ഗോകർണ ഗുഹയിൽ കണ്ടെത്തിയ സ്ത്രീയെയും കുട്ടികളെയും റഷ്യയിലേക്ക് തിരിച്ചയക്കാൻ കോടതിയുടെ അനുമതി

ബെംഗളൂരു : ഗോകർണയിലെ രാമതീർത്ഥ കുന്നുകൾക്കിടയിലുള്ള ഒരു ഗുഹയിൽ കുട്ടികളുമായി താമസിച്ചിരുന്ന റഷ്യൻ സ്ത്രീയെ തിരിച്ചയക്കാൻ കർണാടക ഹൈക്കോടതി അനുമതി നൽകി .

റഷ്യയിലേക്ക് മടങ്ങാനുള്ള സ്ത്രീയുടെ ആഗ്രഹം പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് ബി.എം. ശ്യാം പ്രസാദ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീക്ക് ആവശ്യമായ രേഖകൾ നൽകാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

ഉത്തര കന്നഡയിലെ ഗോകർണ കടൽത്തീരത്ത് രാമതീർത്ഥത്തിനടുത്തുള്ള ഒരു കുന്നിൻ മുകളിലുള്ള ഒരു ഗുഹയിൽ രണ്ട് കുട്ടികളോടൊപ്പം താമസിക്കുമ്പോഴാണ് ഒരു റഷ്യൻ സ്ത്രീയെ കണ്ടെത്തിയത്.

  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

റഷ്യ സ്വദേശിയായ നീന കുടിനയെയും 6 ഉം 4 ഉം വയസ്സുള്ള രണ്ട് കുട്ടികളെയും പോലീസ് കണ്ടെത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.

പതിവുപോലെ പട്രോളിങ്ങിനിടയിൽ, ദൂരെയുള്ള കുന്നിൻ മുകളിലുള്ള ഗുഹയ്ക്ക് പുറത്ത് വസ്ത്രങ്ങൾ കണ്ടെത്തിയ പോലീസിന് തോന്നിയ സംശയത്തിൽ നടത്തിയ അന്വേഷണത്തിൽ ഒരു കൊച്ചുകുട്ടി ഗുഹയ്ക്കുള്ളിൽ നിന്നും പുറത്തേക്ക് ഓടി ഇറങ്ങിയത് കണ്ടത്തി . പോലീസിനെ കണ്ട് അകത്തേക്ക് ഓടിയെത്തിയ കൊച്ചുകുട്ടിയുടെ പിന്നാലെ അവർ ചെന്നപ്പോൾ, ഒരു സ്ത്രീ ഒരു ചെറിയ വിളക്കുമായി പിടിച്ചുകൊണ്ട് തന്റെ മൂത്ത കുട്ടിയെ വരയ്ക്കാൻ പഠിപ്പിക്കുന്ന താണ് കണ്ടത്.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

ഈ ഗുഹ പൂർണ്ണമായും ഇരുണ്ടതാണ്, ഗുഹയ്ക്ക് ചുറ്റും വിഷം കൂടിയ പാമ്പുകൾ ഉണ്ട്. ആ പ്രദേശത്ത് ട്രെക്കിംഗ് നിരോധിച്ചിരുന്നു, ചുറ്റും വേലി കെട്ടിയിട്ടുണ്ട്.

എന്നിട്ടും ആ സ്ത്രീ അവിടെ താമസിക്കുന്നത് കണ്ട് പോലീസ് അത്ഭുതപ്പെട്ടു. തുടർന്നാണ് കുടുംബത്തെ അവിടെ നിന്നും മാറ്റി പാർപ്പിച്ചത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
[masterslider id="10"]

Related posts