വന്യജീവികളെ കൊന്നാൽ കർശനനടപടി എടുക്കുമെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ബെംഗളൂരു : കർണാടകത്തിൽ കടുവകളെ വിഷംവെച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർശനനടപടികളുമായി സർക്കാർ. വന്യമൃഗങ്ങളെ കൊല്ലുന്നവരുടെ പേരിൽ കർശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

71-ാമത് വന്യജീവി വാരാചരണത്തിന്റെ സമാപനസമ്മേളനത്തിൽ വനം ഉദ്യോഗസ്ഥർക്കുള്ള ചീഫ് മിനിസ്റ്റേഴ്‌സ് മെഡൽ വിതരണംചെയ്യുകയായിരുന്നു അദ്ദേഹം.

ചാമരാജനഗറിലെ മലെ മഹദേശ്വര ഹില്ലിലാണ് രണ്ടുകടുവകളെയും നാല് കടുവക്കുഞ്ഞുങ്ങളെയും വിഷം കൊടുത്തുകൊന്ന സംഭവമുണ്ടായത്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

രാമനഗര ജില്ലയിലെ ചന്നപട്ടണയിൽ അടുത്തിടെ ഒരു കാട്ടാനയെ വൈദ്യുതാഘാതമേൽപ്പിച്ച്‌ കൊന്ന സംഭവവുമുണ്ടായി.

വന്യജീവികളില്ലെങ്കിൽ വനത്തിന് യാതൊരു മൂല്യവുമുണ്ടാകില്ലെന്നു സിദ്ധരാമയ്യ പറഞ്ഞു. ‘‘പ്രകൃതിയുടെ നിലനിൽപ്പ് വനത്തിന്റെ അതിജീവനത്തെ ആശ്രയിച്ചാണിരിക്കുന്നത്.

വനം അതിജീവിച്ചാൽ ഭൂമിയും അതിജീവിക്കും. വനത്തെയും വന്യജീവികളെയും വേർപെടുത്താൻ കഴിയാത്തതാണ്. വന്യജീവികളെ നശിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. എത്ര സ്വാധീനമുള്ളവരായിട്ടും കാര്യമില്ല.’’-സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts