മലയാളി യാത്രിക്കാർക്ക് ഉൾപ്പെടെ ഗുണകരമാകുന്ന സബേര്‍ബന്‍ റെയിൽ പാത; 2 ഇടനാഴികളുടെ നിര്‍മാണം പുരോഗമിക്കുന്നു; 2026 ൽ തീരുമെന്ന് പ്രതീക്ഷ

ബെംഗളുരു: ഐടി നഗരത്തിന്റെ യാത്രാ സംസ്‌കാരത്തെ മാറ്റിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള സബേര്‍ബന്‍ റെയില്‍ പാതയുടെ ആദ്യഘട്ടം 2026 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണു നഗരവാസികള്‍. 2022 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട 148 കിലോമീറ്റര്‍ ദൂരം വരുന്ന പദ്ധതിയുടെ 2 ഇടനാഴികളുടെ നിര്‍മാണ പ്രവൃത്തികളാണു നിലവില്‍ പുരോഗമിക്കുന്നത്.

4 ഇടനാഴികളുടെയും നിര്‍മാണം 2027ല്‍ യാഥാര്‍ഥ്യമാക്കാനാണു ലക്ഷ്യമിട്ടെങ്കിലും പ്രവൃത്തികള്‍ ഉദ്ദേശിച്ച വേഗം കൈവരിക്കാത്തതു തിരിച്ചടിയായി. ആദ്യ ഇടനാഴിയുടെ നിര്‍മാണം ഇക്കഴിഞ്ഞ ഒക്ടോബറില്‍ പൂര്‍ത്തി യാക്കുമെന്നായിരുന്നു ഉദ്ഘാടന ചടങ്ങിലെ പ്രഖ്യാപനം. സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെ നീണ്ടുപോയതും നിര്‍മാണത്തെ ബാധിച്ചു. 15,767 കോടിരൂപ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ 20% കേന്ദ്രവും 20% സംസ്ഥാന സര്‍ക്കാരും സികളില്‍ നിന്നുമാണു കണ്ടെത്തുക.

ബെലന്തൂര്‍, ഹീലലിഗെ സ്റ്റേഷനുകള്‍ വികസിപ്പിച്ചതു മലയാളി യാത്രികര്‍ക്കും ഗുണകരമാകും. ഭാവിയില്‍ കേരളത്തിലേക്കുള്‍പ്പെടെയുള്ള എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ് അനുവദിക്കാനുള്ള സാധ്യതയും തെളിഞ്ഞു. ഇലക്ട്രോണിക് സിറ്റി, ഔട്ടര്‍ റിങ് റോഡ് മേഖലയിലുള്ളവര്‍ക്കു പുതിയ സ്റ്റേഷനുകള്‍ സൗകര്യപ്രദമാണ്. നിലവില്‍ കര്‍മലാരാം സ്റ്റേഷനെയാണു കൂടുതല്‍ പേര്‍ ആശ്രയിക്കുന്നത്. സബേര്‍ബന്‍ റെയില്‍പാത ബയ്യപ്പനഹള്ളി-ചിക്കബൊനവാര ഇടനാഴിയിലെ ഷെട്ടിഹള്ളിയിലെ സ്റ്റേഷന്‍ നിര്‍മാണം.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

ബയ്യപ്പനഹള്ളി-ചിക്കബാനവാര ( (25.01 കിലോമീറ്റര്‍)
മല്ലിഗെ എന്നു പേരിട്ട ഇടനാഴിയുടെ പാതിവഴിയില്‍ നിലച്ച നിര്‍മാണത്തിനു കര്‍ണാടക റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ലിമിറ്റഡ് (കെ റൈഡ്) വീണ്ടും കരാര്‍ വിളിച്ചതാണു നിര്‍മാണത്തിനു പ്രതീക്ഷയേകുന്നത്. 3 ഘട്ടങ്ങളിലായി 18 മാസം കൊണ്ടാണു നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടത്. സ്ഥലമേറ്റെടുപ്പു നടപടികള്‍ വൈകിയതിനെ തുടര്‍ന്നാണ് ആദ്യം കരാര്‍ ലഭിച്ച എല്‍ ആന്‍ഡ് ടി പിന്‍മാറിയത്. ഇടനാഴിയുടെ 22% പ്രവൃത്തികള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. 25.57 കിലോമീറ്റര്‍ ദൂരം വരുന്ന ബെന്നിഗനഹള്ളി ചിക്കബാനവാര പാതയില്‍ 9.72 കിലോമീറ്റര്‍ ദൂരം തൂണുകള്‍ക്ക് മുകളി ലൂടെയാണു കടന്നുപോകുന്നത്.

ഹീലലിഗെ രാജനകുണ്ഡ (46.24 കിലോമീറ്റര്‍)
കനക എന്ന പേരിലുള്ള ഇടനാഴിയുടെ ഭാഗമായി ബാനസവാടി- ഹൊസൂര്‍ വരെയുള്ള പാതയിരട്ടിപ്പിക്കല്‍ പ്രവൃത്തികളാണ് നിലവില്‍ പുരോഗമിക്കുന്നത്. 48 കിലോമീറ്റര്‍ വരുന്ന പാത ഇരട്ടിപ്പിക്കല്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഹെബ്ബാളിനും ബാനസവാടിക്കും ഇടയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതോടെ ഈ ഭാഗത്തെ പ്രവൃത്തികള്‍ കഴിഞ്ഞ മാസം ആരംഭിച്ചു. 21 സ്റ്റേഷനുകളുള്ള പാതയിലെ കര്‍മലാരാം, ഹീലലിഗെ, ബെലന്തൂര്‍ സ്റ്റേഷനു നവീകരണം പൂര്‍ത്തിയായി.

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

കെഎസ്ആര്‍ ബെംഗളൂരു – ദേവനഹളളി (41.40 കിലോമീറ്റര്‍)

ബെംഗളൂരു വിമാനത്താവളത്തെ ബന്ധിപ്പിച്ചുള്ള സംപിഗെ എന്ന പേരിട്ടിരിക്കുന്ന ഇടനാഴിയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല. 15 സ്റ്റേഷനുകളില്‍ 8 എണ്ണം എലിവേറ്റഡാണ്. സബേര്‍ബന്‍ വരുന്നതോടെ ഇരട്ടപാതയിലൂടെ 15-30 മിനിറ്റ് ഇടവേളയില്‍ വിമാനത്താവളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്താന്‍ സാധിക്കും. ദേവനഹള്ളിയില്‍ സബര്‍ബന്‍ ഡിപ്പോ നിര്‍മാണത്തിന് 46 ഏക്കര്‍ വനഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം വനം പരി സ്ഥിതി മന്ത്രാലയം ഉപാധികളോ ടെ അനുമതി നല്‍കിയിരുന്നു.

കെങ്കേരി-വൈറ്റ്ഫീല്‍ഡ് (35.52 കിലോമീറ്റര്‍)

പാരിജാത എന്ന ഇടനാഴി ചല്ലഘട്ട-വൈറ്റ്ഫീല്‍ഡ് മെട്രോ പര്‍പ്പിള്‍ ലൈനിനു സമാന്തരമായാണു കടന്നുപോകുന്നത്. 9 സ്റ്റേഷനുകളില്‍ നാലെണ്ണം എലിവേറ്റഡാണ്. കന്റോണ്‍മെന്റ് റെയില്‍വേ ടെര്‍മിനലി ന്റെ നിര്‍മാണം പുരോഗമിക്കു പാതയുടെ മറ്റു പ്രവൃത്തി കള്‍ ആരംഭിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts