ജൂവലറിയിൽ മോഷണം നടത്തിയ യുവതികൾ അറസ്റ്റിൽ

ബെംഗളൂരു : കുടക് ജില്ലയിലെ സുണ്ടികുപ്പയിലെ ജൂവലറിയിൽ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് മഹാരാഷ്ട്ര സ്വദേശിനികൾ അറസ്റ്റിൽ.

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ കല്പന (37), ബബിത (47), പൂജ (29) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 14-നാണ് സുണ്ടികുപ്പയിലെ ഫാഷൻ ജൂവലറിയിൽ മോഷണം നടന്നത്.

  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!

ആഭരണം വാങ്ങാനെന്ന വ്യാജേനയെത്തിയ ഇവർ 22 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകൾ മോഷ്ടിക്കുകയായിരുന്നു. സേമവാർപേട്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts