ബെംഗളൂരുവിലെ ഫ്ലാറ്റിൽ യുവതികളെ രാത്രി തങ്ങാൻ അനുവദിച്ചതിന് യുവാവിന് പിഴ ചുമത്തി

ബെംഗളൂരു: രണ്ട് യുവതികളെ ബെംഗളൂരുവിലെ തന്റെ ഫ്ലാറ്റിൽ രാത്രി താമസിക്കാൻ അനുവദിച്ചതിന് ഹൗസിംഗ് സൊസൈറ്റി യുവാവിനും അയാളുടെ ഫ്ലാറ്റ്മേറ്റിനും 5,000 രൂപ പിഴ ചുമത്തി. തങ്ങളുടെ കയ്പേറിയ ഈ അനുഭവം അവർ സോഷ്യൽ മീഡിയയിലാണ് പങ്കുവെച്ചത്.

റെഡ്ഡിറ്റ് അക്കൗണ്ടിൽ r/bengaluru-ൽ പങ്കിട്ട ഒരു പോസ്റ്റിൽ, ബെംഗളൂരുവിലെ ഒരാൾ ഹൗസിംഗ് സൊസൈറ്റി നൽകിയ ബില്ലിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടു. ഇതോടൊപ്പം, നമ്മുടെ സമൂഹത്തിൽ അടിസ്ഥാനപരമായി, ബാച്ചിലർമാർക്ക് രാത്രി അതിഥികളെ സ്വീകരിക്കരുതെന്ന് ഒരു നിയമം ഉണ്ടെന്നും പോസ്റ്റ് പറയുന്നു.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

എന്നാൽ കുടുംബത്തിന് ഒരു നിയന്ത്രണവുമില്ല. ആർക്കും വരാം പോകാം. ലഭിച്ച  മുഴുവൻ പിഴ തുകയും ഞങ്ങൾ നൽകും. അതേസമയം പിഴ നൽകുന്നതിന് മുൻപ് ഇത്തരത്തിൽ ഒരു റൂൾ ഉണ്ടെന്നോ ഇതിനെക്കുറിച്ച് ഒരു ചെറിയ മുന്നറിയിപ്പ് പോലും എനിക്ക് ലഭിച്ചില്ല.

രാത്രി ഗസ്റ്റുകളെ താങ്ങാൻ അനുവദിച്ചത്  വളരെ ചെറിയ ഒരു പ്രശ്നമാണെന്ന് എനിക്കറിയാം, പക്ഷേ ഇതിനു ഇത്രയും മോശമായി പെരുമാറുന്നത് നല്ലതല്ല. എനിക്ക് വലിയ നിയമനടപടിയൊന്നും എടുക്കാൻ കഴിയില്ലെങ്കിലും, അവരെ ഇത് പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കാൻ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ഈ പോസ്റ്റിനോട് നിരവധി പേർ പ്രതികരിച്ചു, ആവശ്യത്തിന് പണവും സമയവുമുണ്ടെങ്കിൽ കോടതിയിൽ പോകാമെന്നാണ് ഒരാൾ പറഞ്ഞത് . ഇത്രയും പിഴ ചുമത്തുന്നതിൽ അർത്ഥമില്ലെന്നാണ് മറ്റൊരാൾ പറഞ്ഞത്. ഒരു ഒയോ ഹോട്ടൽ പോലെ പെരുമാറുന്നത് പോലെയാണ് തങ്ങളെ പരിഗണിക്കുന്നതെന്നും ഹൗസിംഗ് സൊസൈറ്റി പറഞ്ഞു. ഇത് നിങ്ങളുടെ സമയവും പണവും പാഴാക്കലാണെന്നും അതിനാൽ നിങ്ങൾ വെറുതെ ഇരിക്കുന്നതാണ് നല്ലതെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
[masterslider id="10"]

Related posts