പനമരം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. എടവക കാരക്കുന്നി സ്വദേശിയും പനമരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുമായ എം ഇബ്രാഹിംകുട്ടിയെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 35 വയസായിരുന്നു. രാവിലെ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഭാര്യ ക്വാര്‍ട്ടേഴ്‌സിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഇദ്ദേഹം ക്വാര്‍ട്ടേഴ്‌സില്‍ തനിച്ചായിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read MoreYear: 2025
വരുത്തി വെക്കുന്ന അപകടങ്ങൾ; റീൽ ചിത്രീകരിക്കുന്നതിനിടെ 50 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
റായ്‌സെൻ: മധ്യപ്രദേശിൽ മൊബൈൽ ഫോണിൽ റീൽ ചിത്രീകരിക്കുന്നതിനിടെ 50 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നൂർനഗർ സ്വദേശിയായ മധൻ നൂറിയ (25) ആണ് മരിച്ചത്. മധ്യപ്രദേശിലെ റായ്‌സെൻ ജില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സൂര്യാസ്തമയ സമയത്ത് പാലത്തിൽ വെച്ച് മൊബൈൽ ഫോണിൽ ചിത്രങ്ങളും റീലുകളും എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനിടെ പാലത്തിൽ നിന്ന് വഴുതി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ യുവാവിന്റെ നട്ടെല്ല് ഒടിയുകയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാകുകയും ചെയ്തു. രക്തത്തിൽ കുളിച്ച നിലയിലായിരുന്ന യുവാവ്. യുവാവിനെ സമീപത്തെ…
Read Moreരാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍; രാഹുല്‍ ഉള്ളത് സുള്ള്യയിൽ എന്ന് സംശയം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍. മലയാളി ഡ്രൈവറായ ജോസ് എന്നയാളാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. ബെംഗളൂരുവില്‍ ജോലി ചെയ്ത് വരികയാണ് ഇയാള്‍. തനിക്ക് രാഹുലുമായി ഒരുതരത്തിലുള്ള ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി ചോദ്യം ചെയ്യല്‍ തുടരുകയാണ്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ കൂടിയാണ് അറസ്റ്റിലായ ഡ്രൈവര്‍ എന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ പിടികൂടിയെങ്കിലും രാഹുലിലേക്ക് ഇതുവരെ അന്വേഷണ സംഘത്തിന് എത്താനായിട്ടില്ല. കഴിഞ്ഞ ദിവസം…
Read Moreബെംഗളൂരുവിലെ ഫ്ലാറ്റിൽ യുവതികളെ രാത്രി തങ്ങാൻ അനുവദിച്ചതിന് യുവാവിന് പിഴ ചുമത്തി
ബെംഗളൂരു: രണ്ട് യുവതികളെ ബെംഗളൂരുവിലെ തന്റെ ഫ്ലാറ്റിൽ രാത്രി താമസിക്കാൻ അനുവദിച്ചതിന് ഹൗസിംഗ് സൊസൈറ്റി യുവാവിനും അയാളുടെ ഫ്ലാറ്റ്മേറ്റിനും 5,000 രൂപ പിഴ ചുമത്തി. തങ്ങളുടെ കയ്പേറിയ ഈ അനുഭവം അവർ സോഷ്യൽ മീഡിയയിലാണ് പങ്കുവെച്ചത്. റെഡ്ഡിറ്റ് അക്കൗണ്ടിൽ r/bengaluru-ൽ പങ്കിട്ട ഒരു പോസ്റ്റിൽ, ബെംഗളൂരുവിലെ ഒരാൾ ഹൗസിംഗ് സൊസൈറ്റി നൽകിയ ബില്ലിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടു. ഇതോടൊപ്പം, നമ്മുടെ സമൂഹത്തിൽ അടിസ്ഥാനപരമായി, ബാച്ചിലർമാർക്ക് രാത്രി അതിഥികളെ സ്വീകരിക്കരുതെന്ന് ഒരു നിയമം ഉണ്ടെന്നും പോസ്റ്റ് പറയുന്നു. എന്നാൽ കുടുംബത്തിന് ഒരു നിയന്ത്രണവുമില്ല. ആർക്കും വരാം പോകാം.…
Read Moreകുളിക്കുന്നതിനിടെ ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചു; 24കാരിക്ക് ദാരുണാന്ത്യം
ബെംഗളുരു: കുളിക്കുന്നതിനിടെ ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് 24കാരിക്ക് ദാരുണാന്ത്യം. നവംബര്‍ 29 ന് മദനായകനഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോട്ടടഗുഡ്ഡദഹള്ളിയിലാണ് സംഭവം നടന്നത്. ഹാസന്‍ സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്. നാല് മാസം മുമ്പായിരുന്നു കൃഷ്ണമൂര്‍ത്തിയും ഭൂമികയും വിവാഹം കഴിച്ചത്. സംഭവം നടക്കുന്നതിന് 15 ദിവസം മുമ്പാണ് ദമ്പതികള്‍ വാടക വീട്ടിലേക്ക് താമസം മാറിയത്. കുളിക്കുന്നതിനിടെ ഗ്യാസ് ഗീസറില്‍ നിന്ന് ചോര്‍ന്ന വിഷാംശമുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചായിരുന്നു മരണം. പീനിയയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഭൂമികയുടെ ഭര്‍ത്താവ്. വെള്ളിയാഴ്ച രാവിലെ ഇയാള്‍…
Read Moreരാഹുൽ മാങ്കൂട്ടത്തിൽ എന്നോടും മോശമായി പെരുമാറി; ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നു’; ആരോപണവുമായി ഷഹനാസ്
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് സഹയാത്രികയും പ്രസാധകയുമായ എം എ ഷഹനാസ് രംഗത്ത്. രാഹുൽ തന്നോടും മോശമായി പെരുമാറിയെന്നും അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഷഹനാസ് വ്യക്തമാക്കി. കർഷക സമരത്ത് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചതെന്നും ഷഹനാസ് പറഞ്ഞു. ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് സന്ദേശം അയച്ചത്. യൂത്ത് കോൺഗ്രസ് നേതാക്കൾ എല്ലാവരുമായി പോകാനായിരിക്കും എന്നാണ് താൻ കരുതിയത്. അതുകൊണ്ടുതന്നെ ഓക്കെ പറഞ്ഞു. പിന്നീടാണ് അയാൾക്കൊപ്പം ഒറ്റയ്ക്ക് പോകാനാണ് ആവശ്യപ്പെട്ടതെന്ന് മനസിലായത്. അതിനുള്ള മറുപടി അയാൾക്ക്…
Read Moreപുതുവർഷത്തിൽ നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത
ബെംഗളൂരു: നവംബർ 18 ന് കൊൽക്കത്തയിലെ ടിറ്റാഗഡിൽ നിന്ന് പുറപ്പെട്ട ആറാമത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സെറ്റ് ഇന്ന് വൈകുന്നേരം ബെംഗളൂരുവിലെ ഹെബ്ബഗോഡി ഡിപ്പോയിൽ എത്തി. ഈ പുതിയ ട്രെയിൻ കൂടി ചേർക്കുന്നത് ട്രെയിനുകൾക്കിടയിലുള്ള യാത്രാ സമയം കൂടുതൽ കുറയ്ക്കും. യെല്ലോ ലൈൻ മെട്രോയിലെ യാത്രക്കാർക്ക് ബിഎംആർസിഎൽ ഒരു സന്തോഷവാർത്ത നൽകിയിരിക്കുകയാണ് . ആറാമത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സെറ്റ് ബെംഗളൂരുവിലെത്തി. ഡിസംബർ അവസാനത്തോടെ ഈ പുതിയ ട്രെയിൻ വാണിജ്യ സർവീസ് ആരംഭിക്കും. നിലവിൽ, യെല്ലോ ലൈനിൽ ഓരോ 15 മുതൽ 18 മിനിറ്റിലുമാണ്…
Read Moreബെംഗളൂരു ഫ്രീഡം പാർക്ക് അടച്ചു
ബെംഗളൂരു: വികസന പ്രവർത്തനങ്ങൾക്കായി ഫ്രീഡം പാർക്ക് അടച്ചു. ക ർണാടകയിലെമ്പാടുമുള്ള ആക്ടിവിസ്റ്റുകൾ തലസ്ഥാനമായ ബെംഗളൂരുവിലേക്ക് പ്രതിഷേധിക്കാൻ എത്തുന്ന ഒരേയൊരു സ്ഥലമാണിത് . ആ ഫ്രീഡം പാർക്ക് ഇപ്പോൾ അടച്ചിരിക്കുന്നു. വികസന പ്രവർത്തനങ്ങൾ കാരണം ഫ്രീഡം പാർക്ക് താൽക്കാലികമായാണ് അടച്ചിരിക്കുന്നത്. 22 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഫ്രീഡം പാർക്ക് അകത്തു നിന്ന് ആണ്അ അടച്ചിരിക്കുന്നത് . പൊതുജനങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. അതിനാൽ, ഇപ്പോൾ പ്രതിഷേധക്കാർ ഫ്രീഡം പാർക്കിന് പുറത്ത് നിന്നാണ് പ്രതിഷേധിക്കുന്നത്. അവിടെയും പ്രതിഷേധങ്ങൾ അനുവദിക്കരുതെന്ന് പോലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഫ്രീഡം പാർക്കിൽ ബ്രാൻഡ്…
Read Moreഇന്നറിയാം മുങ്ങാണോ പൊങ്ങണോ എന്ന്; ബലാത്സംഗ കേസിൽ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വിധി പറയും. അപേക്ഷയിലെ തുടര്‍വാദത്തിന് ശേഷമായിരിക്കും വിധി. ഇന്നലെ രാഹുലിന്റെ ആവശ്യപ്രകാരം, അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം വാദം നടന്നു. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ അനുമതിചോദിച്ചത് കോടതി അനുവദിച്ചു. രാഹുലിനെതിരെ ഇന്ന് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കും. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നത്. ബലാത്സംഗം ചെയ്യുകയോ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുലിന്റെ വാദം. എന്നാല്‍ രാഹുല്‍ യുവതിയെ ബലാത്സംഗം ചെയ്തതിനും ഗര്‍ഭഛിദ്രത്തിന്…
Read Moreകാന്താര ദൈവ രംഗം അനുകരിച്ച് ദേവിയെ പിശാച് എന്ന് വിശേഷിപ്പിച്ചു; കേസ് എടുത്ത് ബെംഗളൂരു പോലീസ്; ക്ഷമാപണം നടത്തി രൺവീർ സിംഗ്
ബെംഗളൂരു: ഗോവയിൽ നടന്ന 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1 ലെ ദൈവ രംഗം അനുകരിച്ചതിന് ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരെ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു . ബെംഗളൂരു ആസ്ഥാനമായുള്ള അഭിഭാഷകൻ പ്രശാന്ത് മെറ്റൽ പരാതിയിൽ അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തന്റെ “നിയമവിരുദ്ധവും കുറ്റകരവുമായ പ്രവൃത്തികളിലൂടെ” രൺവീർ സിംഗ് “ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ, പ്രത്യേകിച്ച് കർണാടകയിലെ തുളു സംസാരിക്കുന്ന സമൂഹത്തിന്റെ” വികാരത്തെ വ്രണപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. രൺവീർ സിംഗ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ക്ഷമാപണം നടത്തിയതിന്…
Read More