ബയ്യപ്പനഹള്ളി എസ്എംവിടി ടെര്‍മിനാലിന് അത്യാധുനികം എന്ന പേര് മാത്രം; യാത്രക്കാർക്ക് കാത്തിരിപ്പുമുറിയില്ല, അറ്റകുറ്റപ്പണിയില്ല

ബെംഗളുരു: വിമാനത്താവള മാതൃകയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ബയ്യപ്പനഹള്ളി എസ്എംവിടി ടെര്‍മിനലില്‍ ആവശ്യത്തിന് കാത്തിരിപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമില്ലാത്തത് യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്നു.

മിക്ക ദിവസങ്ങളിലും നൂറുകണക്കിന് യാത്രക്കാര്‍ പുറത്തുകാത്തു നില്‍ക്കുന്നതും കിടന്നുറങ്ങുന്നതും കാണാം. ലോക നിലവാര മുണ്ടെന്ന് അവകാശപ്പെടുന്ന സ്റ്റേഷന്റെ പ്രതിഛായയെയാണ് ഇതു ബാധിക്കുന്നത്.

കേരളത്തിലേക്കുള്‍പ്പെടെ ഒട്ടോറെ ട്രെയിനുകള്‍ പുറപ്പെടുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്ന ടെര്‍മിനലില്‍ യാത്രക്കാരുടെ തിരക്കിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

എസി തകരാറും ശുചിമുറി കള്‍ വൃത്തിയായി സൂക്ഷിക്കാത്തതും ടെര്‍മിനലിന്റെ പോരായ്മകളായി യാത്രക്കാര്‍ ചൂണ്ടി ക്കാട്ടുന്നു. കെട്ടിടത്തിന്റെ ഒരു മൂലയില്‍ ടിക്കറ്റ് കൗണ്ടര്‍ വച്ചതും യാത്രക്കാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

ക്രിസ്മസ് – പുതുവത്സര അവധിക്കാലം ആയതിനാല്‍ ഒട്ടേറെ യാത്രക്കാരാണ് വരും ദിവസങ്ങളിലും ടെര്‍മിനല്‍ വഴി യാത്ര ചെയ്യുന്നത്. ഉത്സവ കാലങ്ങളില്‍ തിരക്ക് കൂടുമ്പോള്‍ യാത്രക്കാരും സുരക്ഷാ ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കങ്ങ ളും പതിവാണ്.

  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

ഉദ്ഘാടനം കഴിഞ്ഞ് അധികം താമസിയാതെ തന്നെ മഴക്കാലത്ത് മേല്‍ക്കൂര ചോര്‍ന്നത് വിവാദമായിരുന്നു. 2022 ല്‍ ഉദ്ഘാടനം ചെയ്ത ഇവിടം രാജ്യത്തെ ആദ്യ എസി ടെര്‍മിനലും സംസ്ഥാനത്തെ ആദ്യ അത്യാധുനിക റെയില്‍വേ സ്റ്റേഷനുമാണ്.

എന്നാല്‍, ഇതിനനുസരിച്ചുള്ള സൗകര്യമില്ലാ ത്തതും അറ്റകുറ്റപ്പണി നടത്താത്തതും യാത്രക്കാരുടെ ഭാഗത്ത്
നിന്ന് വന്‍ വിമര്‍ശനത്തിന് കാരണമാകുന്നുണ്ട്

ഡോക്ടര്‍മാരുടെ സേവനമില്ലാത്തതും യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് പ്രാഥമിക ചികിത്സാ സൗകര്യമുണ്ടെങ്കിലും ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന ടെര്‍മിനലില്‍ യാത്രക്കാര്‍ക്ക് ഗുരുതര ആരോ ഗ്യപ്രശ്‌നങ്ങള്‍ വന്നാല്‍ ചികിത്സ ലഭ്യമാക്കാന്‍ വൈകുകയാണ്.

  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത

കഴിഞ്ഞ ദിവസം വൈകിട്ട് എറ ണാകുളം സൂപ്പര്‍ഫാസ്റ്റ് പുറപ്പെ ടുന്നതിന് മുന്‍പ് എസ് 4 കോച്ചിലെ യാത്രക്കാരന് നെഞ്ചുവേദന എടുത്തപ്പോള്‍ ഡോക്ടറുടെ അടിയന്തര സേവനം ലഭ്യമായില്ല. സഹയാത്രക്കാരാണ് പ്രാഥമിക ചികിത്സ നല്‍കിയത്.
ആംബുലന്‍സ് ഏര്‍പ്പെടുത്താന്‍ പൊലീസിനോട് യാത്ര ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ നടപ ടിക്രമങ്ങളുണ്ടെന്ന് പറഞ്ഞ് ഒഴി
ഞ്ഞുമാറുകയും ഇതേചൊല്ലി തര്‍ക്കമാകുകയും ചെയ്തു.

പിന്നീട് മറ്റൊരു ട്രെയിനിലെ മലയാളി യാത്രക്കാരന്‍ എമര്‍ജന്‍സി നമ്പ റില്‍ വിളിച്ചതിനെ തുടര്‍ന്ന് അരമ ണിക്കൂറോളം കഴിഞ്ഞ് അധിക്ര തര്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുകയായിരുന്നു. ലോക നിലവാരത്തിലുള്ള ടെര്‍മി നലെന്ന ഖ്യാതിയോടെ 3 വര്‍ഷം മുന്‍പ് തുറന്ന ഇവിടെ ഡോക്ടറുടെ സേവനം അത്യാവശ്യമാണെന്ന് യാത്രക്കാര്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സബർബൻ റെയിൽവേ: ഹുസ്കൂർ സ്റ്റേഷൻ നിർമ്മാണത്തിൽ നിർണ്ണായക നാഴികക്കല്ല്; ആദ്യ ടി-ഗർഡർ വാർത്തെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts