കർണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെഗൗഡക്കെതിരേ ഭൂമി കൈയേറ്റ ആരോപണവുമായി ബിജെപി രംഗത്ത്

ബെംഗളൂരു : കർണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെഗൗഡക്കെതിരേ ഭൂമി കൈയേറ്റ ആരോപണമുയർത്തി ബിജെപി.

കോലാർ ജില്ലയിലെ ഗരുഡനപാളയ ഗ്രാമത്തിലെ നരസിപുര ഹോബ്ലിയിൽ 21.16 ഏക്കർ ഭൂമി മന്ത്രിയുടെ കുടുംബം കൈയേറിയതായാണ് ആരോപണം.

പഴയരേഖയിൽ ശ്മശാനമെന്ന് രേഖപ്പെടുത്തിയ സ്ഥലം ഉൾപ്പെടെയാണ് കൈയേറിയതെന്നും പറയുന്നു.

നിയമനിർമാണകൗൺസിൽ പ്രതിപക്ഷനേതാവ് ചലവാദി നാരായണസ്വാമിയാണ് മന്ത്രിക്കെതിരേ 100 കോടി രൂപയുടെ ഭൂമികൈയേറ്റ ആരോപണമുന്നയിച്ചത്.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നശിച്ചത് 5,000-ത്തിലധികം പുസ്തകങ്ങൾ

മന്ത്രി ഉടൻ രാജിവെക്കണമെന്നും ഭൂമികൈയേറ്റത്തെപ്പറ്റി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, തനിക്ക് പാരമ്പര്യമായി ലഭിച്ച ഭൂമിയാണിതെന്നും ഏതന്വേഷണത്തെയും നേരിടാമെന്നും മന്ത്രി വിശദീകരിച്ചു.

തന്റെ മുത്തച്ഛനിൽനിന്ന്‌, ഭൂമി ഭാഗംവെച്ചപ്പോൾ ലഭിച്ചതാണ് ഈ സ്ഥലമെന്നും പറഞ്ഞു. ലോകായുക്തയിലോ കോടതിയിലോ പരാതിനൽകാൻ അദ്ദേഹം നാരായണസ്വാമിയോട് നിർദേശിച്ചു.

കർണാടക മന്ത്രിസഭയിൽ അഴിമതിയാരോപണത്തിന്റെ കറപുരളാതെ ക്ലീൻ ഇമേജുമായി നിൽക്കുന്ന മന്ത്രിയാണ് അദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി നദിയിൽ ആറ് പേർ മുങ്ങിമരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
[masterslider id="10"]

Related posts

Click Here to Follow Us