നിയന്ത്രണംവിട്ട ആംബുലൻസ്‌ ഇടിച്ച്‌ ദമ്പതിമാർ മരിച്ചു

ബെംഗളൂരു : നിയന്ത്രണംവിട്ട ആംബുലൻസ് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച്‌ ദമ്പതിമാർ മരിച്ചു. മറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

റിച്ചമോണ്ട് സർക്കിളിൽ ശനിയാഴ്ച രാത്രി 11-ഓടെയാണ് അപകടം നടന്നത്. ട്രാഫിക് സിഗ്നലിന് സമീപം നിർത്തിയ ഇരുചക്രവാഹനങ്ങൾക്കിടയിലേക്ക് ആംബുലൻസ് ഇടിച്ചുകയറുകയായിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇസ്മയിലും ഭാര്യ സമീൻ ബാനുവുമാണ് മരിച്ചത്.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

മറ്റ് വാഹനങ്ങളിലുണ്ടായിരുന്ന രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസ് ഡ്രൈവർ അശോകിനെ പോലീസ് അറസ്റ്റുചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts