ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് സുരേഷ് ഗോപിക്കുള്ളതെന്ന് മന്ത്രി സജി ചെറിയാൻ

ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് സുരേഷ് ഗോപിക്കുള്ളതെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ എയിംസ് തരാമെന്ന് പറഞ്ഞ് ആലപ്പുഴക്കാരെ പൊട്ടന്മാർ ആക്കണ്ട. അസംബ്ലി, പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത് പറയുന്നത്. കേരളത്തിന് എയിംസ് അനുവദിച്ചു എന്ന് ഇന്ന് പറഞ്ഞാൽ നാളെ രാവിലെ 11ന് സ്ഥലം കൊടുക്കുമെന്ന് സജി ചെറിയാൻ പറഞ്ഞു. മന്ത്രി എന്ന നിലയിലും പാർട്ടി ഭാരവാഹി എന്ന നിലയിലുമാണ് പറയുന്നത്. കേരളത്തിന് ആദ്യം എയിംസ് അനുവദിക്കൂ. കേരളത്തോടുള്ള നീതി നിഷേധമാണ് ഇതുവരെ എയിംസ് അനുവദിക്കാത്തതെന്നും അരൂകുറ്റിയിൽ പെരിയാർ സ്മാരകത്തിന്റെ ശിലാസ്ഥാപനം ചടങ്ങിനുശേഷം സംസാരിക്കവേ സജി…

Read More

സുബീൻ ഗാർഗിന്റെ മരണം; സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമി അറസ്റ്റിൽ

ന്യൂഡല്‍ഹി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമി അറസ്റ്റിൽ. ഗാർഗിന്റെ മരണത്തെകുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത് ഇദ്ദേഹത്തെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. സിങ്കപ്പൂരിൽ സുബീൻ കയറിയ യാത്രാബോട്ടിൽ ഒപ്പമുണ്ടായിരുന്ന ആളാണ് ജ്യോതി ഗോസ്വാമി. സെപ്റ്റംബർ 20നും 21നും നടക്കുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനായി സിംഗപ്പൂരെത്തിയ സുബിൻ ഗാർഗ് സെപ്തംബർ 19നാണ് മരിച്ചത്.. സ്‌കൂബ ഡൈവിംഗിനിടെ സുബിന് ശ്വാസതടസമുണ്ടാവുകയായിരുന്നു. ഉടൻ തന്നെ കരയിലെത്തിച്ച് സിപിആർ…

Read More

മണ്ഡലത്തില്‍ സജീവമാകുമെന്ന തീരുമാനത്തിലുറച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വിവാദങ്ങള്‍ക്കിടെ മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഇന്ന് മുതല്‍ രാഹുല്‍ മണ്ഡലത്തിലെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇന്നും രാഹുലിനെതിരെ പ്രതിഷേധിക്കാന്‍ ഡിവൈഎഫ്‌ഐയും ബിജെപിയും പദ്ധതിയിടുന്നതായാണ് സൂചന. ഷാഫി പറമ്പില്‍ എംപിയ്‌ക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു നടത്തിയ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും രംഗത്ത് എത്തും വിവാദങ്ങള്‍ക്കിടെ 38 ദിവസത്തിന് ശേഷം ബുധനാഴ്ചയാണ് രാഹുല്‍ പാലക്കാട് മണ്ഡലത്തിലെത്തിയത്. രാഹുലെത്തിയത് കോണ്‍ഗ്രസിന്റെ സംസ്ഥാന, ജില്ലാ നേതാക്കളുടെ മൗനാനുവാദത്തോടെയാണെന്ന് സൂചനകളുണ്ട് മണ്ഡലത്തിലെ സ്ത്രീകള്‍ എംഎല്‍എയെ സൂക്ഷിക്കണമെന്ന് പറഞ്ഞ് ബിജെപിയും ഡിവൈഎഫ്‌ഐയും വ്യാപക…

Read More

കോണ്‍ഗ്രസിന് എൻഎസ്എസുമായും എസ്എൻഡിപിയുമായും നല്ല ബന്ധം; പ്രതിപക്ഷ നേതാവ്

കണ്ണൂര്‍: കോണ്‍ഗ്രസിന് എന്‍എസ്എസുമായോ എസ്എന്‍ഡിപിയുമായോ തര്‍ക്കങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധമാണ് കോണ്‍ഗ്രസ് പുലര്‍ത്തുന്നത്. സമദൂര സിദ്ധാന്തമാണ് അവരുടേതെന്ന് വ്യക്തമാക്കിയതാണ്. വര്‍ഗീയവാദികള്‍ക്കെതിരായ നിലപാട് എന്‍എസ്എസ് എക്കാലവും സ്വീകരിച്ചിട്ടുണ്ട്. അതൊരു ഉറച്ച നിലപാടാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഒരേസമയം ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കും. അതൊരു മതേതര നിലപാടാണ്. അതിന്റെ പേരിലുള്ള നഷ്ടം കോണ്‍ഗ്രസ് സഹിക്കും. മതേതര മൂല്യത്തെ താല്‍ക്കാലിക നേട്ടത്തിനായി വിറ്റ് പണമുണ്ടാക്കില്ല. തീവ്രനിലപാടുമായി ലീഗ് വിട്ട ഐഎന്‍എലിനെ് കക്ഷത്ത് വെച്ചിട്ടാണ് സിപിഐഎം…

Read More

ഷാഫി പറമ്പിലിനെതിരായ ലെെംഗികാരോപണം;സുരേഷ് ബാബുവിനെതിരെ പരാതി നൽകി കോണ്‍ഗ്രസ്

കോഴിക്കോട്: കോണ്‍ഗ്രസ് എംപി ഷാഫി പറമ്പിലിനെതിരായ ലെെംഗികാരോപണത്തിൽ പൊലീസില്‍ പരാതി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂര്‍വ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെയാണ് ഷാഫിക്കെതിരായ ഇ എന്‍ സുരേഷ് ബാബുവിന്റെ ആരോപണം എന്ന് പരാതിയില്‍ പറയുന്നു. സുരേഷ് ബാബുവിന്റെ പരാമര്‍ശം സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

Read More

വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അടിവസ്ത്രത്തിന്‍റെ ഇലാസ്റ്റിക് പൊട്ടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

rape sex rape

നെടുമങ്ങാട്: തിരുവനന്തപുരം തൊളിക്കോട് പട്ടാപ്പകൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമം. പീഡനത്തിനിരയായ വയോധിക അമിത രക്തസ്രാവത്തെ തുടർന്ന് തൈക്കാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അറസ്റ്റിലായ പ്രതി നജീം പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്ക് വലിച്ചു പൊട്ടിച്ച് നജീം സ്വയം കഴുത്തിൽ കുരുക്ക് ഇടുകയായിരുന്നു. പൊലീസുകാർ കൃത്യസമയത്തെത്തി പ്രതിയെ രക്ഷപ്പെടുത്തി.

Read More

പ്ലാസ്റ്റിക്ക് കുപ്പികള്‍ നിക്ഷേപിച്ചാല്‍ സൗജന്യമായി തുണിസഞ്ചി കിട്ടും; കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ വെൻഡിംഗ് മെഷീൻ സ്ഥാപിച്ചു

ബെംഗളൂരുവിലെ തിരക്കേറിയ കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ ഒരു പുതിയ ആകർഷണമായ ഒരു തുണി സഞ്ചി വെൻഡിംഗ് മെഷീൻ സ്ഥാപിച്ചു. ആശയം ലളിതമാണ്, മെഷീനിൽ ഒരു പ്ലാസ്റ്റിക് കുപ്പി ഇടുക, പകരം സൗജന്യമായി ഒരു തുണി സഞ്ചി നേടുക. പ്ലാസ്റ്റിക്-ഫ്രീ സോൺ പ്രോജക്റ്റ് എന്ന് വിളിക്കപ്പെടുന്ന ഈ സംരംഭം, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ പുനരുപയോഗിക്കാവുന്നവ ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുക പ്ലാസ്റ്റിക് ദുരുപയോഗം കുറച്ച് പരിസ്ഥിതി മലിനീകരണം തടയുന്നതിനുമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ ഡിസ്പെൻസറി റോഡിൽ പൈലറ്റ് പ്രോജക്റ്റായി ആദ്യ മെഷീൻ അവതരിപ്പിച്ചു. മികച്ച പ്രതികരണം കണ്ടതിനുശേഷം,…

Read More

കേരള ആർടിസിയുടെ പുതിയ സ്ലീപ്പർ ബസ് ആദ്യ സർവീസിന് മുമ്പ് അപകടത്തിൽപ്പെട്ടു; മുൻഭാഗവും പിൻഭാഗവും തകർന്നു; അപകടം ബെംഗളൂരുവിൽ നിന്നും പോകുമ്പോൾ

ബെംഗളൂരു : നിര്‍മാണം പൂര്‍ത്തിയാക്കി തിരുവനന്തപുരത്തേക്ക് കൊണ്ട്‌പോകുന്നതിനിടെ കേരള ആര്‍ടിസിയുടെ സ്ലീപ്പര്‍ എസി ബസ് തമിഴ്‌നാട്ടിലെ ഹൊസൂരില്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കില്ല. ലോറിക്ക് പിന്നിലിടിച്ച് ബസിന്റെ പിന്‍ഭാഗത്ത് മറ്റൊരു ലോറികൂടി ഇടിച്ച് കയറുകയായിരുന്നു. ബെംഗളൂരുവില്‍ ബസിന്റെ ബോഡി നിര്‍മിക്കുന്ന പ്രകാശ് എസ്എം കണ്ണപ്പ ഓട്ടോമൊബൈീല്‍സ് യൂണിറ്റില്‍ ിര്‍മിച്ച ബസാണ് ഇന്നലെ പുലര്‍ച്ചെ അപകടത്തില്‍ പെട്ടത്.

Read More

കനത്ത മഴ: പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും കളക്ടർ അനു കുമാരി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…

Read More

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും; ഇ.എൻ. സുരേഷ് ബാബുവിന്റെ അധിക്ഷേപ പരാമർശത്തിനെതിരെ കേസുമായി കോൺഗ്രസ്

ഷാഫി പറമ്പിൽ എംപിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ പൊലീസിൽ പരാതി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാമ‍ർശത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം. ഇന്നലെയാണ് സുരേഷ് ബാബു ഷാഫി പറമ്പിലിനെതിരെ ആരോപണമുന്നയിച്ചത്. ഇതിനെതിരെ ഷാഫി പ്രതികരിച്ച് രം​ഗത്തെത്തിയതോടെ ഷാഫിയുടെ പേര് പറഞ്ഞില്ലെന്നായിരുന്നു സുരേഷ് ബാബുവിൻ്റെ മലക്കംമറിച്ചിൽ. നിയമപരമായി നീങ്ങുമെന്നും ഇതാണോ സിപിഎമ്മിൻ്റെ രാഷ്ട്രീയമെന്നും ഷാഫി ചോദിച്ചിരുന്നു. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ…

Read More
Click Here to Follow Us