ഗോകർണ ഗുഹയിൽ കണ്ടെത്തിയ സ്ത്രീയെയും കുട്ടികളെയും റഷ്യയിലേക്ക് തിരിച്ചയക്കാൻ കോടതിയുടെ അനുമതി

ബെംഗളൂരു : ഗോകർണയിലെ രാമതീർത്ഥ കുന്നുകൾക്കിടയിലുള്ള ഒരു ഗുഹയിൽ കുട്ടികളുമായി താമസിച്ചിരുന്ന റഷ്യൻ സ്ത്രീയെ തിരിച്ചയക്കാൻ കർണാടക ഹൈക്കോടതി അനുമതി നൽകി . റഷ്യയിലേക്ക് മടങ്ങാനുള്ള സ്ത്രീയുടെ ആഗ്രഹം പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് ബി.എം. ശ്യാം പ്രസാദ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീക്ക് ആവശ്യമായ രേഖകൾ നൽകാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. ഉത്തര കന്നഡയിലെ ഗോകർണ കടൽത്തീരത്ത് രാമതീർത്ഥത്തിനടുത്തുള്ള ഒരു കുന്നിൻ മുകളിലുള്ള ഒരു ഗുഹയിൽ രണ്ട് കുട്ടികളോടൊപ്പം താമസിക്കുമ്പോഴാണ് ഒരു റഷ്യൻ സ്ത്രീയെ കണ്ടെത്തിയത്. റഷ്യ സ്വദേശിയായ നീന…

Read More

മയക്കുമരുന്ന് പ്രതികളെ പിടികൂടാന്‍ പോകുന്നതിനിടെ ടിപ്പര്‍ ഇടിച്ചു; പൊലീസുകാരന്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട് ചെങ്കളയില്‍ ഡ്യൂട്ടിക്കിടെ വാഹാനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. ചെറുവത്തൂര്‍ സ്വദേശി സജീഷ് ആണ് മരിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് മയക്കുമരുന്ന് പരിശോധനയക്ക് പോകുന്നതിനിടെ സ്വകാര്യ കാറില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് സജീഷ്. ഒപ്പമുണ്ടായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷിനും അപകടത്തില്‍ പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതവേഗത്തിലെത്തിയ കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

Read More

ഗേറ്റ് ദേഹത്തേയ്ക്ക് വീണു; കുഞ്ഞ് മരിച്ചു

ആലപ്പുഴ: നിരക്കി മാറ്റുന്ന ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ അഖില്‍ മണിയപ്പന്റെയും ആലപ്പുഴ പഴവീട് തെക്കേ അത്തിത്തറ വീട്ടില്‍ അശ്വതിയുടെയും ഏക മകന്‍ റിഥവ് ആണ് മരിച്ചത്. കഴിഞ്ഞ 22ന് രാവിലെ 11ന് കുട്ടിയുടെ അമ്മയുടെ ആലപ്പുഴ അത്തിത്തറയിലെ വീട്ടില്‍ വച്ചായിരുന്നു അപകടം. ഗേറ്റ് അടയ്ക്കുന്നതിനിടെ മുറ്റത്തുനിന്നു കളിച്ച കുട്ടിയുടെ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര ക്ഷതമേറ്റ കുട്ടിയെ ആദ്യം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന്…

Read More

തിളച്ച പാലിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ കളിച്ചുകൊണ്ടിരിക്കേ തിളച്ച പാലില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ആന്ധ്രയിലെ അനന്തപൂരിലാണ് സംഭവം. അംബേദ്കർ ഗുരുകുൽ സ്കൂളിലെ ജീവനക്കാരിയായ കൃഷ്ണവേണിയുടെ മകൾ അക്ഷിതയാണ് മരിച്ചത്. അമ്മ സ്‌കൂളിലെ കുട്ടികള്‍ക്ക് കൊടുക്കാനുള്ള പാല്‍ ചൂടാറാന്‍ വലിയ പാത്രത്തില്‍ വെച്ചിരുന്നു. കളിച്ചുകൊണ്ടിരിക്കെ ഇതിലേക്ക് കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടിയുമായാണ് അമ്മ സ്ഥിരം സ്‌കൂളില്‍ വരാറുള്ളത്. ചൂടുള്ള പാലില്‍ വീഴുന്നതും കുഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചൂടുള്ള പാലില്‍ വീണതോടെ കുഞ്ഞിന്റെ ശരീരമാസകലം പൊള്ളലേറ്റു. അമ്മയും സ്‌കൂള്‍ അധികൃതരും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍…

Read More

ബെംഗളൂരുവിലെ കെട്ടിട ഉടമകൾക്ക് സന്തോഷവാർത്ത, 1200 ചതുരശ്ര അടിയിൽ താഴെയുള്ള കെട്ടിടങ്ങൾക്ക് ഒസി ഇളവ്

ബെംഗളൂരു : നഗരത്തിൽ 1,200 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ഉടമകൾക്ക് സന്തോഷവാർത്തയുമായി സർക്കാർ. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ അധികാരപരിധിയിലുള്ള 1,200 ചതുരശ്ര അടിയിൽ താഴെ വിസ്തീർണ്ണമുള്ള റെസിഡൻഷ്യൽ കെട്ടിടങ്ങളെ 2024 ലെ സെക്ഷൻ 241(7) പ്രകാരം കൈവശാവകാശ സർട്ടിഫിക്കറ്റ് നേടുന്നതിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ഒരു സുപ്രധാന സംസ്ഥാന മന്ത്രിസഭാ യോഗം നടന്നു. ബാഗൽകോട്ടിൽ 150 എംബിബിഎസ് പ്രവേശന പരിധിയോടെ ബാഗൽകോട്ടിലെ ബാഗൽകോട്ട് മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിന്…

Read More

വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംശയനിഴലിൽ നടന്‍ അമിത് ചക്കാലക്കല്‍; യാത്രകളില്‍ കസ്റ്റംസ് അന്വേഷണം

കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഢംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള നടന്‍ അമിത് ചക്കാലക്കല്‍ നടത്തിയ യാത്രകളില്‍ കസ്റ്റംസ് അന്വേഷണം. അമിത് പലതവണയായി വടക്കുകിഴക്കാന്‍ സംസ്ഥാനങ്ങളിലേക്ക് നടത്തിയ യാത്ര കോയമ്പത്തൂര്‍ റാക്കറ്റിലെ അംഗങ്ങളെ കാണാനായിരുന്നുവെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. അമിത് നടത്തിയ വിദേശയാത്രകളും നടന്റെ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് നടത്തുന്ന അന്വേഷണം തുടരും. ഭൂട്ടാനിൽ നിന്നും വാഹനങ്ങള്‍ എത്തിക്കുന്നതിലെ മുഖ്യ ഇടനിലക്കാരനായി അമിത് കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നതില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഭൂട്ടാനില്‍ നിന്ന് കടത്തിയെന്ന് സംശയിക്കുന്ന എട്ട് വാഹനങ്ങള്‍ കസ്റ്റംസ് അമിത്തിന്റെ ഗാരേജില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ഇതില്‍…

Read More

വാഹനം വിട്ടുകിട്ടണം; കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

കൊച്ചി: ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് വാഹനം പിടിച്ചെടുത്ത നടപടിയില്‍ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കസ്റ്റംസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു. ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ…

Read More

കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ 42 കാരന് ദാരുണാന്ത്യം

തമിഴ്നാട് കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ മരുതായലം 42 കാരന് ദാരുണാന്ത്യം. തെങ്ങിൻതോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന കർഷകനെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് സംഭവം. തെങ്ങിൻതോട്ടത്തിൽവെച്ച് കാട്ടാനയുടെ ആക്രമണമുണ്ടാവുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ഇയാൾ മരണപ്പെട്ടു. വന്യജീവി ആക്രമണങ്ങൾ തടയാൻ വനം വകുപ്പ് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Read More

സാരി മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം ചവിട്ടി പരിക്ക് ഏൽപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : കടയിൽ നിന്ന് സാരി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരു സ്ത്രീയെ നടുറോഡിൽ വെച്ച് ക്രൂരമായി ചവിട്ടി. തുണിക്കട ഉടമയെയും മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തു. കേസ് ഗൗരവമായി എടുത്ത് കമ്മീഷണർ സീമന്ത് കുമാർ സിംഗ് കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചിരുന്നു. തുണിക്കട ഉടമ ഉമേദ് റാമിനെയും മഹേന്ദ്ര ശർമ്മ എന്ന മറ്റൊരാളെയും സിറ്റി മാർക്കറ്റ് പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ അവന്യൂ റോഡിലുള്ള ഒരു വസ്ത്രശാലയുടെ ഉടമയ്‌ക്കെതിരെയെയാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊതുജനങ്ങളുടെ പ്രതിഷേധം വർദ്ധിച്ചു, പോലീസ്…

Read More

അയ്യപ്പ സംഗമം സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളി; സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സമസ്താ മുഖപത്രം. ആഗോള അയ്യപ്പ സംഗമം മത സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളിയെന്ന് സുപ്രഭാതം. എത്ര വെള്ളപൂശിയാലും പുള്ളിപുലിയുടെ പുള്ളി ഒരുനാള്‍ തെളിഞ്ഞു വരുമെന്നാണ് വിമര്‍ശനം. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേഷന്‍ മുസ്ലിം സമുദായത്തിനെതിരേ വിഷം ചീറ്റുന്ന വ്യക്തിയെന്ന് വിമര്‍ശനം. സമീപകാലത്ത് ഒന്നും ഇല്ലാത്ത വിധം സംസ്ഥാന സര്‍ക്കാരിനെ കടന്ന് ആക്രമിച്ചാണ് സമസ്ത മുഖപത്രമായ സുപ്രഭാതം ആഗോള അയ്യപ്പ സംഗമത്തിന് എതിരെയാണ് രംഗത്ത് എത്തിയത്. നിരന്തരം വിഷം തുപ്പുന്ന വര്‍ഗീയവാദികളുടെ തോളില്‍ കയ്യിട്ടാണ് അപകടക്കളി. യോഗി…

Read More
Click Here to Follow Us