അയ്യപ്പ സംഗമം സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളി; സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സമസ്താ മുഖപത്രം. ആഗോള അയ്യപ്പ സംഗമം മത സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളിയെന്ന് സുപ്രഭാതം.

എത്ര വെള്ളപൂശിയാലും പുള്ളിപുലിയുടെ പുള്ളി ഒരുനാള്‍ തെളിഞ്ഞു വരുമെന്നാണ് വിമര്‍ശനം. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേഷന്‍ മുസ്ലിം സമുദായത്തിനെതിരേ വിഷം ചീറ്റുന്ന വ്യക്തിയെന്ന് വിമര്‍ശനം.

  മജസ്റ്റിക്കിൽ ട്രാൻസ്ജെൻഡർ യുവതിയെ കുത്തിക്കൊലപ്പെടുത്തി: പ്രതി പിടിയിൽ

സമീപകാലത്ത് ഒന്നും ഇല്ലാത്ത വിധം സംസ്ഥാന സര്‍ക്കാരിനെ കടന്ന് ആക്രമിച്ചാണ് സമസ്ത മുഖപത്രമായ സുപ്രഭാതം ആഗോള അയ്യപ്പ സംഗമത്തിന് എതിരെയാണ് രംഗത്ത് എത്തിയത്. നിരന്തരം വിഷം തുപ്പുന്ന വര്‍ഗീയവാദികളുടെ തോളില്‍ കയ്യിട്ടാണ് അപകടക്കളി.

യോഗി ആദിത്യനാഥിനെയും വെള്ളാപ്പള്ളിയെയുമാണ് ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചത്.രാഷ്ട്രീയ ഉള്ളടക്കം മതനിരപേക്ഷമാണെന്ന് തോന്നിപ്പിക്കാന്‍ സിപിഎമ്മിനും സര്‍ക്കാറിനും നേരത്തെ കഴിഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts