ബെംഗളൂരു: സംസ്ഥാനത്ത് ബൈക്ക് ടാക്സികൾ അനുവദിക്കുന്നതിനുള്ള നയം രൂപീകരിക്കാൻ ഒരു മാസത്തെ സമയം നൽകിയിട്ടും നടപടിയെടുക്കാത്തതിൽ സർക്കാരിനോട് അതൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതി, ബൈക്ക് ടാക്സികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ സ്റ്റേ ചെയ്യുന്നതിനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്ന് വാക്കാൽ പറഞ്ഞു. ബൈക്ക് ടാക്സി സർവീസുകൾ തുടരാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഓല, ഉബർ, റാപ്പിഡോ എന്നിവയുടെ മാതൃ കമ്പനികൾ സമർപ്പിച്ച അപ്പീലുകൾ വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് വിഭു ബഖ്രു അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. സംസ്ഥാനത്ത് യാത്രക്കാർക്ക് ബൈക്ക് ടാക്സികൾ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് വാദത്തിനിടെ സർക്കാരിനുവേണ്ടി…
Read MoreMonth: September 2025
മുഖ്യമന്ത്രിയുടെ ആവശ്യം നിരസിച്ചു; ഗതാഗതപ്രശ്നം പരിഹരിക്കാൻ വേറെ മാർഗം നോക്കാമെന്ന് വിപ്രോ
ബെംഗളൂരു : നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ വിപ്രോ ഐടി കാമ്പസിലൂടെ വാഹനങ്ങൾ കടത്തിവിടാനുള്ള സർക്കാരിന്റെ നീക്കം പാളി. പ്രത്യേക സാമ്പത്തിക മേഖലയിലുള്ള സ്വകാര്യ സ്വത്തായതിനാൽ കാമ്പസ് പൊതുആവശ്യത്തിന് ഉപയോഗിക്കുന്നതിന് നിയമ, ഭരണപരമായ തടസ്സങ്ങളുണ്ടെന്ന് വിപ്രോ സ്ഥാപകൻ അസിം പ്രേംജി അറിയിച്ചു. മറ്റുമാർഗങ്ങളിൽ ബെംഗളൂരുവിലെ ഗതാഗതപ്രശ്നം പരിഹരിക്കാൻ കമ്പനി സഹകരിക്കാമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിനുള്ള മറുപടിയിൽ വ്യക്തമാക്കി. ഔട്ടർ റിങ് റോഡിലെ (ഒആർആർ) ഇബ്ലൂർ ജങ്ഷനിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന് വിപ്രോയുടെ സർജാപുർ കാമ്പസിലൂടെ വാഹനങ്ങൾ കടത്തി വിടാൻ അനുവദിക്കണമെന്നായിരുന്നു കഴിഞ്ഞദിവസം സിദ്ധരാമയ്യ അസിം പ്രേംജിയ്ക്ക് അയച്ച…
Read Moreസർക്കാർ ഉദ്യോഗസ്ഥരുടെ വിദേശയാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തി സിദ്ധരാമയ്യ
ബെംഗളൂരു : കർണാടകത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിദേശയാത്രകൾക്ക് സർക്കാർ താത്കാലിക വിലക്കേർപ്പെടുത്തി. ഈ വർഷം അവസാനം വരെയാണ് വിലക്ക്. മുൻപ് നടത്തിയ വിദേശയാത്രകളുടെ പഠനറിപ്പോർട്ടുകൾ പല ഉദ്യോഗസ്ഥരും സർക്കാരിന് സമർപ്പിച്ചിട്ടില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരമാണ് വിലക്ക്. ഇനി വിദേശയാത്രകൾക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ ആ ഉദ്യോഗസ്ഥർ മുൻപ് നടത്തിയ യാത്രയുടെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമേ അംഗീകാരം നൽകേണ്ടൂവെന്നും നിർദേശം നൽകി. വിദേശയാത്ര പൂർത്തിയാക്കിയെത്തിയാൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുകയും വേണം. യാത്രയിൽനിന്നു പഠിച്ച കാര്യങ്ങളും ഇത് പദ്ധതിയായി നടപ്പാക്കുന്നതിനുള്ള നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും…
Read Moreകെ ജെ ഷൈനിനെതിരായ സൈബർ ആക്രമണം; യൂട്യൂബർ കെ എം ഷാജഹാന്‍ അറസ്റ്റില്‍
തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ കെ.എം ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത് പറവൂർ പൊലീസാണ് ഷാജഹാനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. കെ.ജെ ഷൈൻ രണ്ടാമതും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെയാണ് കെ.ജെ ഷൈൻ പുതിയ പരാതി നൽകിയത്. എറണാകുളം റൂറൽ സൈബർ പൊലീസിനാണ് പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും കെ.എം ഷാജഹാൻ നിയമത്തെ വെല്ലുവിളിക്കുകയാണെന്നുമായിരുന്നു പരാതി. തിങ്കളാഴ്ച എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പൊലീസും ചേർന്ന് ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സംഘം…
Read Moreപിഇഎസ് കോളേജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐടി റെയ്ഡ്
ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനം, നികുതി വെട്ടിപ്പ് എന്നീ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്തമായ പിഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐടി റെയ്ഡ് നടത്തി. ബെംഗളൂരുവിലെ പിഇഎസ് കോളേജുകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് പുലർച്ചെ ഐടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി രേഖകൾ പരിശോധിച്ചത്. പിഇഎസ് വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ട് കോളേജ് ഉടമകളുടെയും മാനേജ്‌മെന്റിന്റെയും വസതികളിലും ഓഫീസുകളിലും റെയ്ഡ് നടന്നു. ഹൊസകെരെഹള്ളി പിഇഎസ് കോളേജ്, ഇലക്ട്രോണിക് സിറ്റി കോളേജ്, ഹനുമന്തനഗർ കോളേജ്, ആന്ധ്രാപ്രദേശ് കുപ്പം കോളേജ്, പിഇഎസ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സംസ്ഥാനത്തും പുറത്തുമുള്ള മറ്റ് ശാഖകൾ എന്നിവിടങ്ങളിലും…
Read Moreസംസ്ഥാനത്ത് പ്രൊഫഷണൽ കോഴ്‌സുകളിൽ ചേരാൻ വിദ്യാർഥികളില്ല; ഒഴിഞ്ഞുകിടക്കുന്നത് 41,000-ത്തിലധികം സീറ്റുകൾ
ബെംഗളൂരു : കർണാടകത്തിൽ എൻജിനിയറിങ് അടക്കം പ്രൊഫഷണൽ കോഴ്‌സുകളിൽ ചേരാൻ വിദ്യാർഥികളില്ല. കർണാടക എക്‌സാമിനേഷൻസ് അതോറിറ്റി നടത്തുന്ന മൂന്ന് ഘട്ട കൗൺസലിങ്ങും പൂർത്തിയായപ്പോൾ 41,146 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കഴിഞ്ഞവർഷം 26,072 സീറ്റുകളിലായിരുന്നു പ്രവേശനം നടക്കാതിരുന്നത്. കോളേജുകളിൽ അടിസ്ഥാനസൗകര്യമില്ലാത്തത് പ്രവേശനം കുറയാൻ കാരണമായിട്ടുണ്ട്. എൻജിനിയറിങ്, നഴ്സിങ് കോഴ്സുകൾക്കാണ് വിദ്യാർഥികൾ ഗണ്യമായി കുറഞ്ഞത്. എൻജിനിയറിങ്, നഴ്സിങ് കോഴ്സുകളിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണംകൂടിയിട്ടുണ്ട്. സ്വകാര്യ കോളേജുകളിലാണ് ഇത്തവണ സീറ്റുകൾ വർധിപ്പിച്ചത്. കഴിഞ്ഞവർഷം 1.23 ലക്ഷം സീറ്റുകൾ ലഭ്യമായിരുന്ന സ്ഥാനത്ത് ഇത്തവണ 1.51 ലക്ഷമായി വർധിച്ചു. ഇതിൽ 1.10…
Read Moreബെംഗളൂരുവിലെ ചില ഹോട്ടലുകളും റെസ്റ്റോറന്റുകളും സർവീസ് ചാർജുകളും ജിഎസ്ടിയും ഈടാക്കുന്നത് നിങ്ങളറിയാതെ
ബെംഗളൂരു: ജിഎസ്ടി നിരക്ക് കുറച്ചത്തോടെ, സെപ്റ്റംബർ 22 മുതൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ചില ഭക്ഷണ സാധനങ്ങൾക്ക് ജിഎസ്ടി ഈടാക്കാൻ കഴിയില്ല. മറുവശത്ത്, സർവീസ് ചാർജുകളും ജിഎസ്ടിയും ഉപഭോക്താക്കളിൽ നിന്ന് നിർബന്ധിച്ച് ഈടാക്കാൻ പാടില്ല എന്ന ഡൽഹി ഹൈക്കോടതി ഉത്തരവും ഉണ്ട് . അതിനാൽ , ബെംഗളൂരുവിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും ദർശിനികളും ബില്ലിൽ സർവീസ് ചാർജുകൾ ഈടാക്കുന്നില്ല. എന്നിരുന്നാലും, സർവീസ് ചാർജുകൾ ഇപ്പോഴും നിങ്ങളുടെ പോക്കറ്റിൽ നിന്ന് അടയ്ക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? ബെംഗളൂരുവിലെ പല ഹോട്ടലുകളും റസ്റ്റോറന്റുകളും ബില്ലിൽ സർവീസ് ചാർജ് പരാമർശിക്കാതെ, ഭക്ഷണ സാധനങ്ങളുടെ വിലയ്‌ക്കൊപ്പം…
Read Moreജൂവലറിയിൽ മോഷണം നടത്തിയ യുവതികൾ അറസ്റ്റിൽ
ബെംഗളൂരു : കുടക് ജില്ലയിലെ സുണ്ടികുപ്പയിലെ ജൂവലറിയിൽ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് മഹാരാഷ്ട്ര സ്വദേശിനികൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ കല്പന (37), ബബിത (47), പൂജ (29) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 14-നാണ് സുണ്ടികുപ്പയിലെ ഫാഷൻ ജൂവലറിയിൽ മോഷണം നടന്നത്. ആഭരണം വാങ്ങാനെന്ന വ്യാജേനയെത്തിയ ഇവർ 22 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകൾ മോഷ്ടിക്കുകയായിരുന്നു. സേമവാർപേട്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Read Moreകുറ്റസമ്മതം നടത്തി സെബാസ്റ്റ്യന്‍
ആലപ്പുഴ: ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സെബാസ്റ്റ്യന്‍. ജെയ്‌നമ്മ കൊലക്കേസില്‍ ചോദ്യം ചെയ്യലിനിടെയാണ് സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയത്. സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി കോടതിയില്‍ ഹാജരാക്കി. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സെബാസ്റ്റ്യനായുള്ള കസ്റ്റഡി അപേക്ഷ നല്‍കിയത്. കൊലപാതകത്തിന്റെ തെളിവിന് വേണ്ടി സെബാസ്റ്റ്യനെ വേളാങ്കണ്ണിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അസ്ഥികഷ്ണങ്ങള്‍ വേളാങ്കണ്ണിയില്‍ ഉപേക്ഷിച്ചതായാണ് സൂചന. ബിന്ദു കൊല്ലപ്പെട്ടതായി ചേര്‍ത്തല മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് കടക്കരപ്പള്ളി സ്വദേശിനി ജയ ആണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു.…
Read Moreഎയര്‍ഷോ പരിശീലനം ഇന്ന്; മൈസൂരു ദസറ ദീപാലങ്കാര പ്രദര്‍ശനത്തിന് കഴിഞ്ഞ വര്‍ഷം 1500 ഡ്രോണുകളെങ്കിൽ ഇക്കൊല്ലം 3000 ഡ്രോണുകള്‍
ബെംഗളൂരു: മൈസൂരു ദസറ കാഴ്ചകള്‍ക്ക് ആവേശം പകര്‍ന്നുളള ദീപാലങ്കാര പ്രദര്‍ശനത്തില്‍ ഇത്തവണ 3000 ഡ്രോണുകള്‍ അണിനിരക്കും കഴിഞ്ഞ വര്‍ഷം 1500 ഡ്രോണുകളാണ് ഉണ്ടായിരുന്നത്. 28, 29 ഓക്ടോബര്‍ 1 ദിവസങ്ങളില്‍ വൈകിട്ട് ബന്നി മണ്ഡപം ഗ്രൗണ്ടിലാണ് പ്രദര്‍ശനം. 15 മിനിറ്റ് നീളുന്ന പ്രദര്‍ശനത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വിവിധ മാതൃകകളാണ് കാഴ്ച്ചക്കാര്‍ക്ക് ദൃശ്യവുരുന്നേകുക. ത്രീഡി അനിമേഷന്‍ സോഫ്റ്റ് വെയറിലാണ് ഡ്രോണ്‍ഷോ നടത്തുന്നത്. ഡിസൈനര്‍മാരുടെ നേതൃത്വത്തില്‍ ദൃശിയങ്ങള്‍ ഓരോ ഫ്രെയിമുകളായി നേരത്തെ നിര്‍മിക്കും. ജിപിഎസും അല്‍ഗോരിതങ്ങളും വഴിയാണ് ഡ്രോണുകള്‍ നിയന്ത്രിക്കുക. കൃത്യമായി പറക്കല്‍ പാതകളിലെത്തുന്ന ഡ്രോണുകളിലെ…
Read More