിക്കും മേയ് മൂന്നിന് പുലർച്ചെയ്ക്കും ഇടയിൽ 32 പേരാണ് മരിച്ചത്. ആ സമയത്ത് സംസ്ഥാനത്ത് ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരായിരുന്നു അധികാരത്തിലിരുന്നത്. ഡോ. കെ. സുധാകർ ആരോഗ്യമന്ത്രിയായിരിക്കെയാണ് സംഭവം. ഭരണപരമായ പരാജയമാണ് മരണങ്ങൾക്ക് കാരണമെന്ന് കുടുംബങ്ങൾ ആരോപിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും ആശുപത്രി…

Read More

വിനോദയാത്രയ്ക്കിടെ അപകടത്തിൽ വിദ്യാർത്ഥിയുടെ മരണം; കുടുംബത്തിന് 30 ലക്ഷം പ്രഖ്യാപിച്ച് സ്കൂൾ അധികൃതർ

ബെംഗളൂരു : മുരുഡേശ്വറിലേക്ക് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ച സംഭവത്തിൽ കുടുംബത്തിന് 30 ലക്ഷം കൈമാറുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചു. മൈസൂരുവിലെ സരസ്വതിപുരത്തുള്ള തരലബാലു ഹൈസ്കൂളിലെ പത്താംതരം വിദ്യാർഥി പവൻ (15) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ, ഹൊന്നാവർ ഗെരുസോപ്പിനടുത്തുള്ള സുലെമാർക്കി ക്രോസിനു സമീപംവെച്ച്‌ ബസ് മറിയുകയുമായിരുന്നു. മൈസൂരുവിലെ ജനത നഗറിലെ ഹേമന്ത് കുമാറിന്റെയും ചിത്രയുടെയും മകനായ പവൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. സ്കൂൾ ബോർഡ് അംഗങ്ങൾ, എംഎൽഎമാരായ ശ്രീവത്സ, കെ. ഹരീഷ്ഗൗഡ, വിദ്യാർഥിയുടെ ബന്ധുക്കൾ, ഡിഡിപിഐ അധികൃതർ എന്നിവർ പങ്കെടുത്ത ചർച്ചയിലാണ്…

Read More

ധീരജ് വധക്കേസ് പ്രതി യുഡിഎഫ് സ്ഥാനാര്‍ത്ഥി

തൊടുപുഴ: ഇടുക്കി എഞ്ചിനിയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ആറാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന സോയിമോന്‍ സണ്ണിയാണ് മത്സരത്തിനിറങ്ങുന്നത്. ഇടുക്കി-കഞ്ഞിക്കുഴി പഞ്ചായത്തിലെ ആറാം വാര്‍ഡ് അട്ടിക്കുളത്തുനിന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സോയിമോന്‍ മത്സരിക്കുക. നിലവില്‍ നാലാം വാര്‍ഡിലെ യുഡിഎഫ് മെമ്പറാണ്. 2022 ജനുവരി പത്തിനാണ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയായിരുന്നു കേസിലെ ഒന്നാം പ്രതി. എഞ്ചിനീയറിങ് കോളേജില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.…

Read More

കല്യാണ ആഘോഷത്തിനിടെ നോട്ടുകൾ വാരി എറിഞ്ഞു ;എടുക്കാൻ ഓടിച്ചെന്ന ആറായിരം രൂപക്ക് കടയിൽ പണിയെടുക്കുന്ന 14കാരനെ സിഐഎസ്എഫ് ജവാൻ വെടിവെച്ചുകൊന്നു

ഡൽഹി: മാസം ആറായിരം രൂപക്ക് പലചരക്കുകടയിൽ പണിയെടുക്കുന്ന 14കാരനെ സി.ഐ.എസ്.എഫ് ഓഫിസർ വെടിവെച്ചുകൊന്നു. കിഴക്കൻ ​ഡൽഹിയിലെ ശഹ്ദരാവനിലാണ് സംഭവം. കടയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു സാഹിൽ. വഴിയിൽ അവന്റെ കൂട്ടുകാരിൽ ചിലർ ഒരു വിവാഹാഘോഷത്തിൽ പ​ങ്കെടുക്കുന്നതു കണ്ട് അവരോടൊപ്പം ചേർന്നു. വിവാഹ ഹാളിൽ പ്രവേശിക്കാറാകുമ്പോൾ മുന്നിൽ നിന്ന് ആരോ നോട്ടുകൾ വാരിയെറിഞ്ഞു. കുട്ടികൾ എല്ലാവരും ഇത് പെറുക്കാനായി തിരക്കുകൂട്ടി. ഇതിനിടെ ഒരാൾ ഷഹീലിനെ പിടികൂടി. മറ്റുള്ള കുട്ടികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. തന്നെ പിടികൂടിയയാളോട് താൻ ​വീണുകിടന്ന നോട്ട് എടുത്തതല്ലേയുള്ളൂ എന്ന് പറഞ്ഞതോടെ പ്രകോപിതനായ…

Read More

രാത്രിമുഴുവൻ തോട്ടത്തിലെ മരത്തിനടിയിൽ കഴിച്ചുകൂട്ടി രണ്ടു വയസ്സുകാരിയെ കണ്ടെത്തി; രക്ഷകനായി ഓടിയെത്തിയത് അയൽവാസിയായ നായ

മൈസൂരു : വഴിതെറ്റിയ രണ്ടു വയസ്സുകാരി ഒരുരാത്രിമുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ. കുടക് ജില്ലയിലെ ബി ഷെട്ടിഗേരി ഗ്രാമപ്പഞ്ചായത്തിലെ കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. പിഞ്ചുകുഞ്ഞിനെ കണ്ടെത്തി അയൽവാസിയുടെ വളർത്തുനായയാണ് കണ്ടെത്തിയത്. തോട്ടത്തിന്റെ മധ്യഭാഗത്ത് ക്ഷീണിച്ചു മയങ്ങുകയായിരുന്ന രണ്ടു വയസുകാരി സുനന്യക്കരികിലേക്ക് ‘ഓറിയോ’ മണംപിടിച്ച് എത്തുകയായിരുന്നു. തോട്ടത്തിലെ തൊഴിലാളികളായ സുനിൽ, നാഗിനി ദമ്പതിമാരുടെ മകളായ സുനന്യയെയാണ് കാണാതായത്. അഞ്ചുദിവസം മുൻപ് മകളോടൊപ്പം കൊങ്കണ ഗ്രാമത്തിലെത്തിയ ദന്പതിമാർ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യാൻ തുടങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് ഇവർ ജോലിക്ക് പോകുമ്പോൾ മകളെയും കൂട്ടി. തുടർന്ന്…

Read More

95 കാരിയുടെ വായില്‍ തുണി തിരുകി പീഡിപ്പിക്കാന്‍ ശ്രമം; 64 കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: 95 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പെരുനാട് പൊലീസിന്റെ പിടിയില്‍. വടശ്ശേരിക്കര സ്വദേശിയായ ജോസ് എന്നു വിളിക്കുന്ന പത്രോസ് ജോണ്‍ (64) ആണ് അറസ്റ്റിലായത്. വീട്ടില്‍ വയോധിക തനിച്ചായിരുന്നു. ആ സമയം നോക്കിയെത്തിയ പ്രതി അവരുടെ വായില്‍ തുണി തിരുകിയ ശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വായില്‍ തിരുകിയ തുണി വലിച്ചൂരി വയോധിക നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തുകയും പ്രതി കടന്നുകളയുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Read More
Click Here to Follow Us