കാത്ത്കിടക്കണ്ട; നഗരത്തിലെ 128 ലെവല്‍ ക്രോസുകള്‍ ഒഴുവാക്കുന്നു

ബെംഗളൂരു: രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളില്‍ റൈയില്‍ വേ ക്രോസിങ്ങുകളില്‍ കാത്തുകിടക്കുന്നത് ഒഴിവാക്കാന്‍ നഗരത്തിന്റെ 100 കിലോമീറ്റര്‍ പരിധിയിലെ 128 ലെവല്‍ ക്രോസുകള്‍ ഒഴിവാക്കുന്നു.

തിരക്കേറിയ സമയത്ത് റെയില്‍വേ ഗേറ്റില്‍ കാത്തുകിടക്കേണ്ടി വരുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്. അരമണിക്കൂര്‍ വരെ ചിലപ്പോള്‍ കാത്ത് കിടക്കേണ്ടിവാരാറുണ്ട്‌,

അടുത്ത് 3 വര്‍ഷത്തിനുളളില്‍ ഇവിടങ്ങളില്‍ മേല്‍പാലമോ അടിപ്പാതയോ നിര്‍മ്മിക്കാനാണ് റെയില്‍വേയുടെ തീരുമാനം.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

കൊഡിഗെഹളളി, യെലഹങ്ക ബാക്ക് ഗേയിറ്റ്, ദൊഡ്ഡ ജാല, ബാനസവാടി, കാവേരിനഗര്‍, ജ്ഞാനഭാഗതി, ആര്‍വി കോളേജ് ജംഗ്ഷന്‍, കെ ഐഎഡിബി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ക്രോസ് ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍,.

റെയില്‍വേ സഹമന്ത്രി വി. സോമണ്ണയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതേത്തുടര്‍ന്ന് റെയില്‍വേ നടത്തിയ വിശദപഠനത്തിലാണ് 128 ലെവല്‍ ക്രോസുകള്‍ നീക്കാന്‍ തീരുമാനിച്ചത്.

ഇവിടെങ്ങളില്‍ 35 ഇടത്ത പാലം നിര്‍മ്മിക്കാന്‍ അനുമതിയായി. 20 ഇടങ്ങളില്‍ വിശദ പദ്ധതി റിപ്പോര്‍ട്ട് ഡിപിആര്‍) തയ്യാറാക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts