രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍; രാഹുല്‍ ഉള്ളത് സുള്ള്യയിൽ എന്ന് സംശയം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍. മലയാളി ഡ്രൈവറായ ജോസ് എന്നയാളാണ് കസ്റ്റഡിയിലായതെന്നാണ് വിവരം.

ബെംഗളൂരുവില്‍ ജോലി ചെയ്ത് വരികയാണ് ഇയാള്‍. തനിക്ക് രാഹുലുമായി ഒരുതരത്തിലുള്ള ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി ചോദ്യം ചെയ്യല്‍ തുടരുകയാണ്.

റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ കൂടിയാണ് അറസ്റ്റിലായ ഡ്രൈവര്‍ എന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

  കേവല ഭൂരിപക്ഷമില്ലാതെ വിജയ്‌യുടെ ടിവികെ; വിജയ്‌യെ തളയ്ക്കാൻ 'ശത്രുക്കൾ' കൈകോർക്കുന്നു; തമിഴ്‌നാട്ടിൽ അണിയറയിൽ ഒരുങ്ങുന്നത് വൻ രാഷ്ട്രീയ അട്ടിമറി!

ഇയാളെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ പിടികൂടിയെങ്കിലും രാഹുലിലേക്ക് ഇതുവരെ അന്വേഷണ സംഘത്തിന് എത്താനായിട്ടില്ല.

കഴിഞ്ഞ ദിവസം നാലിടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. രാഹുല്‍ വാഹനങ്ങളില്‍ മാറി മാറി സഞ്ചരിക്കുകയാണെന്നു പുറത്തുനിന്നുള്ള ആളുകളുടെ സഹായം ലഭിക്കുന്നുണ്ടെന്നും ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയിലാണെന്നും അന്വേഷണ സംഘം കണ്ടെത്തി. അതിനാല്‍ കേരള-കര്‍ണടാക അതിര്‍ത്തിയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. പോലീസില്‍ നിന്നും വിവരം ചോരുന്നുവെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കല്‍പറ്റ കോടതിയിലാകും കീഴടങ്ങുക എന്ന വിവരമാണ് പോലീസിന് ലഭിച്ചത്.

  കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിനായി തർക്കം മുറുകുന്നു; തെരുവിലിറങ്ങി അണികൾ, പന്തംകൊളുത്തി പ്രകടനവും ഫ്ലക്സ് യുദ്ധവും

എന്നാല്‍ അത് തെറ്റിധരിപ്പിക്കാനുള്ള ശ്രമമായിരിക്കാമെന്ന സംശയം പോലീസിനുണ്ട്. ഇതേതുടര്‍ന്ന് കല്‍പറ്റ കോടതി പരിസരത്തും, വയനാട് ജില്ലയിലെ മറ്റ് കോടതികളിലും പോലീസ് നിരീക്ഷണം ശക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ സീറ്റിനെച്ചൊല്ലിയുള്ള തർക്കം ഓട്ടോ ഡ്രൈവറിന്റെ കൊലപാതകത്തിൽ കലാശിച്ചു; പ്രതി അറസ്റ്റിൽ
[masterslider id="10"]

Related posts

Click Here to Follow Us