പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഷാഫി പറമ്പിൽ എംപിയുടെ ഫോൺ പരിശോധിക്കണമെന്ന് ബിജെപി. എസ്‌ഐടിയിൽ നിന്ന് കോൺഗ്രസിലേക്ക് വിവരങ്ങൾ ചോരുന്നുണ്ടെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികദാരിദ്ര്യം പിടിച്ചവനാണെന്ന് ഷാഫിക്കറിയാം. രാഹുലിനെ സംരക്ഷിക്കേണ്ട കാര്യം ഷാഫിക്ക് ഉണ്ട്. ഉടൻ കൂടുതൽ കഥകൾ പുറത്തു വരുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. അതേസമയം രാഹുലിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കയാണ് പൊലീസ്. വയനാട്- കർണാടക അതിർത്തിയിൽ തിരച്ചിൽ ശക്തമാണ്. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയിലായി. മലയാളിയായ ഡ്രൈവറാണ് കസ്റ്റഡിയിലായത്. രാഹുലിനെ…
Read MoreYear: 2025
സര്‍ക്കാര്‍ തീയറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍, അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ(കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളിലും ടെലിഗ്രാം അക്കൗണ്ടുകളിലും. തീയേറ്ററുകളില്‍സിനിമ കാണാനെത്തിയ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കെഎസ്എഫ്സിയുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയേറ്ററുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 2023 മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നിട്ടുള്ളത്. ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതോ അതല്ലെങ്കില്‍ ഹാക്കിങിലൂടെയോ…
Read Moreകൊല്ലാനും മടിയില്ല; നഗരത്തിൽ രാത്രി പുറത്തിറങ്ങുന്നവർക്ക് നേരെ ആക്രമണം പതിവാകുന്നു; കവർച്ചസംഘത്തെ ഭയന്ന് മലയാളികൾ ഭീതിയിൽ
ബെംഗളൂരു: രാത്രി ഇരുചക്ര വാഹനങ്ങളിലെത്തി മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുക്കുന്ന സംഘങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങി. മുൻപു വിജനമായ സ്ഥലങ്ങളിലും ആൾത്തിരക്കില്ലാത്ത സ്ഥലങ്ങളിലുമായിരുന്നു ഇത്തരം ആക്രമണങ്ങൾ കൂടുതലെങ്കിൽ, ഇപ്പോൾ തിരക്കുള്ള റോഡുകളിലും അക്രമികൾ വിലസുകയാണ്. പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനങ്ങളിലും മറ്റും താമസിച്ച് രാത്രി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുന്ന കോളജ് വിദ്യാർഥികളാണ് പലപ്പോഴും കവർച്ചയ്ക്കിരയാകുന്നത്. പലരും പരാതിപ്പെടാൻ തയാറാകാത്തത് കവർച്ചസംഘത്തിന് സഹായവുമാണ്. പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്. കെങ്കേരി, ആർആർ നഗർ, ജ്ഞാനഭാരതി മെട്രോ സ്റ്റേഷൻ, ശാന്തിനഗർ, എച്ച്എസ്ആർ…
Read Moreക്രിസ്മസ്-പുതുവത്സര നാളുകളിൽ നാട്ടിലേക്കുള്ള യാത്ര തിരക്ക്; സ്പെഷ്യല്‍ സർവീസുകള്‍ ഏര്‍പ്പെടുത്തി കേരള ആർടിസി; വിശദാംശങ്ങൾ
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് അന്തർ സംസ്ഥാന റൂട്ടുകളിൽ സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കേരള ആർടിസി. ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമായി 54 ബസുകളാണ് നിലവില്‍ ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 19 മുതൽ ജനുവരിവരെയാണ് സര്‍വീസ് നടത്തുക. ബെംഗളൂരുവിൽനിന്ന് കോഴിക്കോട് (4 സർവീസ്), എറണാകുളം (3), കോട്ടയം (2), കണ്ണൂർ (3), പയ്യന്നൂർ (2), തിരുവനന്തപുരം (1), മലപ്പുറം (1), ബത്തേരി (1), കൊല്ലം (1), കൊട്ടാരക്കര (1), പുനലൂർ (1), ചേർത്തല (1), ഹരിപ്പാട് (1), പാല (1), തൃശൂർ (1),…
Read Moreതന്നേക്കാള്‍ സൗന്ദര്യമുള്ളത് കൊണ്ട് ആറുവയസ്സുകാരിയെ കൊലപ്പെടുത്തി യുവതി; സ്വന്തം മകനെ ഉള്‍പ്പെടെ യുവതി കൊന്നത് 4 പേരെ
തന്നേക്കാള്‍ സൗന്ദര്യമുണ്ടെന്ന കാരണത്തില്‍ ആറുവയസ്സുകാരിയായ മരുമകളെ കൊലപ്പെടുത്തിയ യുവതി പിടിയില്‍. ഹരിയാനയിലെ പാനിപ്പത്തിന് സമീപത്തെ സിവാ ഗ്രാമത്തില്‍നിന്നുള്ള പൂനം എന്ന യുവതിയാണ് അറസ്റ്റിലായത്. ഈ കൂട്ടിയും സ്വന്തം മകനും ഉള്‍പ്പെടെ നാല് കുട്ടികളെ യുവതി കൊലപ്പെടുത്തിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. വിവാഹച്ചടങ്ങിനിടെ ആറുവയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ തുടങ്ങിയ അന്വേഷണമാണ് ദുരൂഹമരണങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്. പിന്നീട് നടത്തിയ തെരച്ചിലില്‍ ബന്ധുവിന്റെ വീടിന്റെ സ്റ്റോര്‍ റൂമിലെ വെള്ളം നിറച്ച ബക്കറ്റില്‍ തല മാത്രം മുങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളജ്…
Read Moreരാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട് കീഴടങ്ങുമെന്ന് സൂചന; വന്‍ പൊലീസ് സന്നാഹം ഹോസ്ദുര്‍ഗ് കോടതിയില്‍ സജ്ജം
കാസര്‍കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട്ട് കീഴടങ്ങിയേക്കുമെന്ന് സൂചന. ഇതേത്തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് പോലീസ് സന്നാഹം വര്‍ധിപ്പിച്ചു. കോടതി സമയം അവസാനിച്ചിട്ടും ജഡ്ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കോടതിയില്‍ തുടരുകയാണ്. നേരത്തെ തന്നെ ഇതുസംബന്ധിച്ച് അഭ്യൂഹമുണ്ടായരുന്നു. ഉച്ചയോടെ മാധ്യമപ്രവര്‍ത്തകര്‍ കോടതി പരിസരത്ത് എത്തിച്ചേരുകയും ചെയ്തു. എന്നാല്‍, പോലീസിന്റെ ഭാഗത്തുനിന്നോ മറ്റ് അധികൃതരുടെ ഭാഗത്തുനിന്നോ സ്ഥിരീകരണം ലഭിച്ചിരുന്നില്ല. രാഹുല്‍ ഒളിവില്‍ കഴിയുന്നതായി കരുതപ്പെടുന്ന കര്‍ണാടകയോട് ഏറ്റവും സമീപത്തുള്ള ജില്ലയാണ് കാസര്‍കോട്. കാസര്‍കോടിന്റെ മലയോരമേഖല കോണ്‍ഗ്രസിന് സ്വാധീനമുള്ള സ്ഥലമാണ്. കൂടാതെ, രാഹുലിന്റെ സുഹൃത്തുക്കള്‍ പാണത്തൂര്‍ മേഖലയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലുണ്ട്.…
Read More7 വര്‍ഷം കഴിഞ്ഞിട്ടും ഒരെ നില്‍പ്പ്; സ്ഥലമേറ്റെടുപ്പ് കുരുക്കില്‍ ഈജിപുര മേല്‍പാലം
ബെംഗളൂരു: ഈജിപുര – കോറമംഗല കേന്ദ്രീയ സദന്‍ മേല്‍പാലത്തിന്റെ അപ്രോച്ച് റോഡിനുളള സ്ഥലമേറ്റെടുപ്പ് വോഗത്തിലാക്കാന്‍ സംയുക്ത സര്‍വേ നടത്താന്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) 7000 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. കേന്ദ്രീയ സദന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോ ഫിനികിസ്, സെയ്ന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് എന്നീ സ്ഥാപനങ്ങളുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കൂടാതെ ഈജിപുര ശ്രീനിവാഗിലു ജംഗ്ഷനില്‍ സര്‍വ്വീസ് റോഡ് വീതികൂട്ടുന്നതിന് 230 ചതുരശ്ര അടി സ്വകാര്യ ഭൂമിയും ഏറ്റെടുക്കണം. 2.5 കിലോ മീറ്റര്‍ വരുന്ന മോല്‍പാലത്തിന്റെ നിര്‍മ്മാണം 7 വര്‍ഷം കഴിഞ്ഞിട്ടും…
Read Moreകലബുറഗി വന്ദേഭാരതിന് പ്രശാന്തിനിലയത്തില്‍ സ്റ്റോപ്പ്; പുറപ്പെടുന്ന സമയത്തില്‍ മാറ്റം
ബെംഗളൂരു: ബെംഗളൂരു-കലബുറഗി വന്ദേഭാരത് എക്സ്പ്രസ് ജനുവരി 1 മുതല്‍ പുട്ടപര്‍ത്തി സത്യസായി പ്രശാന്തിനിലയം വഴി സര്‍വീസ് നടത്തും. പുട്ടപര്‍ത്തി സത്യസായി പ്രശാന്തിനിലയത്തില്‍ 2 മിനിറ്റ് സ്‌റ്റോപ്പ് ആണ് അനുവദിച്ചത്. ബെംഗളൂരു-കലബുറഗി എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന സമയത്തും മാറ്റം വരുത്തിയിട്ടുണ്ട് എന്ന് ദക്ഷിണ-പശ്ചിമ റെയില്‍വേ അറിയിച്ചു.. ബെംഗളുരു എസ്എംവിടി-കലബുറഗി വന്ദേഭാരത് (22232) ഉച്ച കഴിഞ്ഞ് 2.40നു പുറപ്പെട്ട് യെലഹങ്ക (3.05), പ്രശാന്തി നിലയം (4.23), അനന്തപുര്‍ (5.33), ഗുണ്ടക്കല്‍ (6.37), മന്ത്രാലയം റോഡ് (7.48), റായ്ച്ചൂര്‍ (8.18), യാദ്ഗീര്‍ (9.03) വഴി രാത്രി 10.45ന് കലബുറഗിയിലെത്തും.…
Read Moreനിരാഹാരം തുടർന്ന് രാഹുൽ ഈശ്വർ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്റെ കസ്റ്റഡിക്കാലാവധി ഇന്ന് അവസാനിക്കും. ഇന്നലെ രാഹുൽ ഈശ്വറുമായി ടെകനോപാർക്കിലെ ഓഫീസുൾപ്പെടെ തെളിവെടുപ്പ് നടത്തി. മൂന്നു മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് തെളിവെടുപ്പ് നടത്തിയത്. ടെക്നോപാർക്കിലെ ഓഫീസിൽ വെച്ചാണ് രാഹുൽ വിഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ്. നിരാഹാര സമരം തുടരുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. രാഹുൽ ഈശ്വറിനെ ഇന്ന് അഞ്ചുമണി വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേത് ആണ് തീരുമാനം. രാഹുൽ ഈശ്വറിന്റെ പ്രവർത്തിയിൽ…
Read Moreരാഹുല്‍ മാങ്കൂട്ടത്തിന് ജാമ്യമില്ലാ
തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യഹര്‍ജിയില്‍ വിശദമായ വാദം കേട്ട തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. രാഹുലിനെതിരെ കൂടുതല്‍ തെളിവുകളും പ്രോസിക്യഷന്‍ കോടതിയില്‍ ഹാജരാക്കി. മുന്‍കൂര്‍ ജാമ്യം. ജാമ്യഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടി.
Read More